Connect with us
48 birthday
top banner (1)

Featured

പൊതുപരീക്ഷകള്‍ നടത്താന്‍ വിദ്യാഭ്യാസ വകുപ്പില്‍ പണമില്ല: സ്വന്തം അക്കൗണ്ടില്‍ നിന്നെടുക്കാന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം

Avatar

Published

on


തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പൊതുപരീക്ഷകള്‍ നടത്താന്‍ വിദ്യാഭ്യാസ വകുപ്പില്‍ പണമില്ല. മാര്‍ച്ചില്‍ നടത്തേണ്ട പരീക്ഷാ ചെലവിനുള്ള പണം സ്വന്തം അക്കൗണ്ടില്‍ നിന്നെടുക്കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. പരീക്ഷാ നടത്തിപ്പിനുള്ള പണം വക മാറ്റി ചെലവഴിച്ചതിനാല്‍ പ്രതിസന്ധിയുണ്ടായി എന്നാണ് ആരോപണം.

പരീക്ഷകള്‍ നടത്തുന്നതിനുള്ള പണം നേരത്തെതന്നെ സ്‌കൂളുകള്‍ക്ക് അനുവദിക്കുമായിരുന്നു. പരീക്ഷ കഴിഞ്ഞു തുക അധികമുണ്ടെങ്കില്‍ മടക്കി നല്‍കിയാല്‍ മതി. എന്നാല്‍ ഇക്കുറി അങ്ങനെയല്ല. ഒന്നും രണ്ടും വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷകളും ഇമ്പ്രൂവ്‌മെന്റ് പരീക്ഷയും നടത്താന്‍ വിദ്യാഭ്യാസ വകുപ്പില്‍ പണമില്ല. പരീക്ഷ നടത്തുന്നതിനായി ക്രമീകരിച്ചിട്ടുള്ള ഡയറക്ടറേറ്റിലെ ഹെഡ് ഓഫ് അക്കൗണ്ട് കാലിയായതാണ് കാരണം.

Advertisement
inner ad

അതുകൊണ്ട് സ്‌കൂളുകള്‍ മറ്റ് ആവശ്യങ്ങള്‍ക്കായി നീക്കി വെച്ചിട്ടുള്ള പിഡി അക്കൗണ്ടുകളില്‍ നിന്ന് പണമെടുത്ത് പരീക്ഷ നടത്തണം എന്നതാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശം. സര്‍ക്കാരില്‍ നിന്നും ഫണ്ട് ലഭിക്കുന്ന മുറക്ക് പിഡി അക്കൗണ്ടില്‍ തിരിച്ചടച്ചാല്‍ മതിയെന്നും സര്‍ക്കുലറില്‍ ഉണ്ട്. പൊതു പരീക്ഷകള്‍ക്കായി കുട്ടികളില്‍ നിന്നും സര്‍ക്കാര്‍ പ്രത്യേകം ഫീസ് ഈടാക്കാറുണ്ട്. ഇങ്ങനെ ഈടാക്കുന്ന പണം എത്തുന്നതാകട്ടെ ഡയറക്ടറേറ്റിലെ ഹെഡ് ഓഫ് അക്കൗണ്ടിലും. എന്നിട്ടും പണമില്ല എന്നു പറയുന്നതില്‍ ദുരൂഹത ഉണ്ടെന്നാണ് ഒരു വിഭാഗം അധ്യാപകരുടെ വാദം. പരീക്ഷയ്ക്ക് ചെലവാക്കേണ്ട പണം വക മാറ്റി ചെലവഴിച്ചത് കൊണ്ട് ഉണ്ടായ പ്രതിസന്ധി ആണെന്നും ആരോപണം ഉയരുന്നുണ്ട്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ജമ്മു കാശ്മീരിൽ സ്‌ഫോടനം; രണ്ട് സെെനികർക്ക് വീരമൃത്യു

Published

on

ശ്രീനഗർ: ജമ്മു കാശ്മീരിലെ അഖ്നൂർ സെക്ടറിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് സെെനികർക്ക് വീരമൃത്യു. ഭീകരർ സ്ഥാപിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ ഒരു സെെനികന് പരിക്കേറ്റിട്ടുമുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഖ്നൂർ സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് അടുത്ത് സെെന്യം പട്രോളിംഗ് നടത്തുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. വെെറ്റ് നെെറ്റ് കോർപ്സ് സ്‌ഫോടനം സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥലത്ത് പരിശോധന നടത്തുകയാണെന്നും അധികൃതർ അറിയിച്ചു. ഒരു സെെനിക ഉദ്യോഗസ്ഥനും ഒരു ജവാനുമാണ് വീരമൃത്യു വരിച്ചതെന്നാണ് റിപ്പോർട്ട്.

