Connect with us
inner ad

Kerala

പുതിയ ഇലക്ട്രിക് മൗണ്ടൈൻ സൈക്കിൾ ശ്രേണിയായ സ്റ്റെൽവിയോ പുറത്തിറക്കി

Avatar

Published

on

കൊച്ചി: ഇലക്ട്രിക് വാഹനനിർമാണ രംഗത്തെ ഇന്ത്യൻ സ്റ്റാർട്ടപ്പായ വാൻ ഇലക്ട്രിക് മോട്ടോ, കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബാൾ ക്ലബ്ബിന്റെ ഔദ്യോഗിക ഇ-മൊബിലിറ്റി പാർട്ണറായി. കായികരംഗത്തെ മികവുയർത്തുന്നതിനൊപ്പം സുസ്ഥിരഗതാഗത മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ കൂടി ഭാഗമായാണ് സഹകരണം. ഇതിന്റെ ഭാഗമായി കമ്പനി പുറത്തിറക്കിയ പുതിയ മൗണ്ടൈൻ ബൈക്ക് മോഡലായ സ്റ്റെൽവിയോ കേരള ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുക്കോമനോവിച്ച് അവതരിപ്പിച്ചു. സ്റ്റെൽവിയോയുടെ ഔദ്യോഗിക വീഡിയോ പ്രകാശനം ഇന്ത്യൻ പോർട്സ് ഗ്ലോബൽ എംഡി സുനിൽ മുകുന്ദൻ നിർവഹിച്ചു. പ്രൗഢഗംഭീരമായ ചടങ്ങിൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പത്താം വാർഷികത്തോട് അനുബന്ധിച്ച് “ബ്ലാസ്റ്റേഴ്‌സ് എഡിഷൻ” എന്ന പേരിൽ ലിമിറ്റഡ് എഡീഷൻ മൗണ്ടൈൻ ബൈക്കുകളും കമ്പനി അവതരിപ്പിച്ചു. കേരള ബ്ലാസ്റ്റേഴ്സിലെ ജനപ്രിയ താരങ്ങളായ മിലോസ് ഡ്രിഞ്ചിക്, ഡാനിഷ് ഫാറൂഖ്, ഡായിസുകെ സകായി എന്നിവർ ചേർന്നാണ് ലിമിറ്റഡ് എഡീഷൻ ബൈക്കുകൾ അവതരിപ്പിച്ചത്. ബ്ലാസ്റ്റേഴ്സ് എഡീഷൻ്റെ വീഡിയോ പ്രശസ്ത സിനിമാതാരം സംസ്കൃതി ഷേണായ് പ്രകാശനം ചെയ്തു. ചടങ്ങിൽ കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുക്കോമനോവിച്ചിനെ കമ്പനിയുടെ ബ്രാൻഡ് അംബാസഡറായും പ്രഖ്യാപിച്ചു.സ്റ്റാർട്ട് അപ്പ് ഇന്ത്യയുടെയും കേരള സ്റ്റാർട്ട് അപ്പ് മിഷന്റേയും അംഗീകാരമുള്ള സംരംഭമാണ് വാൻ ഇലക്ട്രിക് മോട്ടോ. ലോകപ്രശസ്ത ഇറ്റാലിയൻ വാഹനനിർമാതാക്കളായ ബെനലിയുടെ ഇലക്ട്രിക് ബൈക്ക് വിഭാഗമാണ് ഇപ്പോൾ പുറത്തിറക്കുന്ന രണ്ട് സൈക്കിളുകളും നിർമിച്ചിട്ടുള്ളത്. സ്റ്റെൽവിയോക്ക് ജിഎസ്ടി ഉൾപ്പെടെ 94,500 രൂപയാണ് വില. ബ്ലാസ്റ്റേഴ്സിന്റെ ലിമിറ്റഡ് എഡീഷൻ ബൈക്കുകൾ 99,000 രൂപയ്ക്കും സ്വന്തമാക്കാം. ഔദ്യോഗിക വെബ്‌സൈറ്റായ vaanmoto.com ൽ ബുക്കിങ് ആരംഭിച്ചു. ലോഞ്ച് ഓഫറായി തുടക്കത്തിൽ 5000 രൂപയുടെ ഡിസ്‌കൗണ്ടും സ്റ്റെൽവിയോ ബൈക്കുകൾക്ക് കമ്പനി നൽകുന്നുണ്ട്. കേരളത്തിന് പുറമെ ഉയർന്ന വില്പനസാധ്യതകളുള്ള മുംബൈ, ബെംഗളൂരു, ഗോവ, ഹൈദരാബാദ്, ചെന്നൈ നഗരങ്ങളിലും ബൈക്ക് ലഭ്യമാകും. നവമാധ്യമങ്ങളിൽ ഇന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുമായി