Connect with us
48 birthday
top banner (1)

Kannur

കണ്ണൂർ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

Avatar

Published

on

കണ്ണൂർ: കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കണ്ണൂർ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗനവാടി, ഐസിഎസ്ഇ/ സിബിഎസ്ഇ സ്കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം) ചൊവ്വാഴ്ച ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. ഇതു മൂലം നഷ്ടപ്പെട്ടന്ന പഠന സമയം ക്രമീകരിക്കുന്നതിന്‌ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍ നടപടികള്‍ സ്വീകരിക്കണമെന്നും കളക്ടർ വ്യക്തമാക്കി. വിദ്യാര്‍ഥികളെ മഴക്കെടുതിയില്‍ നിന്ന്‌ അകറ്റി നിര്‍ത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നൽകണം. അതേസമയം നാളെ നടത്താനിരുന്ന പി എസ് സി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കുന്നതല്ലെന്നും അറിയിപ്പ് വ്യക്തമാക്കുന്നു.കണ്ണൂരടക്കം നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കൃ കാസ‍ർകോട്, വയനാട് എന്നവയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച മറ്റു ജില്ലകൾ. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിലവില്‍ മഴ മുന്നറിയിപ്പില്ല.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kannur

പി.പി. ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച വിധി പറയും

Published

on


കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന കണ്ണൂര്‍ ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയുടെ ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച വിധി പറയും. ഇന്ന് തലശ്ശേരി സെഷന്‍സ് കോടതിയില്‍ പ്രോസിക്യൂഷന്റെയും നവീന്‍ ബാബുവിനെയും കുടുംബത്തിന്റെയും പ്രതിയുടെയും അഭിഭാഷകരുടെ വാദപ്രതിവാദം നടന്നു. ജാമ്യാപേക്ഷയെ എതിര്‍ത്ത് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കേസില്‍ കക്ഷി ചേര്‍ന്നിട്ടുണ്ട്. വിശദ വാദത്തിന് ശേഷം ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റുകയായിരുന്നു.

അന്വേഷണവുമായി സഹകരിച്ചിട്ടുണ്ടെന്നും പൊലീസില്‍ കീഴടങ്ങിയെന്നും ദിവ്യയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. തനിക്ക് തെറ്റുപറ്റിയെന്ന് നവീന്‍ ബാബു കലക്ടറോട് പറഞ്ഞിരുന്നു. തെറ്റുപറ്റിയെന്ന് പറയുന്നത് പണം വാങ്ങിയതിനു തുല്യമാണ്. പമ്പ് സ്ഥാപിക്കാന്‍ സംരംഭകനായ പ്രശാന്ത് എ.ഡി.എമ്മിന് കൈക്കൂലി കൊടുത്തെന്ന് ഡി.എം.ഇയുടെ റിപ്പോര്‍ട്ടുണ്ട് -ദിവ്യയുടെ അഭിഭാഷകന്‍ വാദിച്ചു.

Advertisement
inner ad

ദിവ്യ അന്വേഷണവുമായി സഹകരിച്ചിട്ടില്ല. രണ്ടു തവണ നോട്ടിസ് നല്‍കിയിട്ടും ഹാജരായില്ല. കലക്ടറോട് നവീന്‍ ബാബു കുറ്റസമ്മതം നടത്തിയെന്ന ദിവ്യയുടെ വാദം തെറ്റാണ്. മാനസിക ഐക്യം ഇല്ലാത്ത ആളോട് ആരെങ്കിലും കുറ്റസമ്മതം നടത്തുമോ? കൈക്കൂലി കൊടുത്തെങ്കില്‍ എന്തുകൊണ്ട് പ്രശാന്തിനെതിരെ നടപടിയില്ല? -എന്ന് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷന്‍ വാദിച്ചു.

മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയതോടെയാണ് പി.പി. ദിവ്യ കീഴടങ്ങിയത്. ഇപ്പോള്‍ പള്ളിക്കുന്ന് വനിതാ ജയിലില്‍ കഴിയുകയാണ്.

Advertisement
inner ad
Continue Reading

Featured

പി പി ദിവ്യയുടെ ജാമ്യാപേക്ഷ ഇന്ന്

Published

on

കണ്ണൂർ: എ ഡി എം നവീന ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് റിമാന്‍ഡില്‍ കഴിയുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ ജാമ്യാപേക്ഷ കോടതി ഇന്നു പരിഗണിക്കും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യ ഹര്‍ജിയില്‍ വാദം കേള്‍ക്കുക.

ഹര്‍ജിയില്‍ നവീന്‍ ബാബുവിന്റെ കുടുംബം കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ദിവ്യയ്ക്ക് ജാമ്യം നല്‍കുന്നതിനെ എതിര്‍ക്കുമെന്നും, നീതി ലഭിക്കാനായി നിയമപരമായ പോരാട്ടത്തിന് ഏതറ്റം വരെയും പോകുമെന്നും നവീന്‍ബാബുവിന്റെ കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.

Advertisement
inner ad
Continue Reading

Kannur

പി.പി ദിവ്യയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി

Published

on

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അറസ്റ്റിലായ സിപിഎ നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി.ദിവ്യയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി. രാവിലെ 11 മുതൽ മൂന്ന് വരെയാണ് അന്വേഷണസംഘം ദിവ്യയെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷം കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു വൈദ്യപരിശോധന നടത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കിയ ശേഷം ദിവ്യയെ കണ്ണൂരിലെ വനിതാ ജയിലിലേക്ക് തിരികെ എത്തിച്ചു.

കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഇന്ന് വൈകുന്നേരം വരെ ദിവ്യയെ കസ്റ്റഡിയിൽ വിട്ടത്. അറസ്റ്റിലായ ദിവസം മൂന്ന് മണിക്കൂർ ചോദ്യം ചെയ്തെങ്കിലും ദിവ്യ ഇതിനോട് സഹകരിച്ചിരുന്നില്ല. കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്ന് തുണി കാണിച്ച് പോലീസ് അപേക്ഷ നൽകുകയായിരുന്നു.

Advertisement
inner ad

രണ്ട് ദിവസത്തെ കസ്റ്റഡി അപേക്ഷയാണ് പോലീസ് നൽകിയത്. എന്നാൽ ഒരു ദിവസ ത്തേക്കാണ് ദിവ്യയെ പോലീസ് കസ്റ്റഡിയിൽ വിട്ടത്.

Advertisement
inner ad
Continue Reading

Featured