തെരഞ്ഞെടുപ്പ് പര്യടനം ; പ്രിയങ്ക ഗാന്ധി ഡിസംബര്‍ 10 മുതല്‍ ഗോവയില്‍

ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡിസംബര്‍ 10 മുതല്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഗോവന്‍ പര്യടനം തുടങ്ങും .സംസ്ഥാനത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കുന്ന പ്രിയങ്ക യുവജനങ്ങളുമായും വനിതകളുമായും സംവദിക്കും.

തെക്കന്‍ ഗോവയിലെ ക്യൂപം നിയോജക മണ്ഡലത്തിലെ മോര്‍പിര്‍ല ഗ്രാമത്തിലാണ് പ്രിയങ്ക വനിതകളുമായി സംവദിക്കുകയെന്ന് പ്രതിപക്ഷ നേതാവ് ദിഗംബര്‍ കാമത്ത് മാധ്യമങ്ങളോട് വെളിപ്പെടുത്തി . ഉപമുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ചന്ദ്രകാന്ത് കവ് ലേക്കറിന്‍റെ മണ്ഡലമാണ് ക്യൂപം.

തുടര്‍ന്ന് അസോല്‍ന ഗ്രാമത്തിലെ സ്വാതന്ത്ര സമരസേനാനി റാം മനോഹര്‍ ലോഹ്യയുടെ സ്മാരകത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കും. അതിന് ശേഷം മര്‍ഗോവയിലെ എം.സി.സി ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ യുവജനങ്ങളുമായി സംവദിക്കും.2022 ഫെബ്രുവരിയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ കൊണ്ടു വരുന്നതിന്‍റെ ഭാഗമായാണ് പ്രിയങ്ക ഗാന്ധിയുടെ ഗോവ സന്ദര്‍ശനം.

Related posts

Leave a Comment