Connect with us
inner ad

Kuwait

എലത്തൂർ അസ്സോസിയേഷൻ സ്നേഹ സംഗമം സംഘടിപ്പിച്ചു.

കൃഷ്ണൻ കടലുണ്ടി

Published

on

Advertisement
1000x200 PX MALAYALI DCTR MDX-02-02

കുവൈറ്റ് സിറ്റി : കുവൈറ്റ് എലത്തൂർ അസ്സോസിയേഷൻ സ്നേഹ സംഗമം 2024 സംഘടിപ്പിച്ചു. ഏപ്രിൽ 18, 19 വ്യാഴം, വെള്ളി എന്നീ ദിവസങ്ങളിൽ കബദ് റിസോർട്ടിൽ ആയിരുന്നു ഈ വർഷത്തെ സ്നേഹ സംഗമം സംഘടിപ്പിച്ചത്. പ്രസിഡന്റ് യാക്കൂബ് എലത്തൂരിന്റെ അദ്ധ്യക്ഷ പ്രസംഗത്തോടെ ആരംഭിച്ച സ്നേഹ സംഗമം 2024 ഉദ്ഘാടന ചടങ്ങിൽ ജനറൽ സെക്രട്ടറി ഹബീബ് എടേക്കാട് സ്വാഗതം പറഞ്ഞു. പ്രോഗ്രാം ചെയർമാൻ റഫീഖ് എൻ, കൺവീനർ അബ്ദുൽ അസീസ് എം, മുഖ്യരക്ഷാധികാരി നാസർ എം കെ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ജോയൻ്റ് കൺവീനർമാരായ അർഷദ് എൻ, ആഷിഖ് എൻ ആർ, റദീസ് എം എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സിദ്ധിഖ് പി, മുനീർ മക്കാരി, ആലിക്കുഞ്ഞി കെ എം, ഇബ്രാഹിം ടി ടി, സുനീർ, യാക്കൂബ് പി, റിഹാബ് എൻ, ആരിഫ് എൻ ആർ, ഷെരീഫ് കെ, ഷെരീദ്, ഒജി, ഫിറോസ് എൻ, ഷഹീൻ എൻ, റഈസ് എ, ശിഹാബ് കെ ടി, സിദ്ധിഖ് എൻ, ശിഹാബ് വി കെ എന്നിവർ വിവിധ മത്സരങ്ങളും പരിപാടികളും നിയന്ത്രിച്ചു. മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ ആയ അസ്‌ലം കെ, ഫൈസൽ എൻ, അൻവർ ഇ, ഇക്ബാൽ എൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കുട്ടികൾക്കും സ്ത്രീകൾക്കും പുരുഷന്മാർക്കുമായി കലാ കായിക മത്സരങ്ങളും വിനോദ പരിപാടികളും ഉണ്ടായിരുന്നു. വെള്ളിയാഴ്ച്ച വൈകിട്ട് നടന്ന സമാപന സമ്മേളനത്തിൽ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും സ്നേഹസംഗമത്തിൽ പങ്കെടുത്തു രജിസ്ട്രേഷൻ നടത്തിയവർക്ക് നറുക്കെടുപ്പിലൂടെവിജയികളായവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

സ്നേഹ സംഗമം വമ്പിച്ച വിജയമാക്കിത്തീർത്ത പ്രോഗ്രാം ചെയർമാൻ റഫീഖ് എൻ, കൺവീനർ അബ്ദുൽ അസീസ് എം എന്നിവർക്കും, ഫെബ്രുവരിയിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റ് പ്രോഗ്രാം ചെയർമാൻ മുഹമ്മദ് അസ്‌ലം കെ, കൺവീനർ മുനീർ മക്കാരി എന്നിവർക്കും, മാർച്ചിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം പ്രോഗ്രാം ചെയർമാൻ റദീസ് എം എന്നിവർക്കുമുള്ള മെമന്റോയും ഉപഹാരങ്ങളും വിതരണം ചെയ്തു . പുതുതായി വനിതാ വിങ് രൂപീകരിച്ചു. പ്രസിഡണ്ട് ആയി സീനത്ത് യാക്കൂബിനെയും ജനറൽ സെക്രെട്ടറി ആയി ഫബിത അസ്‌ലമിനേയും ട്രെഷറർ ആയി ഹസ്‌ന ആഷിഖിനെയും തെരെഞ്ഞെടുത്തു. ട്രെഷറർ സബീബ് മൊയ്തീൻ നന്ദി പ്രകാശിപ്പിച്ചു.

Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

ഇന്ഫോക് ‘ഫ്ലോറൻസ് ഫിയസ്റ്റ’ മെയ് 9 ന് ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്‌കൂളിൽ!

Published

on


കുവൈറ്റ് സിറ്റി : മന്ത്രാലയങ്ങളിൽ ജോലി ചെയ്യുന്ന നഴ്സ്മാരുടെ സംഘടനയായ “ഇന്ത്യൻ നഴ്സസ് ഫെഡറേഷൻ ഓഫ് കുവൈറ്റ് ‘ഇൻഫോക്ക്’ അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷം ആചരിക്കുന്നു. ലോകമെമ്പാടുമുള്ള നഴ്സസ് മെയ് 12 ആം തീയതി അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിക്കുമ്പോൾ കുവൈറ്റിലെ ഇന്ത്യൻ നഴ്സസിന്റെ കൂട്ടായ്മയായ ഇൻഫോക്ക് “ഫ്ലോറൻസ് ഫിയസ്റ്റ 2024” വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ആധുനിക നഴ്സിങ്ങിന് അടിത്തറ പാകിയ ഫ്ലോറൻസ് നൈറ്റിംഗലിന്റെ സ്മരണദിനത്തി ലാണ് നഴ്സസ് ദിനാഘോഷം നടത്തി വരുന്നത്. മെയ് 9 ആം തീയ്യതി വ്യാഴാഴ്ച്ച വൈകുന്നേരം 4 മണി മുതൽ അബ്ബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂൾ ൽ വച്ചാണ് ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഇന്ത്യൻ അംബാസിഡർ ഡോക്ടർ ആദർശ് സ്വൈക, കമ്യൂണിറ്റി വെൽഫെയർ ആൻഡ് ലേബർ ഫസ്റ്റ് സെക്രട്ടറി ശ്രീ മനസ് രാജ്പട്ടേൽ, ഡയറക്ടർ ഓഫ് നഴ്സിങ് ഡോക്ടർ ഇമാൻ അൽ അവാദി എന്നിവർക്ക് പുറമെ കുവൈറ്റിന്റെ സമൂഹ്യസംസ്കാരിക രംഗത്തെ പ്രമുഖരും അന്ന് വൈകുന്നേരം നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തിൽ അണിനിരക്കും.1500ൽ പരം നഴ്സിംഗ് സമൂഹത്തെ സാക്ഷിയാക്കി കുവൈറ്റിലെ വിവിധ ഹോസ്പിറ്റലുകളിൽ ദീർഘകാലം മഹത്തായ സേവനം ചെയ്തുവരുന്ന ഇരുപതോളം നഴ്സുമാരെ സമ്മേളനത്തിൽ വച്ച് ആദരിക്കും . തുടന്ന് കുവൈറ്റിലെ നഴ്സസ് സമൂഹവും അവരുടെ കുട്ടികളും അവതരിപ്പിക്കുന്ന വ്യത്യസ്തമായ കലാ-നൃത്തപരിപാടികളും അരങ്ങേറും. കൂടാതെ സീ കേരളം ടിവി നടത്തുന്ന പ്രശസ്ത മ്യൂസിക്ക് റിയാലിറ്റി ഷോ “സ രി ഗ മ പാ” വിന്നേഴ്സ് അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക്ക് നൈറ്റും“ഫ്ലോറൻസ് ഫിയസ്റ്റ – 2024” നു നിറം പകരും.

