തെരഞ്ഞെടുപ്പ്‌ കോഴ; സി കെ ജാനുവും പ്രശാന്ത്‌ മലവയലും ശബ്‌ദപരിശോധനയ്‌ക്ക്‌ എത്തി

 ബത്തേരി കോഴ വാഗ്ദാന കേസില്‍ സി കെ ജാനുവും, ബിജെപി വയനാട് ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലും ശബ്ദപരിശോധനയ്ക്ക് ഹാജരായി.

കാക്കാനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലായിരുന്നു പരിശോധന. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് പരിശോധന നടന്നത്.

കേസിലെ സാക്ഷി പ്രസീത അഴീക്കോടും ശബ്ദപരിശോധനയ്ക്ക് ഇന്ന് വീണ്ടും ഹാജരായി. നിയമസഭാ തെരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകന്‍ ജെആര്‍പി നേതാവ് സി കെ ജാനുവിന് കെ സുരേന്ദ്രന്‍ 35 ലക്ഷം രൂപ കോഴ നല്‍കിയെന്ന കേസിലാണ് ശബ്ദ സാമ്ബിളുകള്‍ പരിശോധിക്കുന്നത്.

കേസില്‍ ഇരുവരുടെയും ശബ്ദപരിശോധന നടത്തണമെന്ന് ക്രൈംബ്രാഞ്ച് നേരത്തെ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് വച്ച്‌ സി കെ ജാനുവിന് കെ സുരേന്ദ്രന്‍ 10 ലക്ഷവും സുല്‍ത്താന്‍ ബത്തേരിയിലെ റിസോര്‍ട്ടില്‍ വെച്ച്‌ ബിജെപി ജില്ലാ ഭാരവാഹികള്‍ വഴി 25 ലക്ഷവും കൈമാറിയെന്നായിരുന്നു ജെആര്‍പി നേതാവ് പ്രസീത അഴീക്കോടിന്റെ ആരോപണം.

Related posts

Leave a Comment