ആനക്കട്ടിയിൽ ചരിഞ്ഞ കാട്ടാനക്ക് ആന്ത്രാക്സ് ബാധ

പാലക്കാട്: കേരള-തമിഴ്നാട് അതിർത്തിയിൽ ആനക്കട്ടിയിൽ ചരിഞ്ഞ കാട്ടാനക്ക് ആന്ത്രാക്സ് രോ​ഗബാധ. കഴിഞ്ഞ ദിവസം ചരിഞ്ഞ ആനക്കാണ് ആന്ത്രാക്സ് സ്ഥിരീകരിച്ചത്. മൂക്കിൽ നിന്നും വായിൽ നിന്നും രക്തം വാർന്ന നിലയിലായിരുന്നു ആന. തുടർന്ന് വനം വകുപ്പ് നടത്തിയ പരിശോധനയിലാണ് രോ​ഗം സ്ഥിരീകരിച്ചത്. ചരിഞ്ഞ കാട്ടാനക്ക് സമീപം നിന്നിരുന്ന ആനകളെയും വനം വകുപ്പ് നിരീക്ഷിച്ച് പോരുന്നുണ്ട്.കേരളാ വനാതിർത്തികളിൽ ജാഗ്രത സ്വീകരിക്കേണ്ടതിനെക്കുറിച്ച് മൃഗസംരക്ഷണ വകുപ്പ് ചർച്ച നടത്തുകയാണ്. വനമേഖലയോട് ചേർന്ന ജനവാസ മേഖലകളിലെ വളർത്തുമൃഗങ്ങൾക് കുത്തിവെപ്പെടുക്കാൻ മൃ​ഗ സംരക്ഷണ വകുപ്പ് നടപടി തുടങ്ങി.

Related posts

Leave a Comment