Advertisement
1000x200 PX MALAYALI DCTR MDX-02-02

പരിപാടികൾ വിശദീകരിക്കുന്നതിനായി അബ്ബാസിയ പോപ്പിൻസ് ഹാളിൽ വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തെ പ്രസിഡന്റ്‌ശ്രീ ബിബിൻ ജോർജ്, വൈസ് പ്രസിഡന്റ് ശ്രി ഷൈജു കൃഷ്ണൻ, സെക്രട്ടറി ശ്രീമതി ഹിമ ഷിബു, പ്രോഗ്രാം കൺവീനർ ശ്രീമതി രാജലക്ഷ്‌മി ശൈമേഷ്, ട്രഷറർ ശ്രിമതി അംബിക ഗോപൻ എന്നിവർ അഭിസംബോധന ചെയ്തു. ഇന്ഫോക് ന്റെ മറ്റു ഭാരവാഹികളും സന്നിഹിതരായിരുന്നു .

Continue Reading

Kuwait

സൂര്യാ കൃഷ്ണ മൂർത്തിയുടെ മെഗാ സ്റ്റേജ് ഷോ ‘അഗ്നി – 3’ മെയ് മൂന്നിന് വെള്ളിയാഴ്ച്ച

Published

on

കുവൈറ്റ് സിറ്റി : മലയാളികളെ കലാസ്വാദനത്തിന്റെ ഔന്നത്യത്തിലേക്കു നയിക്കാൻ വമ്പൻ സ്റ്റേജ് ഷോ യുമായി സൂര്യാ കൃഷ്ണ മൂർത്തിതന്റെ ടീമുമായി വീണ്ടും കുവൈറ്റിലെത്തും. മികച്ച സംഗീത – നൃത്താധിഷ്ടിത സ്റ്റേജ് ഷോ കളുമായി കലാസ്വാദകരെ വിസ്മയിപ്പിച്ചിട്ടുള്ള ശ്രീ സൂര്യാ കൃഷ്ണ മൂർത്തിയുടെ മെഗാ സ്റ്റേജ് ഷോ ‘അഗ്നി – 3 മെയ് മൂന്നിന് വെള്ളിയാഴ്ച്ച അബ്ബാസ്സിയയിലെ ആസ്പയർ സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും. കായംകുളം എൻ ആർ ഐ സിന്റെ ബാനറിൽ നടക്കുന്ന ഈ പരിപാടി ശ്രീ സൂര്യാ കൃഷ്ണമൂർത്തി ആവിഷ്കരിച്ചിട്ടുള്ള 112 – മത് കലാ പ്രദർശനമാണ്. സൂര്യാ യുടെ നാമധേയത്തിൽ ഇതിനോടകം അവതരിപ്പിച്ചിട്ടുള്ള 111 മികച്ച കാലപ്രദര്ശനങ്ങൾ എഴുനൂറിലധികം വേദികളിൽ അവതരിപ്പിച്ചുകൊണ്ട് കലാസ്വാദകരുടെ മുക്തകണ്ഠ പ്രശംസ നേടിയിട്ടുണ്ട് .

