വോട്ടർ പട്ടികയിലെ വിവരങ്ങൾ ചോർന്നത് തന്നെയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുടെ മൊഴി.

തിരുവനന്തപുരം : വോട്ടർ പട്ടികയിലെ വിവരങ്ങൾ ചോർന്നെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുടെ മൊഴി. തിരഞ്ഞെടുപ്പ് കമ്മീഷൻ രഹസ്യമായി സൂക്ഷിക്കുന്ന തരം ഫോർമാറ്റിലുള്ള വിവരങ്ങളാണ് പ്രചരിച്ചതെന്ന് ജോയിൻ ചീഫ് ഇലക്ടറൽ ഓഫീസർ അടക്കം ക്രൈംബ്രാഞ്ചിനു മൊഴി നൽകി. കമ്മീഷൻ ഓഫീസിലെ കമ്പ്യൂട്ടറും ലാപ്ടോപ്പും ഫോറൻസിക് പരിശോധനയ്ക്കയച്ചു. മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കറാം മീണയിൽ നിന്ന് ക്രൈം ബ്രാഞ്ച് വിവരങ്ങൾ ശേഖരിച്ചിരുന്നു. ഉദ്യോഗസ്ഥരെല്ലാം തന്നെ വിവരങ്ങൾ ചോർന്നു അല്ലെങ്കിൽ മോഷ്ടിക്കപ്പെട്ടു എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് . കമ്മീഷൻ സൂക്ഷിക്കുന്ന രഹസ്യ ഫോർമാറ്റിലുള്ള വിവരങ്ങളല്ല തെരഞ്ഞെടുപ്പിൽ പാർട്ടികൾക്ക് പ്രസിദ്ധീകരിച്ച് നൽകുന്നത്. എന്നാൽ അത്തരം രഹസ്യ വിവരങ്ങൾ പുറത്ത് വന്നത് ഗുരുതരമായ പ്രശ്‌നമാണെന്നും പരാതി നൽകിയ ഉദ്യോഗസ്ഥർ പറഞ്ഞു. ഇതിനു മുൻപ് വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ കാണിച്ച് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു.

Related posts

Leave a Comment