Connect with us
48 birthday
top banner (1)

Global

ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ബലിപെരുന്നാൾ; കേരളത്തിൽ നാളെ

Avatar

Published

on

തിരുവനന്തപുരം: ​ സൗദി അറേബ്യ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ ഇന്ന് ബലിപെരുന്നാൾ. ഹജ് തീർഥാടകർ ആദ്യ കല്ലേറ് കർമം നിർവഹിച്ചശേഷം പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമാകും. ഹജ്ജ് കര്‍മ്മത്തിന്റെ പരിസമാപ്തി കൂടിയാണ് ബലി പെരുന്നാള്‍.

സംസ്ഥാനത്ത് നാളെയാണ് ബലിപെരുന്നാള്‍ ആഘോഷിക്കുന്നത്. ആത്മസമര്‍പ്പണത്തിന്‍റെ ഓര്‍മ്മ പുതുക്കുന്ന ബലിപെരുന്നാളിനായി വിശ്വാസികള്‍ ഒരുങ്ങിക്കഴിഞ്ഞു. പള്ളികളിലും ഈദ്ഗാഹുകളിലും നാളെ പ്രത്യേക നമസ്കാരം നടക്കും. നാളെ നടക്കുന്ന പെരുന്നാള്‍ നമസ്കാരത്തിനായി സംസ്ഥാനത്തുടനീളം പള്ളികളും ഈദ്ഗാഹുകളും ഒരുങ്ങിക്കഴിഞ്ഞു. ഈദ് നമസ്കാരത്തിന് ശേഷം വിശ്വാസികള്‍ ബലി കര്‍മ്മം നിര്‍വഹിക്കും. പിന്നീട് ബന്ധുക്കളെ സന്ദര്‍ശിച്ച് ആശംസകള്‍ കൈമാറും.

Advertisement
inner ad

Kuwait

സീതാറാംയെച്ചൂരിയുടെ നിര്യാണം മതനിരപേക്ഷ ഇന്ത്യയുടെ കനത്ത നഷ്ടം – ഒ.ഐ.സി.സി കുവൈറ്റ്‌

Published

on

കുവൈറ്റ് സിറ്റി : സീതാറാം യെച്ചൂരിയുടെ നിര്യാണം മതനിരപേക്ഷ ഇന്ത്യയുടെ കനത്ത നഷ്ട മാണെന്ന് ഒ.ഐ.സി.സി കുവൈറ്റ്‌ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഇന്ത്യൻ ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കുന്നതിൽ മുന്നിൽ നിന്ന യച്ചുരി എതിർ ചേരിയിലുള്ള രാഷ്‌ടീയക്കാരോടല്ലാം സ്നേഹവും സഹോദര്യവും കാത്തുസൂക്ഷിച്ച നേതാവായിരുന്നെന്ന് ഒ.ഐ.സി.സി ഓർമ്മിച്ചു. സീതറാം യച്ചൂരിയുടെ വേർപാടിൽ ഒ.ഐ.സി.സി കുവൈറ്റ്‌ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര ജനറൽ സെക്രട്ടറി ബി.സ് പിള്ള എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

Advertisement
inner ad
Continue Reading

Business

ഫോഡ് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു: ചെന്നൈയിലെ പ്ലാന്റ് തുറക്കും

Published

on

അമേരിക്ക: അമേരിക്കന്‍ വാഹനനിര്‍മാതാക്കളായ ഫോഡ് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നു. വെള്ളിയാഴ്ചയാണ് ഇന്ത്യയിലേക്കുള്ള തിരിച്ചു വരവ് ഫോഡ് പ്രഖ്യാപിച്ചത്. ചെന്നൈയിലെ പ്ലാന്റ് വീണ്ടും തുറന്ന് ആഗോളതലത്തിലേക്ക് വാഹനങ്ങള്‍ കയറ്റി അയക്കാനാണ് ഫോഡിന്റെ പദ്ധതി.

ആഗോള വിപണിയെ ലക്ഷ്യംവെച്ചാവും ചെന്നൈയിലുള്ള പ്ലാന്റിലെ വാഹനനിര്‍മാണം. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ യു.എസ് സന്ദര്‍ശനത്തില്‍ ഫോഡിന്റെ നേതൃത്വവുമായി അദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചക്കൊടുവിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്.

