Kerala
തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ജില്ലകളിൽ പര്യടനം നടത്തി

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളിന്റെ അധ്യക്ഷതയിൽ ജില്ലാതല അവലോകന യോഗങ്ങൾ ആരംഭിച്ചു. കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് ആദ്യഘട്ട അവലോകന യോഗങ്ങൾ നടക്കുന്നത്. സുരക്ഷിതവും സുതാര്യവുമായി തിരഞ്ഞെടുപ്പ് നടത്തുന്നതിന് ജില്ലകളിലുള്ള സാഹചര്യം വിലയിരുത്തുന്നതിനാണ് അവലോകന യോഗങ്ങൾ ചേരുന്നതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജില്ലാ ഇലക്ഷൻ ഓഫീസർമാർ കൂടിയായ ജില്ലാകളക്ടർമാർ, ജില്ലാ പൊലീസ് മേധാവിമാർ, തിരഞ്ഞെടുപ്പ് ജോലി നിർവ്വഹിക്കുന്ന ഡെപ്യൂട്ടികളക്ടർമാർ, തഹസിൽദാർമാർ തുടങ്ങിയവരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തും.
കുറ്റമറ്റ രീതിയിൽ തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തീകരിക്കുന്നതിനായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എല്ലാ ബൂത്തുകളും സന്ദർശിച്ച് റിപ്പോർട്ട് നൽകാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ബൂത്തുകളിൽ ഭിന്നശേഷിക്കാർക്കുള്ള റാംപ്, കുടിവെള്ളം, വൈദ്യുതി തുടങ്ങിയവ ഉറപ്പുവരുത്തണം. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ ജില്ലകളിലെ സാഹചര്യങ്ങൾ വിലയിരുത്തി പോലീസ് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തണം. വോട്ടർപട്ടിക കുറ്റമറ്റതാക്കുന്നതിനുള്ള തുടർ നടപടികളും ജില്ലകളിൽ സ്വീകരിക്കണം. വോട്ട് ചെയ്യുന്നതിന് വിമുഖത കാണിക്കുന്നവരെ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളാക്കുന്നതിനുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കണം. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്യോഗസ്ഥർക്കുള്ള പരിശീലനം സമയ ബന്ധിതമായി നൽകണം. കൂടുതൽ സ്ത്രീ സൗഹൃദ ബൂത്തുകളും തയ്യാറാക്കണം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു കഴിഞ്ഞാൽ മാതൃകാപെരുമാറ്റച്ചട്ടമനുസരിച്ചാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് ഉറപ്പാക്കാൻ സജ്ജമായിരിക്കണമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
Bengaluru
കർണാടകയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മലയാളി നഴ്‌സിംഗ് വിദ്യാർത്ഥികള്‍ മരിച്ചു

ബംഗളൂരു: കർണാടകയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മലയാളി നഴ്‌സിംഗ് വിദ്യാർത്ഥികള്‍ മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീൻ (22), അല്‍ത്താഫ് (22) എന്നിവരാണ് മരിച്ചത്.ചിത്രദുർഗയിലെ ജെ സി ആർ എക്സ്റ്റൻഷന് സമീപത്ത് വച്ചായിരുന്നു അപകടം. ഇവരോടൊപ്പമുണ്ടായിരുന്ന പരിക്കേറ്റ നബിലെന്ന വിദ്യാർത്ഥിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
രാത്രി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. ചിത്രദുർഗ എസ് ജെ എം നഴ്സിംഗ് കോളേജിലെ ഒന്നാം വർഷം വിദ്യാർത്ഥികളാണ് യാസീനും അല്‍ത്താഫും. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Kerala
മുളകുപൊടിയെറിഞ്ഞ് വീട്ടമ്മയുടെ മാല മോഷ്ടിക്കാൻ ശ്രമം; യുവാവും സുഹൃത്തും അറസ്റ്റിൽ

