സംസ്ഥാനത്ത് സ്കൂൾ തുറക്കാനുള്ള തീരുമാനത്തിൽ ഞെട്ടി വിദ്യാദ്യാസ മന്ത്രി

കൊച്ചി: സംസ്ഥാനത്ത് സ്കൂൾ തുറക്കാനുള്ള തീരുമാനത്തിൽ ഞെട്ടി വിദ്യാദ്യാസ വകുപ്പ്. വിദ്യാഭ്യാസ വകുപ്പോ, ഡയറക്ടർ ജനറൽ ഓഫ് എഡ്യൂക്കേഷനോ തീരുമാനം അറിഞ്ഞില്ല.സ്‌കൂൾ തുറക്കാനുള്ള തീരുമാനം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിഞ്ഞത് മാധ്യമങ്ങളിൽ വാർത്ത വന്നശേഷം മാത്രമാണ്
സംസ്ഥാനത്ത് നവംബർ ഒന്നിന് സ്‌കൂളുകൾ തുറക്കാൻ ഇന്നു ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനമായത്. ഒന്നു മുതൽ ഏഴുവരെയുള്ള പ്രൈമറി ക്ലാസുകളും 10, 12 ക്ലാസുകളും നവംബർ ഒന്നു മുതൽ തുടങ്ങും. നവംബർ 15 മുതൽ എല്ലാ ക്ലാസുകളും ആരംഭിക്കുന്നതിന് തയാറെടുപ്പുകൾ നടത്താനും 15 ദിവസം മുമ്പ് മുന്നൊരുക്കങ്ങൾ പൂർത്തീകരിക്കാനും മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ നിർദേശിച്ചു. പ്രൈമറി ക്ലാസുകൾ ആദ്യം തുറക്കണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി യോഗം ചേർന്ന് ആവശ്യമായ തയ്യാറെടുപ്പ് നടത്തണം. രോഗപ്രതിരോധശേഷി കുറവുള്ള കുട്ടികൾ സ്‌കൂളുകളിൽ ഹാജരാകേണ്ടതില്ലെന്ന നിലയെടുക്കുന്നതാവും ഉചിതം. കുട്ടികളെ വാഹനങ്ങളിൽ എത്തിക്കുമ്പോൾ പാലിക്കേണ്ട ക്രമീകരണങ്ങൾ ചർച്ച ചെയ്യാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

Related posts

Leave a Comment