Connect with us
48 birthday
top banner (1)

Kerala

കേരളവർമ്മയിലെ തെരഞ്ഞെടുപ്പ് അട്ടിമറി: കോടതി ഉത്തരവ് സ്വാഗതാർഹമെന്ന് കെ.എസ്.യു

Avatar

Published

on

തിരുവനന്തപുരം: ‌തൃശൂർ ശ്രീ കേരളവർമ്മ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ ചെയർമാൻ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ച തീരുമാനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായി കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ.രാഷ്ട്രീയമായും നിയമപരവുമായുള്ള വലിയൊരു പോരാട്ടത്തിനാണ് കെ.എസ്.യു നേതൃത്വം നൽകിയത് .പക്ഷേ റീ ഇലക്ഷൻ നടത്തണമെന്നായിരുന്നു കെ.എസ്.യുവിൻ്റെയും കേരള വർമ്മയിലെ വിദ്യാർത്ഥികളുടെയും ആവശ്യം. കേരളവർമ്മയിൽ ജനാധിപത്യത്തെ അടിമറിക്കുന്ന സമീപനമാണ് എസ്.എഫ്.ഐ സ്വീകരിച്ചത്.ചെയർമാൻ സ്ഥാനത്തേക്ക് ആദ്യം വിജയിച്ചത് കെ.എസ്.യുവിൻ്റെ എസ് ശ്രീക്കുട്ടനായിരുന്നു.തുടർന്ന് എസ്.എഫ്.ഐ ചെയർമാൻ സ്ഥാനാർത്ഥിയുടെ കത്തിൻ്റെ അടിസ്ഥാനത്തിലാണ് റീ കൗണ്ടിംഗ് നടത്തിയത്.ആ കത്ത് പോലും ഉചിതമായ മാർഗ്ഗത്തിലല്ല എന്ന് കോടതിയുടെ നിരീക്ഷണം പ്രസക്തമാണ്. റീ കൗണ്ടിംഗിൽ ഒട്ടനവധി അനഭലഷണീയ പ്രവണതകൾ നടന്നതുകൊണ്ടാണ് കെ.എസ്.യുവിന് റീകൗണ്ടിങ് ഒരു ഘട്ടത്തിൽ ബഹിഷ്ക്കരിക്കേണ്ട സാഹചര്യമുണ്ടായത്. കെ എസ്‌ യു ഉന്നയിച്ച ആരോപണങ്ങൾ ശരിയാണെന്ന് ഹൈക്കോടതിയും നിരീക്ഷിച്ചിട്ടുള്ളതാണ് -അദ്ദേഹം പറഞ്ഞു.
എസ്എഫ്ഐ അവകാശപ്പെട്ടത് തങ്ങളുടെ ചെയർമാൻ സ്ഥാനാർത്ഥി അനിരുദ്ധനാണ് ചെയർമാനായി വിജയിച്ചത് എന്നാണ്.ഒരു വോട്ടിൻ്റെ വ്യത്യാസത്തിൽ ജയിച്ചത് എസ്എഫ്ഐ സ്ഥാനാർത്ഥിയാണ് എന്ന്, വ്യാജമായി നിർമ്മിച്ച ടാബുലേഷൻ ഷീറ്റ് ഉയർത്തി കാട്ടി മാധ്യമ ചർച്ചകളിൽ ഉൾപ്പടെ തെറ്റിദ്ധരിപ്പിക്കാനാണ് സംസ്ഥാന സെക്രട്ടറി പി.എം ആർഷോ ഉൾപ്പടെയുള്ള നേതാക്കൾ ശ്രമിച്ചത്. വ്യാജ ടാബുലേഷൻ ഷീറ്റ് നിർമ്മിക്കാൻ അവരെ സഹായിച്ചത് മുൻ കാല എസ്എഫ്ഐ സഹയാത്രികരായ കേരള വർമ്മ കോളേജിലെ മൂന്ന് അധ്യാപകരാണ്. ഇക്കാര്യത്തിൽ കെ.എസ്.യു തുടക്കം മുതൽ ആക്ഷേപം ഉന്നയിച്ചതാണ്. കോളേജിലെ കമ്പ്യൂട്ടറും, മെയിൽ ഐഡിയും ഉൾപ്പടെ ഉപയോഗിച്ചാണ് ക്രമക്കേട് നടത്തിയത്. ഇതുമായി ബന്ധപ്പെട്ട ഞങ്ങളുടെ പരാതിയും നിലനിൽക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബാലറ്റ് പേപ്പറുകൾ ഇത്രയും ദിവസങ്ങളായിട്ടും കോളേജിൽ തന്നെയായിരുന്നു സൂക്ഷിച്ചിരുന്നു എന്നത് ഏതു തരത്തിലുള്ള ക്രമക്കേടിനും ഇടവരുത്തുന്നതാണ്. നാല്പത്തിയെട്ട് മണിക്കൂറുകൾക്ക് ശേഷം മാത്രമാണ് കോളേജിലെ സ്ട്രോങ്ങ് റൂമിലേക്ക് ബാലറ്റ് പേപ്പർ മാറ്റിയത്. തുടർന്ന് ട്രഷറിയിലേക്ക് ബാലറ്റ് ഉൾപ്പെടെ ഉള്ളവ മാറ്റി. കോടതി ആവശ്യപ്പെട്ട രേഖകൾ എടുക്കുന്നതിനായി കോളേജിലേക്ക് കൊണ്ട് വന്ന രേഖകൾ തിരികെ ട്രഷറിയിലേക്ക് കൊണ്ട് പോയിട്ടില്ല, കോളേജ് ഓഫീസിലെ സ്ട്രോങ്ങ് മുറിയിലാണ് ഉള്ളത്. എസ്എഫ്ഐ രാത്രിയിൽ പോലും സ്വൈര്യ വിഹാരം നടത്തുന്ന ക്യാമ്പസിൽ ഇതിനോടകം തന്നെ ക്രമക്കേടുകൾ നടന്നിട്ടുണ്ടാകുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി അലോഷ്യസ് സേവ്യർ പറഞ്ഞു. അതു കൊണ്ട് തന്നെ റീ കൗണ്ടിംഗ് എത്ര സുതാര്യമായി നടത്തണമെന്ന് ആവശ്യപ്പെട്ടാലും അതിനുള്ള സാഹചര്യം കോളേജിൽ ഉണ്ടെന്നു കെ എസ്‌ യു കരുതുന്നില്ല. ഈ സാഹചര്യത്തിൽ കെ.എസ്.യുവിനും കേരള വർമ്മയിലെ വിദ്യാർത്ഥികൾക്കും നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.
കേരളവർമ്മയിൽ ജനാധിപത്യത്തെ തച്ചു തകർക്കാൻ ശ്രമിച്ച എസ്.എഫ്.ഐ ശ്രീക്കുട്ടനോടും വിദ്യാർത്ഥി സമൂഹത്തോടും മാപ്പു പറയണമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.