പങ്കാളിത്തമുണ്ടാക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് വാൻ ഇലക്ട്രിക് മോട്ടോ പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും സിഇഒയുമായ ജിത്തു സുകുമാരൻ നായർ പ്രതികരിച്ചു. കഴിവുള്ള ചെറുപ്പക്കാരെ കണ്ടെത്താനുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ശ്രമങ്ങളാണ് കമ്പനിയെ ഏറെ ആകർഷിച്ചത്. വാൻ മോട്ടോയും അതേ ലക്ഷ്യമാണ് പിന്തുടരുന്നത്. പ്രകൃതിസൗഹൃദഗതാഗത മാർഗങ്ങളുടെ അനന്തസാധ്യതകൾ തുറക്കാനാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു.സുസ്ഥിരവും പരിസ്ഥിതിസൗഹൃദപരവുമായ ആശയങ്ങളിലൂടെ ആരാധകരുമായി കൂടുതൽ ഇടപെടലുകൾ നടത്താനുള്ള ഒരു മാർഗമായിട്ടാണ് ഈ പങ്കാളിത്തത്തെ കാണുന്നതെന്ന് ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാൻ വുക്കോമനോവിച്ച് പറഞ്ഞു. ബെനലിയുടെ എഞ്ചിനീയറിംഗ് മികവ് പ്രകടമാക്കുന്ന സ്റ്റെൽവിയോ ബൈക്കുകൾ ഗ്രൗണ്ടിലും പുറത്തും ഒരുപോലെ ആവേശമുണ്ടാക്കുകയും വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യും. ഈ പങ്കാളിത്തത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് വുക്കോമനോവിച്ച്.സ്റ്റെൽവിയോ ബൈക്കിൻ്റെ ആദ്യ വിൽപ്പന സെൻ്റർ സ്‌ക്വയർ മാൾ മാനേജർ മാത്യൂസിന് നൽകി നിർവഹിച്ചു. എല്ലാവർക്കും താങ്ങാനാവുന്ന, പരിസ്ഥിതിസൗഹൃദപരവും സൗകര്യപ്രദവുമായ വാഹനമെന്ന നിലയിലാണ് സ്റ്റെൽവിയോ വേറിട്ടതാകുന്നത്. ഓഫ്‌റോഡ് സാഹസികതകൾ ഇഷ്ടപ്പെടുന്നവർക്ക് പ്രത്യേക പരിശീലനമോ ഉപകരണങ്ങളോ ഇല്ലാതെ തന്നെ യാത്ര ആസ്വദിക്കാനുള്ള അവസരമാണ് സ്റ്റെൽവിയോ നൽകുന്നത്. ഏത് പ്രായക്കാർക്കും അനുയോജ്യമാണ് ഈ ബൈക്ക്. ഓഫ്‌റോഡ് ബൈക്കുകൾ ഓടിച്ച് പരിചയമില്ലാത്തവർക്കും വഴങ്ങുകയും ചെയ്യും. ഓഫ്‌റോഡ് ബൈക്കായിട്ടാണ് രൂപകല്പനയെങ്കിലും ദിനംപ്രതിയുള്ള ആവശ്യസഞ്ചാരങ്ങൾക്കും അനുയോജ്യമാണ് സ്റ്റെൽവിയോ. ആ യാത്രകൾ കൂടുതൽ കാര്യക്ഷമവും സുഖകരവുമാക്കുകയും ചെയ്യുന്നുണ്ട് സ്റ്റെൽവിയോ. പ്രകൃതിക്ക് കാര്യമായ ദോഷങ്ങളുണ്ടാക്കുന്നുമില്ല.ഫ്രയിമിനുള്ളിൽ ഘടിപ്പിച്ചിട്ടുള്ള ഇളക്കിമാറ്റാവുന്ന ബാറ്ററിയാണ് ബൈക്കിന്റെ പ്രധാനപ്രത്യേകത. ഇത് ചാർജിങ് എളുപ്പമാക്കുകയും യാത്ര തടസങ്ങളില്ലാതെ തുടരാൻ സഹായിക്കുകയും ചെയ്യുന്നു. മൂന്നരമണിക്കൂർ ചാർജ് ചെയ്താൽ റോഡിന്റെ സാഹചര്യങ്ങൾക്കനുസരിച്ച് 50 മുതൽ 70 കിലോമീറ്റർ വരെ യാത്രചെയ്യാം. ഭാരം തീരെകുറവായതിനാൽ അനായാസം കൈകാര്യം ചെയ്യാനും സാധിക്കും. കഠിനാധ്വാനമില്ലാതെ ഓടിക്കാൻ സഹായിക്കുന്ന പെഡൽ അസിസ്റ്റ് മോഡ്, ആവശ്യമുള്ള