Connect with us
48 birthday
top banner (1)

News

ഒഐസിസി കിഴക്കൻ മേഖല പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ ഇ കെ സലീമിന് വിജയം.

നാദിർ ഷാ റഹിമാൻ

Published

on

Advertisement
VKSHNM NWS KWT 1000 x 180 PX-01

ദമ്മാം : തെരെഞ്ഞെടുപ്പ് ആവേശം വാനോളം ഉയർന്ന ഒഐസിസി കിഴക്കൻ മേഖല പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ ഇ കെ സലീമിന് വിജയം . ഒഐസിസി ഗ്ലോബൽ കമ്മിറ്റി വൈസ് പ്രസിഡന്റ് അഹമ്മദ് പുളിക്കൽ ( വല്യപ്പുക്ക ), ഒഐസിസി നാഷണൽ കമ്മറ്റി പ്രസിഡന്റ് ബിജു കല്ലുമല എന്നിവരുടെ സാന്നിധ്യത്തിൽ പ്രിസൈഡിങ് ഓഫീസർമാരായ റഷീദ് കൊളത്തറ , റഹ്‌മാൻ മുനമ്പത്തു എന്നിവർ വിജയിയെ പ്രഖ്യാപിച്ചത്. സത്യസന്ധമായ പ്രവത്തനത്തിനു അംഗീകാരമാണ് തൻറെ വിജയമെന്നും, പ്രവർത്തകർക്ക് നന്ദി രേഖപ്പെടുത്തുന്നതായും ഇ കെ സലിം പറഞ്ഞു.

തിരുവനന്തപുരം നെയ്യാറ്റിൻകര പൊഴിയൂർ സ്വദേശിയായ ഇ കെ സലിം 2014 മുതൽ കിഴക്കൻ മേഖല കമ്മറ്റിയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രെട്ടറിയാണ്. 2003 മുതൽ സംഘടനാ രംഗത്ത് സജീവമാണ്. രണ്ടര പതിറ്റാണ്ടിലേറെയായി പ്രവാസിയായ ഇ കെ സലിം, സൗദി ന്യൂസിലാൻഡ് മിൽക്ക് പ്രൊഡക്ഷൻ കമ്പനിയിലെ ജീവനക്കാരാണ്.

Advertisement
VKSHNM NWS KWT 1000 x 180 PX-01

കെപിസിസി, ഒഐസിസി ഗ്ലോബൽ കമ്മറ്റികളുടെ നിർദ്ദേശ പ്രകാരം നാഷണൽ പ്രസിഡന്റ് ബിജു കല്ലുമലയുടെ നേതൃത്വത്തിൽ സൗദിയിലെ നാല് റീജിയനുകളിലും മെമ്പർഷിപ് ക്യാമ്പയിൻ വിജയകരമായി പൂർത്തിയാക്കുകയും, ജില്ലാ, ഏരിയ കമ്മറ്റികളിലേക്ക് തെരഞ്ഞെടുപ്പുകൾ നടത്തി പുതിയ കമ്മറ്റികൾ നിലവിൽ വന്നിരുന്നു. അവിടെ നിന്നും തെരെഞ്ഞെടുക്കപ്പെട്ട കൗസിലർമാരാണ് റീജിയണൽ കമ്മറ്റികൾ തെരഞ്ഞെടുക്കുന്നത്.

സൗദി കിഴക്കൻ മേഖല കമ്മറ്റിക്ക് കീഴിൽ 14 ജില്ലാ കമ്മറ്റികളും ജുബൈൽ , അൽ ഹസ്സ ,സൈഹാത് , അൽ ഖൊബാർ , ഹാഫർ അൽ ബാത്തിൻ ഏരിയ കമ്മറ്റികളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 120 പ്രതിനിധികളിൽ 106 പേരാണ് തിരെഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുത്തത്. ഇ കെ സലിം , ഹനീഫ് റാവുത്തർ , സിറാജ് പുറക്കാട് എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. റീജിയണൽ കമ്മറ്റി ഭാരവാഹികളെ സമവായത്തിലൂടെ കണ്ടെത്തുമെന്ന് പ്രസിഡന്റ് ഇ കെ സലിം പറഞ്ഞു.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading
Advertisement
VKSHNM NWS KWT 1000 x 180 PX-01
Click to comment

You must be logged in to post a comment Login

Leave a Reply

News

ക്യാമ്പസിൽ ഇടിമുറി, സിസിടിവി എസ്എഫ്ഐ നശിപ്പിച്ചു; വെളിപ്പെടുത്തലുമായി മുൻ പിടിഎ പ്രസിഡന്റ്‌

