ഐ സി ഡി എസ് എക്സിബിഷൻ സംഘടിപ്പിച്ചു

വൈപ്പിൻ : ഐ സി ഡി എസ് പദ്ധതിയുടെ 46 മത് വാര്‍ഷികത്തോടനുബന്ധിച്ച് എളങ്കുന്നപ്പുഴ ഗ്രാമപ്പഞ്ചായത്തില്‍ തീയതികളിൽ S S S U P സ്കൂൾ ഓച്ചന്തുരുത്ത്, I I V U P സ്കൂൾ മാലിപ്പുറം എന്നിവിടങ്ങളിലായി നടന്ന ഐ സി ഡി എസ് എക്സിബിഷൻ എളങ്കുന്നപ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനോജ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയർമാൻ സ്വാതിഷ് സത്യന്‍ പ്രദര്‍ശന പരിപാടിയില്‍ അധ്യക്ഷത വഹിച്ചു.

ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്തംഗം സരിത സനല്‍,സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ റസിയ ജമാല്‍, .സോഫിയ ജോയി, മറ്റു ജനപ്രതിനിധികളായ K J ജോയി, വോള്‍ഗ തെരേസ, സ്റ്റെല്ല കുരുവിള, ആലീസ് സെബാസ്റ്റ്യന്‍, മേരി പീറ്റര്‍, ശ്രീമതി. ഷീജ രജു, ബിന്ദു വേണു, ചിന്താമണി I I V U P സ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത എന്നിവര്‍ ആശംസ പറഞ്ഞു. ഐ സി ഡി എസ് സൂപ്പർവൈസര്‍മാരായ ഫെമിത, ധനുഷ വിഷയാവതരണം നടത്തി.എളങ്കുന്നപ്പുഴ പഞ്ചായത്തിലെ 49 അങ്കണവാടികളിലെ പ്രവർത്തകർ ,അങ്കണവാടി വെൽഫെയർ കമ്മിറ്റി അംഗങ്ങൾ,രക്ഷിതാക്കള്‍ എന്നിവർ പങ്കെടുത്തു.അങ്കണവാടി പ്രീ സ്കൂൾ പ്രവർത്തനങ്ങൾ, വനിതാ ശിശു വികസന വകുപ്പ് വഴി നല്‍കുന്ന സേവനങ്ങളും, പദ്ധതികളും, അമൃതം ന്യൂട്രിമിക്സ് വിഭവങ്ങള്‍ മറ്റു പോഷക മൂല്യമുള്ള ഭക്ഷണ വിഭവങ്ങള്‍, അനീമിയ സ്ക്രീനിംഗ് മുതലായവ പ്രദര്‍ശന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Related posts

Leave a Comment