സാഹചര്യങ്ങളിൽ ഉടൻ വേഗം കൂട്ടുന്നതിനുള്ള ത്രോട്ടിൽ മോഡ്, ഗിയർ ഉപയോഗിച്ച് സ്വയം ഓടിക്കാവുന്ന മാനുവൽ മോഡ് എന്നിങ്ങനെ ഓരോ വ്യക്തിക്കും അനുയോജ്യമായ രീതിയിൽ ക്രമീകരിക്കാനും സാധിക്കും.3.2 ഇഞ്ച് വലിപ്പമുള്ള എൽസിഡി ഡിസ്പ്ളേയാണ് മുന്നിൽ നൽകിയിട്ടുള്ളത്. ആർക്കും വളരെ എളുപ്പത്തിൽ ഉപയോഗിക്കാവുന്ന സംവിധാനമാണിത്. നഗരങ്ങളിലായാലും ഉൾപ്രദേശങ്ങളിലായാലും ഓടിക്കുമ്പോൾ ആവശ്യമായ വിവരങ്ങൾ തത്സമയം സ്‌ക്രീനിൽ നിന്നും ലഭിക്കും. 23 കിലോഗ്രാം ഭാരമുള്ള സൈക്കിളിൽ 36 വോൾട്ടിന്റെ 10.4 ആംപിയർ അവർ ശേഷിയുള്ള ലിഥിയം അയൺ ബാറ്ററിയാണ് നൽകിയിട്ടുള്ളത്. 60 എൻഎം ടോർക്കാണ് ശേഷി. മണിക്കൂറിൽ 25 കിലോമീറ്റർ വരെ വേഗത കൈവരിക്കാനാകും. എഫ് ആൻഡ് ആർ ടെക്ട്രോ ഹൈഡ്രോളിക് ഡിസ്ക് ബ്രേക്കുകൾ സുരക്ഷയ്ക്ക് മുൻ‌തൂക്കം നൽകുന്നു. ഷിമാനോ ആൾറ്റസ് 7-സ്പീഡ് ഗിയർ സിസ്റ്റം സുഗമമായ ഗിയർ മാറ്റം സാധ്യമാക്കുന്നു. സെല്ലി റോയൽ എംടിബി സ്റ്റൈൽ സാഡിൽ, സൺടൂർ എക്സ്.സി.ടി സസ്‌പെൻഷൻ, ബെനലി അലുമിനിയം അലോയ് ഹാൻഡിൽ ബാർ, പ്രോമാക്സ് സീറ്റ് പോസ്റ്റ് എന്നിവ യാത്ര സുഖകരമാക്കുന്നു. ബെനലിയുടെ ഡബിൾ അലുമിനിയം അലോയ് റിമ്മുകളും എഫ് ആൻഡ് ആർ 27.5*2.4 സിഎസ്ടി ടയറുകളും മോശം റോഡുകളിലും സ്ഥിരത ഉറപ്പുവരുത്തുന്നു. 27.5 ഇഞ്ച് വലിപ്പമുള്ള ടയറുകൾ ചെളിയിലും മണലിലും പോലും അനായാസം യാത്ര ചെയ്യാൻ കഴിയുന്നവയാണ്. ചുരുക്കിപ്പറഞ്ഞാൽ, മികച്ച കരുത്തും ഉപയോഗങ്ങളും രൂപഭംഗിയും ഒത്തിണങ്ങുന്ന ഒരു മികച്ച പാക്കേജാണ്‌ സ്റ്റെൽവിയോ. ഈ വർഷം മേയിൽ യൂറോപ്പിലും യുഎസിലും സ്റ്റെൽവിയോയുടെ സെന്റർ മോട്ടോർ പതിപ്പ് കമ്പനി പുറത്തിറക്കും. സാധാരണക്കാർക്കായി ദിവസവും ഉപയോഗിക്കാൻ കഴിയാവുന്ന ഒരു എൻട്രി ലെവൽ ഇലക്ട്രിക് സൈക്കിൾ ഇന്ത്യയിൽ പുറത്തിറക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. അതുവഴി ഇന്ത്യയിലെ ജനങ്ങളുടെ ദിനംപ്രതിയുള്ള യാത്രകളിൽ നൂതനവും സുസ്ഥിരവുമായ മാറ്റങ്ങൾ ആവിഷ്കരിക്കുകയാണ് കമ്പനിയുടെ ലക്‌ഷ്യം. കൊച്ചിയിലെ സെന്റർ സ്ക്വയർ മാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ പോർട്സ് ഗ്ലോബൽ ലിമിറ്റഡിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ സുനിൽ മുകുന്ദൻ, കോസ്‌മോസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഇജാസ് പി ഇസ്മായിൽ, സിനിമാതാരം സംസ്കൃതി ഷേണായ് എന്നിവർക്കൊപ്പം വാൻ ഇലക്ട്രിക് മോട്ടോർ കമ്പനിയുടെ മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.