Published

on

വയനാട്: വയനാട് പൂക്കോട്ടൂർ വെറ്റിനറി സർവകലാശാലയിലെ എസ്എഫ്ഐ ഫാസിസത്തെ പറ്റി വെളിപ്പെടുത്തലുമായി മുൻ പിടിഎ പ്രസിഡന്റ് രംഗത്ത്. ക്യാമ്പസിനുള്ളിൽ കാലങ്ങളായി എസ്എഫ്ഐയുടെ നേതൃത്വത്തിൽ ഇടിമുറി പ്രവർത്തിക്കുന്നുണ്ടെന്നായിരുന്നു വെളിപ്പെടുത്തൽ. ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥികൾ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോഴും മറ്റും അതിന്റെ വിചാരണ നടക്കുന്നത് ഈ ഇടിമുറിയിലാണ്. ഹോസ്റ്റലിനുള്ളിൽ പ്രവർത്തിക്കുന്ന ഇടിമുറിയിൽ തന്നെയാണ് സിദ്ധാർത്ഥനും അക്രമം ഏറ്റിട്ടുള്ളത്. ക്യാമ്പസിനുള്ളിൽ വ്യാപകമായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നെങ്കിലും എസ്എഫ്ഐ അത് നശിപ്പിക്കുകയായിരുന്നുവെന്നും മുൻ പിടിഎ പ്രസിഡന്റ് പ്രതികരിച്ചു. അതേസമയം, എസ്എഫ്ഐക്കെതിരെ പ്രതിഷേധം കൂടുതൽ ശക്തമാവുകയാണ്. പ്രതികൾക്ക് എതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക, സർവകലാശാല ഡീൻ ഉൾപ്പെടെയുള്ള അധികൃതരെ കൂടി കേസിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധം ശക്തമാക്കുവാനാണ് കെഎസ്‌യു ഉൾപ്പെടെയുള്ള പ്രതിപക്ഷ വിദ്യാർഥി സംഘടനകൾ തയ്യാറെടുക്കുന്നത്.

Continue Reading

Kuwait

ലുലുവിൽ വളർത്തുമൃഗ- പൂന്തോട്ട കാർണിവൽ!

Published

on

കുവൈറ്റ് സിറ്റി : ലുലു ഹൈപ്പർമാർക്കറ്റ് ‘പാവ്സ് ആൻഡ് ടെയിൽസ്’ വളർത്തു മൃഗ കാർണിവൽ നടത്തി. ഖുറൈൻ ഔട്ട്‌ലെറ്റ് ൽ ആണ് വളർത്തുമൃഗങ്ങളെ സ്നേഹിക്കുന്നവർക്കായി ഈ ആകർഷണീയ ഇവൻ്റ് സംഘടിപ്പിച്ചത്. മൃഗ – സസ്യ പ്രേമികളുടെ സംഗമം കാർണിവലിന്റെ പ്രത്യേകതയായി. വളർത്തുമൃഗങ്ങളുടെയും, ചെടികളുടെയും പ്രദർശനവും നടന്നു. വളർത്തുനായകളുടെയും, പൂച്ചകളുടെയും ഫാഷൻ ഷോയും ആകർഷകമായി. തത്തകൾ, പക്ഷികൾ, പാമ്പുകൾ തുടങ്ങിയ അപൂർവ ഇനം പക്ഷികളും, മൃഗങ്ങളും മറ്റു ജീവ ജാലങ്ങളും കാണികളെ ആകർഷിച്ചു.

വളർത്തുമൃഗങ്ങളുടെ ഭക്ഷണത്തിനും അതിനോട് അനുബന്ധിച്ചുള്ള ഉപകരണങ്ങൾക്കും പ്രത്യേക വില കിഴിവ് ലഭിക്കുന്ന കൗണ്ടറുകളും കാര്ണിവലിന്റെ ഭാഗമായി ഒരുക്കിയിരുന്നു. പരിസ്ഥിതി സൗഹൃദ ‘ഗോ ഗ്രീൻ ക്യാമ്പയ്‌ഗൻ ’ നും പ്രമുഖ നഴ്‌സറികൾ പങ്കാളികളായപരിപാടിയിൽ നടന്നു . പൊതു ജനങ്ങൾക്കായി സംഘടിപ്പിച്ച ‘മികച്ച പൂന്തോട്ടം 2024’, ‘മികച്ച ബാൽക്കണി ഗാർഡൻ 2024’ എന്നീ മത്സരങ്ങളിൽ നിരവധി പേർ പങ്കെടുത്തു. ലുലു ഉന്നത മാനേജ്‌മെന്റ് പ്രതിനിധികൾ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