Advertisement
1000x200 PX MALAYALI DCTR MDX-02-02

പതിവിൽ നിന്നും വ്യത്യസ്തമായി സംഗീതം, സിനിമ തുടങ്ങിയ സാർവലൗകിക കലാ മിശ്രിതങ്ങൾ സംയോജിപ്പിച്ചുകൊണ്ടുള്ള വമ്പിച്ച കലാ വിരുന്ന് ആയിരിക്കും കുവൈറ്റിൽ അരങ്ങേറുക. വിവിധ ശ്രേണികളിൽ നിപുണരായ പന്ത്രണ്ടിലധികം കലാകാരൻമാർ ശ്രീ സൂര്യാകൃഷ്ണമൂർത്തിയുടെ നേതൃത്വത്തിൽ ഇതിനായി എത്തിച്ചേരും. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തോടെയാകും പരിപാടികൾ ആരംഭിക്കുക. സാംസ്‌കാരിക സമ്മേളനത്തിൽ വ്യത്യസ്ത മേഖലകളിൽ കഴിവ് തെളിയിച്ച അഞ്ചു പ്രമുഖ വ്യക്തികളെ ആദരിക്കുന്നുണ്ട്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം ക്ലിനിക്കൽ സൗകര്യങ്ങളോടുകൂടിയുള്ള ഒരു ഡയാലിസ് യുണിറ്റ് സ്ഥാപിച്ചു നിർദ്ധനരായവർക്ക് സൗജന്യ ചികിത്സാ സൗകര്യം ഒരുക്കുക എന്നതാണ് . തലത്തിലുമുള്ള കലാസ്വാദകരുടെയും സഹകരണം സംഘാടകർ അഭ്യർത്ഥിച്ചിട്ടുണ്ട്. പ്രവേശനം വിവിധ ഗ്രുപ്പ് പാസ്സുകൾ ആയി നിയന്ത്രിക്കുമെങ്കിലും 99293929, 50985192, 99170905, 65020092 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് വളരെ ലളിതമായി കലാസ്വാദകർക്ക് പ്രവേശന പാസ്സുകൾ കരസ്ഥമാക്കാവുന്നതാണ്. ഇതുസംബന്ധിച്ച് അബ്ബാസിയ പോപ്പിൻസ് ഹാളിൽ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ കായംകുളം എൻ ആർ ഐ അസ്സോസിയേഷൻ പ്രസിഡന്റ് ശ്രി ബി എസ പിള്ള, ജനറൽ സെക്രട്ടറി ശ്രീ അബ്ദുൽവഹാബ് , പ്രോഗ്രാം കൺവീനർ ശ്രീ കെ.ജി.ശ്രീകുമാർ എന്നിവരും മെട്രോ പ്രതിനിധി അഞ്ജലി യും സംബന്ധിച്ചു. ഗോപാലകൃഷ്ണൻ, ബിജു പാറയിൽ, അരുൺസോമൻ, സിനിജിത്, വിപിൻ മാങ്ങാട്, മനോജ് റോയ്, സാദത്ത്, സജൻ എന്നിവർ പങ്കെടുത്തു.

Continue Reading

Kuwait

‘ഫോക്’ ആർട്സ് ഫെസ്റ്റ് : യു.ഐ. എസ്. പ്രിൻസിപ്പാൾ ശ്രീ സി. രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു.

Published

on

Advertisement
1000x200 PX MALAYALI DCTR MDX-02-02

കുവൈറ്റ് സിറ്റി : ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്‌പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ആർട്സ് ഫെസ്റ്റ് 2024 നു തുടക്കമായി. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച നടന്ന ഒന്നാം ഘട്ടം യൂനൈറ്റഡ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ സി രാധാകൃഷ്‍ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് പി ലിജീഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഉത്ഘാടന സമ്മേളനത്തിന് ആർട്സ് സെക്രട്ടറി വിനോജ് കുമാർ സ്വാഗതവും ആർട്സ് കമ്മിറ്റി അംഗം രാജേഷ് ബാബു നന്ദിയും പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ജനറൽ സെക്രട്ടറി ഹരിപ്രസാദ് യു കെ, രക്ഷാധികാരി സമിതി അംഗം അനിൽ കേളോത്ത്, ഉപദേശക സമിതി അംഗം വിജയേഷ്‌ കെ വി, വനിതാ വേദി ചെയർപേഴ്സൺ ഷംന വിനോജ്, ബാലവേദി ജോയിന്റ് സെക്രട്ടറി ശിഖ ഉണ്ണികൃഷ്ണൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.16 ഇനങ്ങളിലായി നൂറ്റമ്പതോളം പേര് ഒന്നാം ഘട്ട മത്സരത്തിൽ പങ്കാളികൾ ആയി. മൂന്നൂറിലധികം പേർ പങ്കെടുക്കുന്ന നൃത്തഇനങ്ങൾ ഉൾപ്പെടുന്ന ഇരുപത്തൊമ്പതോളം മത്സരങ്ങൾ ഉള്ള രണ്ടാം ഘട്ടം മെയ്‌ 10 നു അബ്ബാസിയ ഓക്സ്ഫോർഡ് പാകിസ്താനി സ്കൂളിൽ വിവിധ വേദികളിൽ ആയി നടക്കുമെന്ന് ഭാരവാഹികൾ പത്രകുറിപ്പിലൂടെ അറിയിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured