കൊച്ചി മെട്രോയുടെ എല്ലാ സ്റ്റേഷനുകളിലും ഇനി ഇലക്ട്രിക് ഓട്ടോകൾ; നവംബറിൽ സർവീസ് ആരംഭിക്കും

കൊച്ചി മെട്രോയുടെ എല്ലാ സ്റ്റേഷനുകളിലും ഇലക്ട്രിക് ഓട്ടോകൾ നവംബർ 1 മുതൽ ലഭ്യമാകും. ജില്ല ഓട്ടോ സൊസൈറ്റി ഭാരവാഹികളുമായി കെഎംആർഎൽ അധികൃതർ നടത്തിയ ചർച്ചയിലാണു തീരുമാനം. യാത്രക്കാർക്ക് ഒറ്റ ടിക്കറ്റിൽ മെട്രോ ട്രെയിനിലും ഓട്ടോയിലും യാത്ര ചെയ്യാനുള്ള സൗകര്യവും ഏർപ്പെടുത്തും. സൊസൈറ്റി വഴി ഓട്ടോ തൊഴിലാളികൾക്കു പണം കൈമാറും. ലാസ്റ്റ് മൈൽ കണക്ടിവിറ്റി ഉറപ്പാക്കുന്നതിന്റെ ഭാഗമായാണു ഓട്ടോറിക്ഷകളെ മെട്രോയുടെ ഭാഗമാക്കുന്നത്.

കൊച്ചി വൺ കാർഡ് ഓട്ടോറിക്ഷകളിൽ ഉപയോഗിക്കാനായി സ്വൈപിങ് മെഷീനുകളും നൽകും. ഇപ്പോൾ ബസുകളിൽ മാത്രമാണു കാർഡ് ഉപയോഗിക്കാൻ കഴിയുന്നത്. ജില്ലാ ഓട്ടോ സൊസൈറ്റി സൊസൈറ്റിയിൽ അംഗങ്ങളായ മെട്രോ ഫീഡർ സർവീസിൽ ഓടുന്ന തൊഴിലാളികൾക്കു മാസ ശമ്പളവും പിഎഫ്, ഇഎസ്ഐ ആനുകൂല്യങ്ങളും ലഭ്യമാകും.

Related posts

Leave a Comment