News

ഫാസിസം അതെവിടെയായാലും, ചെറുക്കപ്പെടണം; ഇൻസ്റ്റഗ്രാം കുറിപ്പ് വായിക്കാം

Published

on

കോട്ടയം: വയനാട് പൂക്കോട്ടൂർ വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥിന്റെ മരണത്തിന് പിന്നാലെ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെ ഇൻസ്റ്റഗ്രാം ഇൻഫ്ലുൻസർ അജു മുണ്ടിയാക്കലിന്റെ കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചയാകുന്നു. കേരളത്തിലെ ക്യാമ്പസുകൾ ആരുടേയും കുത്തകയല്ല, ഒരു വിദ്യാർത്ഥി സംഘടനയുടെ മാത്രം കോട്ടയല്ല, അവിടെ രാഷ്ട്രീയം സംസാരിക്കുവാ എല്ലാവർക്കും അവസരം ഉണ്ടാവണം എന്ന് ആരംഭിക്കുന്ന കുറിപ്പിൽ ക്യാമ്പസുകളിലെ ഏകാധിപത്യ കോട്ടകളും, ഇടിമുറികളും പൊളിച്ചടുക്കപ്പെടണമെന്നും, ക്യാമ്പസുകളിലേ ഏകാധിപതികളെ തച്ചുടക്കപ്പെടണമെന്നും എന്നും ആവശ്യപ്പെടുന്നുണ്ട്.

Advertisement
VKSHNM NWS KWT 1000 x 180 PX-01

കുറിപ്പിന്റെ പൂർണ്ണ രൂപം ചുവടെ

കേരളത്തിലെ ക്യാമ്പസുകൾ അടക്കി ഭരിക്കുന്ന ഗുണ്ട പടയായി ഏതെങ്കിലും വിദ്യാർത്ഥി സംഘടന മാറുന്നുണ്ടെങ്കിൽ അവരെ തുടച്ചെറിയുവാൻ വിദ്യാർത്ഥികൾ ഒന്നായി നിൽക്കണം.നിങ്ങൾക്ക് നിങ്ങളുടെ അഭിപ്രായം പറയാൻ, നിലപാട് പ്രകടിപ്പിക്കാൻ, രാഷ്ട്രീയം സംസാരിക്കാൻ നിങ്ങളുടെ ക്യാമ്പസ്സിൽ പേടിക്കണമെങ്കിൽ നിങ്ങളുടെ ക്യാമ്പസ്‌ ഭരിക്കുന്നത് ഗുണ്ട പടയാണെന്ന് നിങ്ങൾ മനസ്സിലാക്കണം.ക്യാമ്പസുകൾ ആരുടേയും കുത്തകയല്ല, ക്യാമ്പസുകൾ ഒരു വിദ്യാർത്ഥി സംഘടനയുടെ മാത്രം ഏകാധിപത്യ കോട്ടയല്ല,അവിടെ രാഷ്ട്രീയം സംസാരിക്കുവാൻ എല്ലാവർക്കും ഇടം ഉണ്ടാവണം. മനസാക്ഷിക്ക് ശരിയെന്നു തോന്നുന്ന രാഷ്ട്രീയം തിരഞ്ഞെടുക്കുവാൻ വിദ്യാർത്ഥികൾക്ക് അവസരം ഉണ്ടാവണം.ഇനിയെങ്കിലും കാലയങ്ങളിലേ ഏകാധിപത്യ കോട്ടകൾ പൊളിച്ചടുക്കുവാൻ പൊതു സമൂഹം ഒന്നായി അണിനിരക്കണം, കലാലയങ്ങളിലെ ഇടി മുറികൾ പൊളിച്ചടുക്കുവൻ നാട് ഒന്നിച്ചു നിൽക്കണം, കലായങ്ങളിലേ തിരഞ്ഞെടുപ്പുകൾ സുതാര്യമാക്കുവാൻ, ഏകാധിപതികളെ തച്ചുടക്കുവാൻ ജനം ഒന്നായി അണിനിരക്കണം.ഫാസിസം അതെവിടെയായാലും ചെറുക്കപ്പെടണം, എതിർക്കപ്പെടണം, തച്ചുടക്കപ്പെടണം.ഇനിയും ക്യാമ്പസ്സിൽ ചോര വീഴരുത്..!

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading

Featured