ആലുവയിൽ പള്ളികളിൽ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന വയോധിക മരിച്ച നിലയിൽ

ആലുവ: പള്ളികളിൽ ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന വയോധിക മരിച്ച നിലയിൽ. മട്ടാഞ്ചേരി സ്വദേശിനി ഐഷാബി (73)യെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്.കുഴുവേലിപ്പടി മുസ്ലിം ജമാ അത്ത് പള്ളിയുടെ കെട്ടിടത്തിലാണ് ഇവർ താമസിച്ചിരുന്നത്. മുറിയിലെ അലമാരയിൽ 1,67,620 രൂപ കണ്ടെത്തി. ഭിക്ഷാടനത്തിലൂടെ ലഭിച്ച തുക കൂട്ടിവെച്ചിരുന്നതാണിതെന്ന് പോലീസ് അറിയിച്ചു.രാവിലെ ഭക്ഷണം കഴിച്ചെന്ന് അടുത്ത മുറികളിലെ താമസക്കാരോട് പറഞ്ഞിരുന്നു. പിന്നീട് ഇവരെ പുറത്ത് കാണാതായതോടെ നോക്കിച്ചെന്നവരാണ് മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.എടത്തല പോലീസ് സ്ഥലത്തെത്തി നിയമനടപടികൾ എടുത്ത് മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

Related posts

Leave a Comment