Thiruvananthapuram

മുഖ്യമന്ത്രിയുടെ വിശ്വസ്തന് ക്യാബിനറ്റ് പദവി: തീരുമാനം മന്ത്രിസഭ യോഗത്തില്‍

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാമിന് കാബിനറ്റ് റാങ്ക്. മന്ത്രിസഭ യോഗത്തിലാണ് എബ്രഹാമിന് കാബിനറ്റ് റാങ്ക് നല്‍കാന്‍ തീരുമാനിച്ചത്. കിഫ്ബിയുടെ മസാല ബോണ്ട് ക്രമക്കേടില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കും കെ എം എബ്രഹാമും അറസ്റ്റ് ഭീതിയിലാണ്. ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരാകാതിരിക്കാന്‍ ഹൈക്കോടതിയില്‍ കേസ് കൊടുത്തിരിക്കുകയാണ് ഇരുവരും. ഹൈക്കോടതി തള്ളിയാല്‍ സുപ്രീം കോടതിയില്‍ പോകാനാണ് ഇരുവരുടെയും നീക്കം. കാബിനറ്റ് റാങ്കുള്ളവരെ ചോദ്യംചെയ്യുന്നതിന് സര്‍ക്കാരിന്റെ അനുമതിയും അറസ്റ്റ് ചെയ്യുന്നതിന് ഗവര്‍ണറുടെ അനുമതിയും വേണം. എബ്രഹാമിന് കാബിനറ്റ് റാങ്ക് നല്‍കുന്നത് വഴി മൂന്ന് കോടിയുടെ അധിക ബാധ്യതയാണ് ഖജനാവിന് ഉണ്ടാകുന്നത്. പ്രൈവറ്റ് സെക്രട്ടറി ഉള്‍പ്പെടെ 25 പേഴ്‌സണല്‍ സ്റ്റാഫുകള്‍, 12 താല്‍ക്കാലിക ജീവനക്കാര്‍ എന്നിവരെ എബ്രഹാമിന് നിയമിക്കാം.

