തിരുവോണദിനം പട്ടിണി സമരവുമായി തോട്ടം തൊഴിലാളികൾ

ഏലപ്പാറ:ഇടുക്കി ഏലപ്പാറയിലെ ബോണാമി എംഎംജെ പ്ലാന്റേഷനിലെ തോട്ടം തൊഴിലാളികൾക്ക് ഈ തിരുവോണം പട്ടിണി ദിനം ആയിരുന്നു.ഗ്രാറ്റ്യുറ്റി നൽകുക, സാംസ്‌കാരിക നിലയത്തിന് സ്ഥലം വിട്ടു നൽകുക,കയ്യേറ്റ ഭൂമിയിലെ കയ്യേറ്റക്കാരെ ഒഴിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എച്ച്ആർപി യൂണിയന്റെ നേതൃത്വത്തിൽ തിരുവോണദിനത്തിൽ തൊഴിലാളികൾ പട്ടിണി സമരം നടത്തി.20 വർഷങ്ങൾക്ക് മുൻപ് അടച്ചുപൂട്ടിയ എംഎംജെ തോട്ടത്തിലെ തൊഴിലാളികൾക്ക് നിയമപരമായ അനുകൂല്യങ്ങൾ നാളിതുവരെയായി ലഭ്യമാക്കിയിട്ടില്ല.തൊഴിലാളികൾക്ക് അർഹമായ ഗ്രാറ്റ്യുറ്റി നൽകാൻ തയ്യാറാവാത്ത കമ്പനി,പകരം സ്ഥലം നൽകാം എന്നാണ് ഉറപ്പ് നൽകിയിരുന്നത്. ഈ വാഗ്ദാനവും പാലിക്കപ്പെട്ടില്ല. ഇടനിലക്കാരനായി പ്രവർത്തിച്ച സിപിഎം എലപ്പാറ ലോക്കൽ സെക്രട്ടറി പിന്നീട് കമ്പനിയുടെ ഏജന്റ് ആയി മാറുകയും യഥാർത്ഥ തൊഴിലാളികൾക്ക് സ്ഥലം നൽകാതെ അനർഹരായ സ്വന്തം പാർട്ടിക്കാർക്ക് മാത്രം സ്ഥലം നൽകുകയാണ് ചെയ്തത്.ഇത് വലിയ പ്രതിക്ഷേധത്തിന് കാരണമായി.

ബൊണാമിയിൽ നടത്തിയ പട്ടിണി സമരം യൂണിയൻ പ്രസിഡന്റ് അഡ്വ സിറിയക് തോമസ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് അംഗം അഫിൻ ആൽബർട്ട് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അജിത് ദിവാകരൻ, ബിജു ഗോപാൽ, ടോണി കുര്യൻ മാത്യു, ഉമർ ഫാറൂഖ്, ബിനു ജയ്പാൽ, ഡെന്നിസൺ തുടങ്ങിയവർ പ്രസംഗിച്ചു

Related posts

Leave a Comment