നീതിയുടെ വിളിയുമായി തിരുന്നാവായ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി

തിരുന്നാവായ: ആദിവാസികള്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വെച്ച ഫാദര്‍ സ്റ്റാന്‍ സ്വാമിയെ അകാരണമായി ജയിലിലടക്കുകയും,ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ അദ്ദേഹത്തിന്റെ മരണത്തിന് കാരണമാവുകയും ചെയ്ത കേന്ദ്രഭരണകൂട ഭീകരതക്കെതിരെ തിരുനാവായ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പുത്തനത്താണിയില്‍ നടത്തിയ പ്രതിഷേധ പരിപാടി ‘ നീതിയുടെ വിളി’ ബ്ലോക്ക് പ്രസിഡണ്ട്
പി സി.അബ്ദുറസാഖ് മാസ്റ്റര്‍ ഉത്ഘാടനം ചെയ്തു.ബ്ലോക്ക് വൈ:പ്രസിഡണ്ട് ഫസ്‌ലുദ്ധീന്‍ വാരണാക്കര അദ്ധ്യക്ഷം വഹിച്ച യോഗത്തില്‍ സി.മുയ്തീന്‍,സുരേഷ് കക്കാട്ട്,അച്ചമ്പാട്ട് ബീരാന്‍കുട്ടി,സി.ശ്രീധരന്‍,ആബിദ് മുഞ്ഞക്കല്‍,രാമചന്ദ്രന്‍ നെല്ലിക്കുന്ന്,മുളക്കല്‍ മുഹമ്മതലി,ചുങ്കത്ത് കുഞ്ഞിമോന്‍,എന്‍.ഭാസ്‌ക്കരന്‍,ആനന്ദകുമാര്‍ ,ഹിഷാം തങ്ങള്‍,ഹനീഫ മുല്ലഞ്ചേരി,ബഷീര്‍ മണ്ണേക്കര,തുടങ്ങിയവര്‍ പ്രസംഗിച്ചു

Related posts

Leave a Comment