വൈദ്യുതി നിയമ ഭേദഗതി നടപ്പാക്കിയാൽ വൈദ്യുതി നിരക്ക് കൂടും : മുഖ്യമന്ത്രി

തിരുവനന്തപുരം : കേന്ദ്ര സർക്കാരിന്റെ നിർദ്ദിഷ്ട വൈദ്യുതി നിയമ ഭേദഗതി നടപ്പാക്കിയാൽ സാധാരണക്കാരന്റെ വൈദ്യുതി നിരക്കു ക്രമാതീതമായി കൂടുകയും പാവപ്പെട്ടവർക്കു വൈദ്യുതി നിഷേധിക്കപ്പെടുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി. കെ എസ് ഇ ബി ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വൈദ്യുതിയുടെ വിതരണ മേഖലയിൽ കോർപ്പറേറ്റുകൾക്ക് കടന്നു വരുന്നതിനായി കേന്ദ്ര സർക്കാർ കൊണ്ട് വന്നതാണ് ഇപ്പോഴത്തെ നിയമ ഭേദഗതി. ഏതു സേവന ദാതാവിനെ വേണമെന്ന് ഉപഭോക്താവിനു തീരുമാനിക്കാമെന്നതു ബില്ലിലെ പ്രധാന നിർദേശങ്ങളിലൊന്നായി കേന്ദ്രം ചൂണ്ടിക്കാട്ടുന്നുണ്ട്. എന്നാൽ, ഏതു പ്രദേശത്ത് ആർക്ക് വൈദ്യുതി നൽകണമെന്നു വിതരണക്കാർ തീരുമാനിക്കുന്നതോടെ പാവപ്പെട്ടവർക്ക് വൈദ്യുതി കിട്ടാതെ വന്നേക്കാം. നിലവിലുള്ള ക്രോസ്സ ബ്സിഡി ഇല്ലാതായാൽ ഗാർഹിക, കാർഷിക വൈദ്യുതി നിരക്ക് കുത്തനെ ഉയരും. എല്ലാവർക്കും വൈദ്യുതി ഉറപ്പുനൽകുന്ന സാർവത്രിക വൈദ്യുതീകരണം എന്ന സർക്കാർ സംവിധാനം ഇല്ലാതാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related posts

Leave a Comment