വൈദ്യുതി ബോർഡിൽ അഴിച്ചുപണി; എതിർപ്പുമായി ഇടതുസംഘടനകൾ രംഗത്ത്

തിരുവനന്തപുരം: രണ്ട് ഡയറക്ടർമാർമാരെ മാറ്റിയും ചീഫ് എഞ്ചിനീയർ, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ തലത്തിൽ അഴിച്ചുപണി നടത്തിയും വൈദ്യുതി ബോർഡ് നടപ്പാക്കിയ പരിഷ്കാരങ്ങൾക്കെതിരെ അതൃപ്തി പ്രകടിപ്പിച്ച് ഇടതുസംഘടനകൾ രംഗത്ത്. രാജൻ ജോസഫ്, എസ്. രാജ്കുമാർ എന്നിവരെ ഡയറക്ടർമാരായി നിയോഗിച്ചതിനെതിരെയും
ഇടത് അനുകൂല കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷനിൽ ഉൾപ്പെട്ടവർക്ക് സ്ഥാനചലനം ഉണ്ടായെന്നും ചൂണ്ടിക്കാട്ടിയാണിത്.
എച്ച്ആർഎമ്മിന്റെ ചുമതലയുണ്ടായിരുന്ന ഡയറക്ടർ പി. കുമാരനു പകരം വൈദ്യുതി ബോർഡ് ചെയർമാൻ തന്നെ ആ ചുമതല ഏറ്റെടുത്തു. സ്ഥലംമാറ്റങ്ങളുടെയും നിയമനങ്ങളുടെയും ഉത്തരവാദിത്തം നിർവഹിച്ചിരുന്ന ചീഫ് എൻജിനീയർ എസ്. പ്രസന്നകുമാരിയെ മാറ്റി പകരം പി.കെ ശ്രീകുമാറിനെ നിയമിച്ചു. എച്ച്ആർഎം വിഭാഗത്തിലെതന്നെ ഡപ്യൂട്ടി ചീഫ് എൻജിനീയറും വൈദ്യുതി ബോർഡ് മുൻ പിആർഒയുമായ ജി. ശ്രീനിവാസനെ മറ്റൊരു വിഭാഗത്തിലേക്ക് മാറ്റി. പകരം പി.കെ പ്രേംകുമാറിനാണു ചുമതല. ചെയർമാന്റെ ടെക്നിക്കൽ അസിസ്റ്റന്റായ ഡപ്യൂട്ടി ചീഫ് എൻജിനീയർ ജെ. അനിലിനെ മാറ്റി പകരം കെ.ജി.പി നമ്പൂതിരിയെ നിയോഗിച്ചു.

Related posts

Leave a Comment