Choonduviral

വെള്ളത്തിന് തീപിടിപ്പിക്കുന്ന തരത്തിലുള്ള വര്‍ഗീയതയാണ് ബിജെപി ഉയര്‍ത്തിവിടുന്നത്; വി.ഡി സതീശന്‍

Published

on

പാലക്കാട്: തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍
ബാക്കി നില്‍ക്കെ വെള്ളത്തിന് തീപിടിപ്പിക്കുന്ന തരത്തിലുള്ള വര്‍ഗീയതയാണ് ബിജെപി ഉയര്‍ത്തിവിടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിദ്വേഷത്തിന്റെ ക്യാമ്പെയിനാണ് ബിജെപി നടത്തുന്നത്. പരാജയഭീതിയിലാണ് ബിജെപി വിദ്വേഷ പ്രചരണം നടത്തുന്നത്. രാജ്യം അപകടത്തിലേക്ക് നീങ്ങുന്ന സ്ഥിതിയാണ്. ഈ വര്‍ഗീയ അജണ്ടക്കെതിരെയാണ് കോണ്‍ഗ്രസ് പോരാടുന്നത്. ധനകാര്യവിദഗ്ധനായ ഡോ. മന്‍മോഹന്‍ സിംഗിന്റെ പ്രസ്താവനയെ വളച്ചൊടിച്ച് വര്‍ഗീയവല്‍ക്കരിക്കുകയാണ് ബിജെപി ചെയ്യുന്നത്. സമ്പത്തിന്റെ നീതിപൂര്‍വ്വമായ വിതരണം നടത്തുകയാണ് വേണ്ടതെന്നാണ് മന്‍മോഹന്‍സിംഗ് അഭിപ്രായപ്പെട്ടത്. നീതിപുര്‍വ്വമായ വിതരണം നടത്തിയാല്‍ മാത്രമെ ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കുകയുള്ളൂ. ഇന്ത്യയുടെ പ്രധാനമന്ത്രി മോദി ഇതിനെ ദുര്‍വ്യാഖ്യാനം ചെയ്ത് വര്‍ഗീയവല്‍ക്കരിക്കുകയാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു. പാലക്കാട് പ്രസ് ക്ലബ്ബില്‍ മീറ്റ് ദി ലീഡര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് ക്രൈസ്തവര്‍ക്ക് നേരെ വ്യാപകമായി അക്രമം നടക്കുകയാണ്. അവരുടെ ദേവാലയങ്ങള്‍ തകര്‍ത്തു. വൈദികര്‍ക്ക് നേരെ വ്യാപകമായി അക്രമങ്ങള്‍ അരങ്ങേറി. രാജ്യത്ത് 2600 ലേറെ അക്രമസംഭവങ്ങളാണ് ക്രൈസ്തവര്‍ക്ക് നേരെയുണ്ടായത്. തിരുവനന്തപുരത്തെത്തി ക്രൈസ്തവര്‍ക്കൊപ്പമാണെന്ന് പറയുകയും ചെയ്യുന്നു. കേരളത്തില്‍ കല്യാണത്തില്‍ പങ്കെടുക്കാനെത്തിയ പ്രധാനമന്ത്രി മണിപ്പൂര്‍ കത്തിയെരിയുമ്പോള്‍ അങ്ങോട്ട് തിരിഞ്ഞുപോലും നോക്കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ കൊലപാതകത്തില്‍ പ്രതിപക്ഷം മിണ്ടിയില്ലെന്നാണ് ബിജെപിയുടെ പ്രചരണം. പ്രതിപക്ഷമാണ് പ്രതിഷേധവുമായി തുടക്കം മുതല്‍ രംഗതത്തിറങ്ങിയത്. മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെഎസ്‌യു പ്രസിഡന്റ് തുടങ്ങിയവര്‍ നിരാഹാരം അനുഷ്ഠിച്ചതിന്റെ ആറാംദിവസമാണ് കേസ് സിബിഐ അന്വേഷണത്തിന് വിട്ടത്. ശക്തമായ സമരമാണ് പ്രതിപക്ഷം നടത്തിയത്. പ്രതിപക്ഷത്തെ പരാജയപ്പെടുത്താനുള്ള അവാസനശ്രമമായാണ് ബിജെപി വര്‍ഗീയത അഴിച്ചുവിടുന്നത്. തിരുവനന്തപുരത്ത് വര്‍ഗീയമായ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് യുഡിഎഫ് പരാതി നല്‍കിയത്. പ്രധാനമന്ത്രിയുടെ വീഴ്ച ചൂണ്ടിക്കാട്ടിയപ്പോള്‍ മോദിയുടെ സല്‍പ്പേരിന് കളങ്കം