വൈദ്യുതി ജീവനക്കാര്‍ പ്രതിഷേധദിനം ആചരിച്ചു

തിരുവനന്തപുരം: റെഗുലേറ്ററി കമ്മീഷനെ മറയാക്കി കെ.എസ്.ഇ.ബി ലിമിറ്റഡിനെ സ്വകാര്യവത്ക്കരിക്കുവാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കം അവസാനിപ്പിക്കുക, കെ.എസ്.ഇ.ബി ജീവനക്കാരുടെ ശമ്പളം സ്വകാര്യ ബാങ്കുവഴി  വിതരണം ചെയ്യുവാനുള്ള നീക്കം അവസാനിപ്പിക്കുക, തടഞ്ഞുവച്ചിരിക്കുന്ന പ്രമോഷനുകള്‍ ഉടന്‍ പുറത്തിറക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച്  കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐ.എന്‍.റ്റി.യു.സി) സംസ്ഥാന വ്യാപകമായി പ്രതിഷേധദിനം ആചരിച്ചു. തിരുവനന്തപുരം പവര്‍ഹൗസില്‍ നടന്ന യോഗം സംസ്ഥാന ജനറല്‍ സെക്രട്ടറി വി.സുധീര്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.ഇ.ബി ലിമിറ്റഡ് സ്വകാര്യ വത്ക്കരണത്തില്‍ നിന്നും പിന്‍മാറിയില്ലെങ്കില്‍ പണിമുടക്ക് ഉള്‍പ്പടെയുള്ള ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു. അനില്‍ കുമാര്‍, എം.സി.വില്‍സണ്‍, സുരേഷ്‌കുമാര്‍, തിരുവല്ലം അനില്‍ എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Comment