Continue Reading

Kerala

താപനില ഉയരും; ജാഗ്രത വേണം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ എട്ടു ജില്ലകളിൽ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൊല്ലം, കോട്ടയം, പാലക്കാട്  ജില്ലകളിൽ  ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്നാണു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. സാധാരണയേക്കാൾ 2 – 3  ഡിഗ്രി സെൽഷ്യസ് കൂടുതലാണിത്.

Continue Reading

Kerala

മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിക്ക് കാബിനറ്റ് പദവി; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ.എം എബ്രഹാമിന് കാബിനറ്റ് പദവി നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. പിണറായിയുടെ വിശ്വസ്തനെന്ന് അറിയപ്പെടുന്ന കെഎം എബ്രഹാമിനെ നേരത്തെ ചീഫ് സെക്രട്ടറിയായി വിരമിച്ചതിന് ശേഷം വൻ ശമ്പളം നൽകി കിഫ്ബി സിഇഒയായി നിയമിച്ചത് വൻ വിവാദമായിരുന്നു. ചീഫ് സെക്രട്ടറിയായിരിക്കെ വാങ്ങിയതിനേക്കാള്‍ കൂടിയ ശമ്പളത്തിലായിരുന്നു നിയമനം. ചട്ടവിരുദ്ധമായി ഓരോ മാസവും കെ.എം എബ്രഹാം കൈപറ്റുന്നത് ഒരു ലക്ഷത്തിലധികം രൂപയാണെന്ന വാർത്തകളും പുറത്തുവന്നിരുന്നു.
സർക്കാർ സർവീസിൽ നിന്ന് പെൻഷൻ പറ്റിയവർ അവസാനം വാങ്ങിയ ശമ്പളത്തിൽ നിന്ന് നിലവിലെ പെൻഷൻ കുറച്ച് വരുന്ന തുക മാത്രമേ പുനർനിയമനത്തിലെ വേതനമായി വാങ്ങാവൂ എന്ന ചട്ടമാണ് കെ.എം എബ്രഹാമിന്റെ കാര്യത്തിൽ ലംഘിച്ചത്. 2016ൽ അന്നത്തെ അഡീഷണൽ ചീഫ് സെക്രട്ടറിയായിരിക്കെ കെ.എം എബ്രഹാം പുറപ്പെടുവിച്ച ഉത്തരവ് തന്നെ ലംഘിച്ചായിരുന്നു ശമ്പള വർധന. കെ.എം എബ്രഹാമിന് അവസാനം ലഭിച്ച ശമ്പളം 2.25 ലക്ഷം രൂപയായിരുന്നു. ഇതിൽ നിന്ന് ഇപ്പോൾ ലഭിക്കുന്ന പെൻഷൻ കുറച്ച ശേഷമുള്ള തുകമാത്രമേ വേതനമായി കൈപറ്റാൻ അർഹതയുണ്ടായിരുന്നുള്ളൂ. എന്നാൽ രണ്ടേമുക്കാൽ ലക്ഷം രൂപയാണ് കിഫ്ബിയുടെ സിഇഒ ആയിരിക്കെ കെ.എം എബ്രഹാം കൈപ്പറ്റിയത്.
പൊലീസ് വകുപ്പിൽ 190 കോൺസ്‌റ്റബിൾ–ഡ്രൈവർ തസ്‌തികകൾ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാന ശാസ്‌ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിലേയും അനുബന്ധ ഗവേഷണ സ്ഥാപനങ്ങളിലേയും ജീവനക്കാർക്ക് 11–ാം ശമ്പള പരിഷ്‌‌ക്കരണം നടപ്പാക്കുന്നതിന് അംഗീകാരം നൽകി. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കാസർകോട്, വയനാട് വികസന പാക്കേജുകളിലാണ് വിവിധ പദ്ധതികൾക്ക് ഭരണാനുമതി നൽകി. കേരള ബാങ്കിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി ജോർട്ടി എം. ചാക്കോയെ നിയമിക്കാൻ തീരുമാനമായി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ശുപാർശപ്രകാരമാണ് നിയമനം. കേരള സ്റ്റേറ്റ് ഐടി മിഷനിൽ ഹെഡ് ഇന്നവേഷന്‍ ആന്‍ഡ് റിസര്‍ച്ച് തസ്തികയിലേക്ക് എസ്. സനോപിനെ ഒരു വര്‍ഷത്തേക്ക് നിയമിക്കും. അന്യത്രസേവന വ്യവസ്ഥയിലാണിത്.

Continue Reading

Featured