കൊല്ലം: മുളകുപൊടിയെറിഞ്ഞ് വീട്ടമ്മയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച യുവാവും സുഹൃത്തും അറസ്റ്റിൽ. കൊല്ലം, മയ്യനാട് സ്വദേശി സാലു (26), പുള്ളിക്കട വടക്കുംഭാഗം സ്വദേശിനി ലക്ഷ്മി (26) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ അവനവഞ്ചേരി പോയിന്റ് മുക്കിലായിരുന്നു സംഭവം.
അവനവഞ്ചേരി സ്വദേശി മോളിയുടെ മാലയാണ് കവരാൻ ശ്രമിച്ചത്. മാർക്കറ്റിൽ പോയി മടങ്ങുകയായിരുന്ന മോളിയുടെ സമീപം വഴി ചോദിക്കാനെന്ന വ്യാജേന കാർ നിർത്തി കണ്ണിൽ മുളകുപൊടിയെറിയുകയായിരുന്നു. മുളകുപൊടി ലക്ഷ്മിയുടെ മുഖത്തും വീണതോടെ പ്രതികൾ വാഹനത്തിൽ കടന്നുകളഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആറ്റിങ്ങൽ പോലീസ് പ്രതികളെ പിടികൂടിയത്. സാലുവിനെതിരെ കൊട്ടിയം സ്റ്റേഷനിൽ ക്രിമിനൽ കേസുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Featured
ബിജെപി അധ്യക്ഷൻ ആര് വേണമെങ്കിലും ആവട്ടെ; വ്യക്തികളോടല്ല, ആശയത്തോടാണ് ഞങ്ങൾ പോരാടുന്നത് ; വി.ഡി സതീശൻ

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ ആര് വേണമെങ്കിലും ആവട്ടെ അത് അവരുടെ ആഭ്യന്തര കാര്യമാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. അതിൽ അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.. ആരു വേണമെങ്കിലും ആ സ്ഥാനത്തേയ്ക്കു എത്തിക്കൊള്ളട്ടെ. ഞങ്ങൾ എതിർക്കുന്നത് വ്യക്തികളെയല്ല, പാർട്ടിയുടെ ആശയങ്ങളെയാണ്. അതു തുടരുമെന്നും വി ഡി സതീശൻ തിരുവനന്തപുരത്ത് പ്രതികരിച്ചു.
രാജീവ് ചന്ദ്രശേഖർ ബിജെപിയിൽ ലേറ്റ് എൻട്രിയിലൂടെ വന്ന ആളാണ്. ആ പാർട്ടിയുടെ ആഭ്യന്തര കാര്യത്തിൽ ഇടപടാൻ ഇല്ലെന്നും വി ഡി സതീശൻ പ്രതികരിച്ചു. ആശയങ്ങളോടാണ് കോൺഗ്രസ് പോരാടുന്നത്. ഇപ്പോഴത്തെ അദ്ധ്യക്ഷൻ സുരേന്ദ്രനോടും വ്യക്തിപരമായി വിരോധമില്ല. ആര് അദ്ധ്യക്ഷ സ്ഥാനത്ത് എത്തിയാലും അതിൽ പ്രതികരിക്കാനില്ല. അത് അവരുടെ ആഭ്യന്തര കാര്യമാണെന്നും വി ഡി സതീശൻ പ്രതികരിച്ചു
തിരുവനന്തപുരത്ത് ഇന്നു ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ കേന്ദ്ര നേതൃത്വം രാജീവ് ചന്ദ്രശേഖറിന്റെറെ പേര് നിർദേശിക്കുകയായിരുന്നു. കോർ കമ്മിറ്റി കേന്ദ്രനിർദേശം അംഗീകരിച്ചു. രാജീവ് ചന്ദ്രശേഖർ ഇന്ന് തന്നെ നാമനിർദേശ പത്രിക സമർപ്പിക്കും. നാളെ ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
-
Kuwait1 week ago
ഈദ് അൽ ഫിത്തർ അവധി ദിവസങ്ങൾ മുൻകൂട്ടി പ്രഖ്യാപിച്ചു
-
Featured2 months ago
ടി പി ചന്ദ്രശേഖരന്റെയും കെ കെ രമയുടെയും മകൻ അഭിനന്ദ് വിവാഹിതനായി
You must be logged in to post a comment Login