വരുത്തിയെന്നതിന്റെ പേരില്‍ ഇപ്പോള്‍ പൊലിസ് കേസെടുത്തിരിക്കുകയാണ്. പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. സംസ്ഥാനത്തെ നീതിന്യായ വ്യവസ്ഥ തന്നെ തകിടം മറിഞ്ഞു. സര്‍ക്കാരിനെതിരെ ഉയര്‍ന്നുവരുന്ന ജനവികാരം മറച്ചുവെക്കാനാണ് ദിവസവും പൗരത്വവിഷയവുമായി സിപിഎം പ്രചരണം നടത്തുന്നത്. പൗരത്വ നിയമത്തിനെതിരായി കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ വോട്ട് ചെയ്തിട്ടുണ്ട്. രാഹുല്‍ഗാന്ധി ഉള്‍പ്പടെയുള്ള എംപിമാര്‍ വോട്ട് ചെയ്യതതിന്റെ രേഖ ഹാജരാക്കിയിട്ടും പിണറായി വിജയന്‍ നുണ ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. കേരളത്തില്‍ നിയമം നടപ്പാക്കില്ലെന്ന് പറയുന്നത് എങ്ങനെയെന്നും വി.ഡി. സതീശന്‍ ചോദിച്ചു.
പത്തുവര്‍ഷം മുന്‍പ് ബിജെപി പയറ്റിയ അതേ അടവുതന്നെയാണ് സിപിഎം ഇപ്പോള്‍ നടത്തുന്നത്. രാഹുല്‍ഗാന്ധിയെ വിമര്‍ശിക്കാന്‍ മാത്രമാണ് സിപിഎം സമയം കണ്ടെത്തുന്നത്. സത്യത്തില്‍ മോദിയെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് പിണറായി വിജയന്‍ ഈ നിലപാട് സ്വീകരിക്കുന്നത്. രാഹുല്‍ഗാന്ധിയെ രാജ്യത്തുടനീളം മോശമായി ചിത്രീകരിക്കാനായിരുന്നു ബിജെപിയുടെ ശ്രമം. രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ചാല്‍ ബിജെപിക്ക് സന്തോഷമാവും. 35 ദിവസമായി ബിജെപിക്കെതിരെ വിമര്‍ശനം നടത്തിയ രാഹുല്‍ഗാന്ധി പിണറായി വിജയന്‍ എന്തേ ബിജെപിയെ വിമര്‍ശിക്കുന്നില്ലെന്ന് ചോദിച്ചതാണ് സിപിഎം നേതാക്കളെ പ്രകോപിപ്പിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തില്‍ കോവിഡ് കാലത്തെ 28000 പേരുടെ മരണമാണ് സര്‍ക്കാര്‍ മറച്ചുവെച്ചത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ച നാടാണ് കേരളം. ഇതെല്ലാം മറച്ചുവെച്ച് പിആര്‍ ഏജന്‍സികളെ കൊണ്ട് പ്രചരണം നടത്തുകയായിരുന്നു കെ.കെ. ഷൈജല ടീച്ചര്‍. അശ്ലീല വീഡിയോ എന്നതിനെക്കുറിച്ച് പരാതി കൊടുത്തിട്ട് മൂന്നാഴ്ചയായി. ഇതുവരെയായും നടപടിയായിട്ടില്ല. പിപി കിറ്റിന്റെ കാര്യത്തില്‍ വന്‍ അഴിമതിയാണ് നടത്തിയത്. ഈ ആരോപണമാണ് യുഡിഎഫ് ഷൈലജ ടീച്ചര്‍ക്കെതിരെ ഉന്നയിച്ചതെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി. യുഡിഎഫിന് അനുകൂലായ തരംഗമാണ് ഇപ്പോഴുള്ളത്. കേരളത്തില്‍ 20ല്‍ 20 സീറ്റും യുഡിഎഫ് നേടും. സംസ്ഥാന-കേന്ദ്ര സര്‍ക്കാരിനെതിരെ ജനവികാരം ഉയര്‍ന്നിരിക്കുകയാണ്. മുസ്ലീംലീഗില്‍ യാതൊരുപ്രശ്‌നവും ഇല്ലെന്നും സംഘടനാരീതിയിലുള്ള ചര്‍ച്ചയിലൂടെ അതെല്ലാം പരിഹരിക്കുമെന്നും വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു. ഡിസിസി പ്രസിഡന്റ് എ. തങ്കപ്പനും ഒപ്പമുണ്ടായിരുന്നു.