Advertisement
inner ad

പ്ലാന്റ് തുറക്കാനായി തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയില്‍ സന്തോഷമുണ്ടെന്ന് ഫോഡ് ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റ് ഗ്രൂപ്പ് പ്രസിഡന്റ് കേയ് ഹാര്‍ട്ട് പറഞ്ഞു. ഇന്ത്യയിലേക്കുള്ള തിരിച്ചു വരവിന് മുന്നോടിയായി ജീവനക്കാരുടെ എണ്ണം ഫോഡ് ഉയര്‍ത്തും. 2500 മുതല്‍ 3000 ജീവനക്കാരെ കമ്പനി അധികമായി നിയമിക്കുമെന്നാണ് റിപ്പോര്‍ട്ട്.

2021ല്‍ ഇന്ത്യയില്‍ നിന്നും വിടപറഞ്ഞതിന് ശേഷം ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാനുള്ള പദ്ധതിയും ഫോഡ് ഉപേക്ഷിച്ചിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം അപ്രതീക്ഷിതമായി തമിഴ്‌നാട്ടിലെ പ്ലാന്റ് വില്‍ക്കാനുള്ള നീക്കം ഫോഡ് ഉപേക്ഷിക്കുകയായിരുന്നു. എന്നാല്‍, ഗുജറാത്തിലെ പ്ലാന്റ് കമ്പനി വിറ്റിരുന്നു.

Advertisement
inner ad

എം.ജി, കിയ പോലുള്ള വിദേശ വാഹനനിര്‍മാതാക്കള്‍ ഇന്ത്യയില്‍ വിജയം കൈവരിച്ചതോടെയാണ് ഫോഡിന്റെ ഇന്ത്യ മോഹങ്ങള്‍ക്ക് വീണ്ടും ചിറകുവെച്ചത്. അതേസമയം, നിലവില്‍ ഇന്ത്യയില്‍ കാറുകള്‍ പുറത്തിറക്കുന്നതിനെ കുറിച്ച് കൃത്യമായ സൂചനകളൊന്നും ഫോഡ് നല്‍കിയിട്ടില്ല.

Advertisement
inner ad
Continue Reading

Global

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ 100 കോടി ഫോളോവേഴ്സ്; ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാൾഡോ

Published

on

സോഷ്യൽ മീഡിയയിൽ 100 കോടി (1 ബില്ല്യണ്‍) ഫോളോവേഴ്‌സിനെ സ്വന്തമാക്കുന്ന ആദ്യ വ്യക്തി എന്ന നേട്ടം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് സ്വന്തം. റൊണാള്‍ഡോ തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെയാണ് ഇക്കാര്യം പങ്കുവച്ചത്. ഫേസ്ബുക്കിൽ 17 കോടി, എക്‌സിൽ 11.3 കോടി, ഇൻസ്റ്റാഗ്രാമിൽ 63.8 കോടി, ഒടുവിൽ ആരംഭിച്ച യൂട്യൂബ് ചാനലിൽ 6.06 കോടി സബ്‌സ്‌ക്രൈബേഴ്‌സായാണ് ക്രിസ്റ്റ്യാനോയുടെ ഫോളോവേഴ്സ് എന്ന കണക്കുകൾ.

ഇൻസ്റ്റാഗ്രാമിൽ മാത്രം ആഗോള ജനസംഖ്യയുടെ എട്ട് ശതമാനം പേര്‍ ക്രിസ്റ്റ്യാനോയെ പിന്തുടരുന്നുണ്ടെന്ന് കണക്ക് പറയുന്നു. ഇതിനെല്ലാം പുറമേ, ചൈനീസ് പ്ലാറ്റ്ഫോമായ വെയ്ബോയും കുഐഷൂയും എന്നിവയിലും അദ്ദേഹത്തിന് നല്ല ഫോളോവേഴ്‌സ് ഉണ്ട്. ‘നൂറ് കോടി സ്വപ്നങ്ങള്‍, ഒരു യാത്ര’ എന്നാണ് താരം 100 കോടി ഫോളോവേഴ്സ് തികഞ്ഞ നിമിഷത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ‘എന്നില്‍ വിശ്വസിച്ചതിനും നിങ്ങളുടെ പിന്തുണയ്ക്കും എന്റെ ജീവിതത്തിന്റെ ഭാഗമായതിനും നന്ദി. മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ, നങ്ങള്‍ ഒരുമിച്ച് മുന്നേറുകയും വിജയിക്കുകയും ചരിത്രം സൃഷ്ടിക്കുകയും ചെയ്യും.’ – ക്രിസ്റ്റ്യാനോ കുറിച്ചു.

Advertisement
inner ad
Continue Reading

Featured