National
കെജ്‌രിവാളിനെ ജയിലിൽ ഇല്ലാതാക്കാൻ ശ്രമങ്ങൾ നടക്കുന്നു: എഎപി
ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ജയിലിൽ വച്ച് ഇല്ലാതാക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്ന ആരോപണവുമായി ആംആദ്മി പാർട്ടി. കേന്ദ്ര സർക്കാരും ലഫ്. ഗവർണർ വി.കെ.സക്സേനയും രാഷ്ട്രീയ ലക്ഷ്യത്തോടെ കെജ്‌രിവാളിന്റെ ജീവൻ വച്ചുകളിക്കുകയാണ്. ഏതുനിമിഷവും എന്തും സംഭവിക്കാമെന്ന അവസ്ഥയിലാണ് അദ്ദേഹം തിഹാർ ജയിലിൽ കഴിയുന്നത്. കെജ്‌രിവാൾ കൂടുതൽ മധുരം കഴിച്ച് പ്രമേഹം കൂട്ടാൻ ശ്രമിക്കുകയാണെന്നാണ് ആദ്യം ആരോപിച്ചത്.
എന്നാൽ, ഭക്ഷണം കഴിക്കാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ ശ്രമിക്കുകയാണെന്നാണ് ഇപ്പോൾ പറയുന്നത്. ബിജെപി പച്ചക്കള്ളമാണു പ്രചരിപ്പിക്കുന്നതെന്നും സഞ്ജയ് സിങ് പറഞ്ഞു. ജയിൽ അധികൃതർ കെജ്‌രിവാളിന്റെ മെഡിക്കൽ റിപ്പോർട്ട് അദ്ദേഹത്തിന്റെ അഭിഭാഷകനു നൽകിയിരുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമായ തോതിൽ കുറഞ്ഞിട്ടുണ്ട്. ഈ നില തുടർന്നാൽ അദ്ദേഹത്തിന് ജയിലിനുള്ളിൽ വച്ച് എന്തും സംഭവിക്കാമെന്നു റിപ്പോർട്ടിൽ തന്നെ വ്യക്തമാണെന്നും സഞ്ജയ് സിങ് പറഞ്ഞു.
Featured
‘ജനങ്ങളുടെ താത്പര്യം കണക്കിലെടുത്ത് സ്ഥാനമൊഴിയാന്‍ ഞാന്‍ തയ്യാറാണ് ‘ രാജി സന്നദ്ധത അറിയിച്ച് മമതാ ബാനര്‍ജി
കൊല്‍ക്കത്ത: രാജി സന്നദ്ധത അറിയിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ചര്‍ച്ചയുടെ തത്സമയ സംപ്രേക്ഷണം നടത്തണമെന്ന തങ്ങളുടെ ആവശ്യം അംഗീകരിക്കാത്തതോടെ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്‌ക്കെത്താന്‍ ഡോക്ടര്‍മാര്‍ വിസമ്മതിച്ചു. ഇതിനെ തുടര്‍ന്നാണ് മമത ഇക്കാര്യം വ്യക്തമാക്കിയത്.
ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ വനിതാ ഡോക്ടറെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച ഡോക്ടര്‍മാര്‍ വൈകിട്ട് അഞ്ച് മണിയോടെ വേദിയിലെത്തി. എന്നാല്‍ അവരുടെ ആവശ്യം സര്‍ക്കാര്‍ നിരസിച്ചതിനാല്‍ അവര്‍ അകത്തേക്ക് പ്രവേശിക്കാന്‍ വിസമ്മതിച്ചു. എന്നാല്‍ ഡോക്ടര്‍മാരുടെ മറ്റ് ആവശ്യങ്ങള്‍ മമതാ ബാനര്‍ജി അംഗീകരിച്ചിരുന്നു.
‘ജനങ്ങളുടെ താത്പര്യം കണക്കിലെടുത്ത് സ്ഥാനമൊഴിയാന്‍ ഞാന്‍ തയ്യാറാണ്. എനിക്ക് മുഖ്യമന്ത്രി സ്ഥാനം വേണ്ട. കൊല്ലപ്പെട്ട വനിതാ ഡോക്ടര്‍ക്ക് നീതി ലഭിക്കണം. സാധാരണക്കാര്‍ക്ക് ചികിത്സ ലഭിക്കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു. ബംഗാളിലെ ജനങ്ങളുടെ വികാരത്തോട് ഞാന്‍ മാപ്പ് ചോദിക്കുന്നു.’ ജൂനിയര്‍ ഡോക്ടര്‍മാരുടെ സംഘത്തിനായുള്ള രണ്ട് മണിക്കൂര്‍ കാത്തിരിപ്പിന് ശേഷം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Featured
സീതാറാം യെച്ചൂരിയുടെ വിയോഗംഇന്ത്യന്‍ ജനാധിപത്യത്തിന് വലിയ നഷ്ടം: കെസി വേണുഗോപാല്‍ എംപി
ന്യൂഡൽഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗം ഇന്ത്യന്‍ ജനാധിപത്യത്തിന് വലിയ നഷ്ടമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി.
ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരചേരിക്കും കരുത്തായിരുന്നു അദ്ദേഹത്തിന്റെ സാന്നിധ്യം.വര്‍ഗീയ ശക്തികളോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടായിരുന്നു യെച്ചൂരിയുടേത്. ഇന്ത്യ മുന്നണിയുടെ മുന്നണി രൂപീകരണവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളെ ഏകോപിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ മികവ് എടുത്തുപറയേണ്ടതാണ്. ഇന്ത്യ മുന്നണിയുടെ പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സുപ്രധാനമായ പങ്കാണ് വഹിച്ചത് . കോണ്‍ഗ്രസിനെ മുന്‍നിര്‍ത്തിയുള്ള പ്രതിപക്ഷത്തിന് മാത്രമേ രാജ്യത്തെ വര്‍ഗീയ വിമുക്തമാക്കാന്‍ കഴിയൂ എന്ന രാഷ്ടീയ ബോധം പേറിയിരുന്ന അപൂര്‍വം കമ്മ്യൂണിസ്റ്റുകാരില്‍ ഒരാളായിരുന്നു സീതാറാം യെച്ചൂരി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ സംഭാവന ഇനിയുമേറെ പ്രതീക്ഷച്ച ഘട്ടത്തിലാണ് നിര്‍ഭാഗ്യകരമായ ഈ വിടവാങ്ങല്‍.
എം.പിയായി ഡല്‍ഹിയിലെത്തിയ കാലം മുതല്‍ നല്ല സൗഹൃദബന്ധമാണ് തനിക്ക് യെച്ചൂരിയുമായി ഉണ്ടായിരുന്നത്.സോണിയ ഗാന്ധി, രാഹുല്‍ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുമായി അദ്ദേഹം അടുത്ത സുഹൃത്ത് ബന്ധം കാത്തുസൂക്ഷിച്ചു. അസുഖബാധിതനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ അദ്ദേഹത്തിന്റെ ആരോഗ്യനിലയുടെ പുരോഗതി അന്വേഷിക്കുന്നുണ്ടായിരുന്നു.യെച്ചൂരി തിരിച്ചുവരുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു. ബി.ജെ.പിയുടെ വര്‍ഗീയ, ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ അവസാന ശ്വാസം വരെ പോരാടിയ യെച്ചൂരിയുടെ വേര്‍പാട് ഇന്ത്യ മുന്നണിക്ക് വലിയ ആഘാതമാണെന്നും കെ.സി.വേണുഗോപാല്‍ പറഞ്ഞു.
Delhi
‘നഷ്ടമായത് പ്രിയ സുഹൃത്തിനെ’ യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ അനുശോചിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. നഷ്ടമായത് പ്രിയ സുഹൃത്തിനെയാണെന്ന് രാഹുൽ പറഞ്ഞു. നമ്മുടെ രാജ്യത്തെ കുറിച്ച് ആഴത്തിൽ മനസിലാക്കിയിട്ടുള്ള ഇന്ത്യയെന്ന ആശയത്തിൻ്റെ സംരക്ഷകനുമായിരുന്നു അദ്ദേഹം. ഞങ്ങൾ നടത്തിയിരുന്ന നീണ്ട ചർച്ചകൾ എനിക്ക് നഷ്ടമാകും. ദുഃഖത്തിൻ്റെ ഈ വേളയിൽ അദ്ദേഹത്തിൻ്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും സഹപ്രവർത്തകർക്കും എൻ്റെ ആത്മാർത്ഥ അനുശോചനം. സാമൂഹ്യമാധ്യമ കുറുപ്പിൽ രാഹുൽ ഗാന്ധി പങ്കുവെച്ചു.
ശ്വാസകോശ അണുബാധയെ തുടർന്ന് ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയോടെ ആയിരുന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ(72) മരണം. കഴിഞ്ഞ മാസം 19നാണ് ശ്വാസ തടസ്സത്തെ തുടർന്ന് സീതാറാം യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്. നില വഷളായതോടെ വെൻ്റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയായിരുന്നു.
-
Featured1 month ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Kerala3 months ago
തസ്തിക നിർണയം, അവധി ദിനങ്ങൾ പ്രവർത്തിക്കാൻ ആവശ്യപ്പെടുന്ന സർക്കുലർ സർക്കാർ
പിന്‍വലിക്കുക: കെപിഎസ്ടിഎ -
Featured3 months ago
പ്ലസ് വൺ സീറ്റ് പ്രതിസന്ധി: സംസ്ഥാനത്ത് നാളെ കെഎസ്യു വിദ്യാഭ്യാസ ബന്ദ്
-
News3 weeks ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business1 month ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Business3 months ago
ജിയോയ്ക്കും എയർടെല്ലിനും പിന്നാലെ വോഡാഫോൺ ഐഡിയയും; മൊബൈൽ റീചാർജ് നിരക്ക് വർധിപ്പിച്ചു
-
News4 weeks ago
സംഭാവന എല്ലാവരിൽ നിന്നും സ്വീകരിക്കാനുള്ള ഭേദഗതി ഉത്തരവിൽ വരുത്തണം: സെറ്റോ
-
Ernakulam1 month ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
You must be logged in to post a comment Login