ഈദ് അൽ അദ: അബുദാബിയിൽ കോവിഡ് സുരക്ഷാ നടപടികൾ ശക്തമാക്കുന്നു.

വിരുന്നു സൽക്കാരങ്ങൾ  ഒഴിവാക്കി സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ വിർച്വൽ ആശയവിനിമയം നടത്താൻ  അധികാരികൾ അഭ്യർത്ഥിക്കുന്നു.

ആറ് ദിവസത്തെ നീണ്ട പൊതു അവധി തിങ്കളാഴ്ച മുതൽ ആരംഭിക്കാനിരിക്കെ, വിരുന്ന് സൽക്കാരം, രാത്രി ക്യാമ്പുകൾ, കുടുംബം, ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരോടൊപ്പമുള്ള ഉല്ലാസയാത്രകൾ എന്നിവ നിയന്ത്രിക്കും എന്ന് അധികൃതർ വ്യക്തമാക്കി.

നീണ്ട പൊതുഅവധികൾക്ക്  ശേഷം കൊവിഡിന്റെ വർദ്ധനവ് കൂടുതലാണ് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ദേശീയ അണുനശീകരണ യജ്ഞത്തിന്റെ  മടങ്ങിവരവും റെസ്റ്റോറന്റുകളിലും, കഫേകളിലെയും സമൂഹിക അകലം ക്രമീകരിക്കുന്നത് അടക്കം പുതിയ മാർഗ്ഗരേഖകൾ അധികൃതർ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്.

Related posts

Leave a Comment