Continue Reading

Kerala

തൃശൂര്‍പൂരത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ മനഃപൂര്‍വ്വം ശ്രമം നടന്നു; പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

Published

on

പാലക്കാട്: തൃശൂര്‍ പൂരത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ മനഃപൂര്‍വ്വം ശ്രമം നടന്നതായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്ഥലത്ത് രണ്ട് മന്ത്രിമാര്‍ ഉണ്ടായിരുന്നു. എന്നിട്ടും ഇവരൊന്നും ഇടപെട്ടില്ല. ഇന്റലിജന്‍സ് വിഭാഗവും മറ്റും ഉണ്ടായിരുന്നിട്ടും ഇതൊന്നും അറിഞ്ഞില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഭാഷ്യം. പൊലീസ് നിഷ്‌ക്രിയമായിരുന്നു. നടക്കാന്‍ പാടില്ലാത്തെ കാര്യങ്ങളാണ് അവിടെ നടന്നത്. തൃശൂര്‍ പൂരം അട്ടിമറിക്കപ്പെട്ട സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. രാത്രി 10.30 മണിക്ക് നടന്ന സംഭവം മുഖ്യമന്ത്രി അറിഞ്ഞതേയില്ല. എവിടെ പോയി ഡിജിപി. തെരഞ്ഞെടുപ്പ് കാലമായതു കൊണ്ട് നേരത്തെ തന്നെ ഉറക്കത്തില്‍പ്പെട്ടോയെന്ന് അറിയണം. സിറ്റി പൊലീസ് കമ്മീഷണറെ മാറ്റിയതുകൊണ്ട് മാത്രം കാര്യങ്ങള്‍ അവസാനിക്കുന്നില്ല. രാത്രി മുഴുവന്‍ കമ്മീഷണര്‍ അഴിഞ്ഞാടുകയായിരുന്നു. എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ച് ആഘോഷിക്കുന്നതാണ് തൃശൂര്‍ പൂരം. അത് അലങ്കോലപ്പെട്ടത് ദൗര്‍ഭാഗ്യകരമായി പോയെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.

Continue Reading

Kerala

ഏപ്രിൽ 26 വരെ കേരളത്തിൽ ഉയർന്ന ചൂട് അനുഭവപ്പെടും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കഠിനമായ ചൂട് തുടരുന്നു. ഏപ്രിൽ 26 വരെ തുടരുമെന്നാണ് റിപ്പോർട്ട്. പാലക്കാട് താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. കൊല്ലം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി സെൽഷ്യസും പത്തനംതിട്ട, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ 37 ഡിഗ്രിയുമാണ് താപനില. അതേസമയം ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നൽ ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

Continue Reading

Featured