Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

News

തെരഞ്ഞെടുപ്പു വിജയാഘോഷം സംഘടിപ്പിച്ചു

Avatar

Published

on

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ സലാല കർണ്ണാടക തെരഞ്ഞെടുപ്പു വിജയാഘോഷം സംഘടിപ്പിച്ചു ഇന്ത്യൻ ജനാധിപത്യത്തിനു പുത്തൻ പ്രതീക്ഷകൾ നൽകുന്നതാണ് കർണാടക തെരഞ്ഞെടുപ്പു വിജയമെന്ന് ഐഒസി ഒമാൻ മീഡിയ കൺവീനർ സിയാ ഉൾ ഹഖ് ലാറി പറഞ്ഞു.സലാല മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ട് വെച്ചു കൺവീനർ ഡോ നിഷ്താറിന്റ ആദ്യക്ഷതയിൽ നടന്ന ചടങ്ങിൽ കെഎംസിസി സലാല നേതാക്കളായ നാസർ പെരിങ്ങത്തൂർ, റഷീദ് കല്പറ്റ, ഐഒസി നേതാകളായ ഹരികുമാർ ഷജിൽ എന്നിവർ സംസാരിച്ചു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

News

കോൺഗ്രസിന്റെയും പോഷക സംഘടനകളുടെയും പ്രവർത്തനം ഊർജ്ജിതമാക്കും

Published

on

ന്യൂമാഹി: ന്യൂമാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെയും വിവിധ പോഷക സംഘടനകളുടെയും പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ തീരുമാനിച്ചു. വാർഡ് തല പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി വാർഡ്തല മണ്ഡലം കോൺഗ്രസ്,മഹിളാ കോൺഗ്രസ് കമ്മിറ്റികൾ രൂപവത്കരിച്ചു. യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വി.കെ.അനീഷ് ബാബു അധ്യക്ഷത വഹിച്ചു. മഹിളാ കോൺഗ്രസ് പ്രസിഡന്റ് സുനിത ശേഖരൻ, സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി ഷാനു പുന്നോൽ, കോർഡിനേറ്റർ ചെയർമാൻ രാജീവ് മയലക്കര, എൻ.കെ.സജീഷ് എന്നിവർ സംസാരിച്ചു.

Continue Reading

Kerala

മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Published

on

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇടുക്കി, കോട്ടയം, പത്തനംതിട്ട, മലപ്പുറം ജില്ലകളിൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലിന്ന് യെല്ലോ അലർട്ട് ആണ്. തെക്കൻ കേരളത്തിന്‌ മുകളിൽ ചക്രവാതച്ചുഴി രൂപപ്പെട്ടുവെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ മുതൽ ലക്ഷദ്വീപ് വരെ തെക്കൻ കേരളം, തെക്കൻ തമിഴ്നാട് വഴി ന്യൂന മർദ്ദ പാത്തി സ്ഥിതി ചെയ്യുന്നുണ്ട്. നിലവിലെ ചക്രവാതച്ചുഴി ഒക്ടോബർ ഒമ്പതോടെ ലക്ഷദ്വീപിന് മുകളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.

Continue Reading

Ernakulam

കൊച്ചിയിൽ അലൻ വാക്കറുടെ ഡിജെ ഷോയ്ക്കിടെ വ്യാപകമോഷണം

Published

on

കൊച്ചി: ലോകപ്രശസ്ത സം​ഗീതജ്ഞൻ അലൻ വാക്കറുടെ ഡി ജെ ഷോയ്ക്കിടെ മൊബൈൽ ഫോണുകൾ മോഷണം പോയതായി പരാതി. വിലകൂടിയ മുപ്പതോളം സ്മാർട് ഫോണുകളാണ് ഞായറാഴ്ച രാത്രി ബോൾ​ഗാട്ടി പാലസ് ​ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ നഷ്ടമായത്. ഫോൺ നഷ്ടപ്പെട്ടവർ നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആസൂത്രിതമായി നടത്തിയ മോഷണമാകാനിടയില്ലെന്നാണ്‌ പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.

സം​ഗീതനിശയ്ക്കിടെ കാണികൾ തുള്ളിച്ചാടിയപ്പോൾ തെറിച്ചുവീണ ഫോണുകൾ ആരെങ്കിലും എടുത്തുകൊണ്ടുപോയതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം. ആറായിരത്തോളം കാണികളാണ് കൊച്ചിയിൽനടന്ന പരിപാടിയിൽ പങ്കെടുത്തത്. ആരാധകരുടെ ഒഴുക്ക് കണക്കിലെടുത്ത് വലിയ സുരക്ഷയും ​ഗതാ​ഗത നിയന്ത്രണവും പോലീസ് ഏർപ്പെടുത്തിയിരുന്നു. ലോകപര്യടനത്തിന്റെ ഭാ​ഗമായി ഇന്ത്യയിലെത്തിയതായിരുന്നു നോർവീജിയൻ സം​ഗീതജ്ഞൻ അലൻവാക്കർ.

Advertisement
inner ad
Continue Reading

Featured