Advertisement
inner ad
Continue Reading

Featured

കുംഭമേള: പ്രയാഗ്‍രാജില്‍ വൻ ഗതാഗതക്കുരുക്ക്; 300 കിലോമീറ്ററോളം നീളത്തില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു

Published

on

പ്രയാഗ്‍രാജ്: കുംഭമേള നടക്കുന്ന ഉത്തർപ്രദേശിലെ പ്രയാഗ്‍രാജില്‍ വൻ ഗതാഗതക്കുരുക്ക്. 300 കിലോമീറ്ററോളം നീളത്തില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടന്നു.റോഡുകളില്‍ മണിക്കൂറുകളായി വാഹനങ്ങള്‍ നിരങ്ങിനീങ്ങുകയാണ്. ഞായറാഴ്ച കുംഭമേളക്ക് വന്ന ലക്ഷക്കണക്കിന് തീർത്ഥാടകരാണ് മേള സ്ഥലത്ത് നിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെ കാറുകളക്‍ലും മറ്റും കുടുങ്ങിക്കിടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക് എന്നാണ് നെറ്റിസണ്‍സ് ഇതേക്കുറിച്ച്‌ വിശേഷിപ്പിക്കുന്നത്. മധ്യപ്രദേശ് വഴി മഹാകുംഭമേളക്ക് പോകുന്ന തീർഥാടകരുടെ വാഹനങ്ങളുടെ നിര 200-300 കിലോമീറ്റർ ദൂരെ വരെ നീണ്ടുനില്‍ക്കുകയാണ്. ഇതോടെ വിവിധ ജില്ലകളിലൂടെയുള്ള ഗതാഗതം നിർത്തിവെക്കാൻ പൊലീസ് നിർദേശം നല്‍കി.പ്രയാഗ്‌രാജിലേക്ക് പോകുന്ന നൂറുകണക്കിന് വാഹനങ്ങള്‍ തിരക്ക് ഒഴിവാക്കുന്നതിനായി മധ്യപ്രദേശിലെ വിവിധ പ്രദേശങ്ങളില്‍ തടഞ്ഞുവെച്ചതായി പി.ടി.ഐ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. വാഹനങ്ങളിലുള്ളവരോട് സുരക്ഷിതമായ താമസസ്ഥലങ്ങള്‍ കണ്ടെത്താൻ പൊലീസ് ആവശ്യപ്പെട്ടു.

Continue Reading

Featured

ത്രി​വേ​ണി സം​ഗ​മ​ത്തി​ൽ സ്നാ​നം ന​ട​ത്തി രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു

Published

on

പ്ര​യാ​ഗ്‌​രാ​ജ് : മ​ഹാ​കും​ഭ​മേ​ള​യുടെ ഭാഗമായി പ്ര​യാ​ഗ്‌​രാ​ജി​ലെ ത്രി​വേ​ണി സം​ഗ​മ​ത്തി​ൽ സ്നാ​നം ന​ട​ത്തി രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു. കും​ഭ​മേ​ള​യോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള പ്ര​ത്യേ​ക പൂ​ജ​യി​ലും രാ​ഷ്ട്ര​പ​തി പ​ങ്കെ​ടു​ത്തു. രാ​വി​ലെ 10.30ന് ​പ്ര​യാ​ഗ്‌​രാ​ജി​ല്‍ എ​ത്തി​യ രാ​ഷ്ട്ര​പ​തി​യെ ഉ​ത്ത​ര്‍​പ്ര​ദേ​ശ് ഗ​വ​ര്‍​ണ​ര്‍ ആ​ന​ന്ദി ബെ​ന്‍ പ​ട്ടേ​ല്‍, മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് സ്വീ​ക​രി​ച്ചു. ഹ​നു​മാ​ന്‍ ക്ഷേ​ത്ര​ത്തി​ലും രാ​ഷ്ട്ര​പ​തി സ​ന്ദ​ര്‍​ശ​നം ന​ട​ത്തും.

രാ​ഷ്ട്ര​പ​തി​യു​ടെ സ​ന്ദ​ര്‍​ശ​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് വ​ലി​യ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് പ്ര​യാ​ഗ്‌​രാ​ജി​ല്‍ ഒ​രു​ക്കി​യി​രു​ന്ന​ത്. നേ​ര​ത്തെ പ്ര​ധാ​ന​മ​ന്ത്രി​യും കും​ഭ​മേ​ള​യി​ല്‍ എ​ത്തി​യി​രു​ന്നു. ത്രി​വേ​ണീ തീ​ര​ത്ത് ന​ട​ന്ന പ്ര​ത്യേ​ക പൂ​ജ​ക​ള്‍​ക്ക് ശേ​ഷം പ്ര​ധാ​ന​മ​ന്ത്രി ത്ര​വേ​ണീ സം​ഗ​മ​ത്തി​ല്‍ സ്‌​നാ​നം ന​ട​ത്തി​യി​രു​ന്നു.

Advertisement
inner ad
Continue Reading

Featured