Kuwait
തുടർ പഠനങ്ങൾക്കു സാധ്യതകളൊരുക്കി ഗൾഫ് മാധ്യമം എജു കഫേ’ വെള്ളി,ശനി ദിവസങ്ങളിൽ !

കുവൈത്ത് സിറ്റി: ഗൾഫ് മാധ്യമം – മെട്രോ മെഡിക്കൽ ഗ്രൂപ്പ്‘എജു കഫേ’ ഫെബ്രുവരി രണ്ട്,മൂന്ന് തീയതികളിൽ അബ്ബാസിയ ആസ്‍പെയർ ഇന്ത്യൻ ഇന്റർനാഷനൽ സ്കൂളിൽ നടക്കും. വിദ്യാഭ്യാസ-കരിയർ വിദഗ്ധരും, ഇന്ത്യയിലെയും ഗൾഫിലെയും മറ്റു വിദേശ രാജ്യങ്ങളിലെയും ഉൾപ്പെടെ സർവകലാശാല പ്രതിനിധികളും, പ്രഭാഷകരും അണിനിരക്കുന്ന ഏറ്റവും വലിയ വിദ്യാഭ്യാസ പ്രദർശനമാണ് ‘എജു കഫേ’. വെള്ളിയാഴ്ച വൈകീട്ട് മൂന്നു മുതൽ 10വരെയും ശനിയാഴ്ച രാവിലെ 10 മുതൽ രാത്രി ഒമ്പതുവരെയും രണ്ടു ദിവസങ്ങളിലായി നടക്കുന്ന ‘എജു കഫേ’യിൽ പ്രവേശനം സൗജന്യമാണ്.
വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, വിദ്യാഭ്യാസ ഫാക്കൽറ്റികൾ, ഉയർന്ന വിദ്യാഭ്യാസം തേടുന്നവർ, ഉന്നത പഠനത്തിനായി വിവിധ രാജ്യത്തേക്ക് പോകാൻ പദ്ധതിയിടുന്നവർ തുടങ്ങി മികച്ച കരിയർ ആഗ്രഹിക്കുന്നവർക്കെല്ലാം ‘എജു കഫേ’യിൽ പങ്കെടുക്കാം. പരീക്ഷയെ വിജയകരമായി നേരിടാനുള്ള ടിപ്സുകൾ, അഭിരുചി തിരിച്ചറിയാനുള്ള പ്രത്യേക ടെസ്റ്റ് എന്നിവ എജുകഫേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രമുഖ വ്യക്തികൾ നയിക്കുന്ന മോട്ടിവേഷനൽ ക്ലാസുകൾ, ഉന്നത വിജയത്തിനാവശ്യമായ കൗൺസലിങ്, കോൺഫിഡൻസ് ബൂസ്റ്റിങ്, കരിയർ ഗൈഡൻസ്, തൊഴിൽ മേള എന്നിവയെല്ലാം എജ്യുകഫേയിൽ ഉൾപെടുത്തിയിട്ടുണ്ട്. ആപ്റ്റിറ്റ്യൂഡ് ടെസ്റ്റുകൾ, വൺ-വൺ ആൻഡ് ഗ്രൂപ്പ് കൗൺസിലിംഗ് ആനുകൂല്യങ്ങൾ, സൈക്കോളജിക്കൽ കൗൺസിലിംഗ്, മൈൻഡ് മാപ്പിംഗ്, എഡ്യൂടൈൻമെന്റ് ആൻഡ് എക്സാം ഫോബിയ ഗൈഡ് എന്നിവയും മേളയുടെ ഭാഗമായി നടക്കും. വിദ്യാർഥികൾ വിവിധ മൽസരങ്ങൾ, വിനോദ വിജഞാന പരിപാടികൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
അധ്യാപകർക്കും രക്ഷിതാക്കൾക്കുമായുള്ള പ്രത്യേക സെഷനും പരിപാടിയുടെ പ്രത്യേകതയാണ്. ഇന്ത്യയിലെയും ജി.സി.സി രാജ്യങ്ങളിലെയും വിവിധ സർവകലാശാലകളും പ്രശസ്തരായ ഫാക്കൽറ്റികളും പങ്കെടുക്കുന്നുണ്ട്. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും മികച്ച മാർഗനിർദേശവും വിജയത്തിലേക്കുള്ള വഴികാട്ടിയുമായിരിക്കും എജ്യുകഫേ.
തെന്നിന്ത്യൻ ചലച്ചിത്ര താരവും,ഗായികയും,ട്രെയിനറുമായ മമ്ത മോഹൻദാസ്, പ്രമുഖ മനഃശാസ്ത്രജ്ഞയും എഴുത്തുകാരിയുമായ ആരതി സി രാജരത്നം, മെന്റലിസ്‌റ്റും മൈൻഡ് അനലിസ്റ്റുമായ മെന്റലിസ്റ്റ് ആതി,പബ്ലിക് സ്പീക്കറും മോട്ടിവേറ്ററുമായ ഡോ. മാണി പോൾ, ബയോഹാക്കറും വെൽനസ് കോച്ചുമായ മഹറൂഫ്.സി.എ എന്നിവർ ‘എജു കഫേ’യിൽ വിദ്യാർഥികളുമായും രക്ഷിതാക്കളുമായും സംവദിക്കും.
വെള്ളിയാഴ്ച വൈകീട്ട് മൂന്നു മുതൽ 10വരെയും ശനിയാഴ്ച രാവിലെ 10 മുതൽ രാത്രി ഒമ്പതുവരെയും രണ്ടു ദിവസങ്ങളിലായി നടക്കുന്ന ‘എജു കഫേ’യിൽ പ്രവേശനം സൗജന്യമാണ്. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് https://www.myeducafe.com/registration.php?url=Educafe-kuwait-9_16
Kuwait
അടൂർ എൻ.ആർ.ഐ ഫോറം ഇഫ്താർ സംഗമം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി : അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്റർ ഇഫ്താർ സംഗമം സംഘടപ്പിച്ചു. മംഗഫ് കലാസദൻ ഹാളിൽ നടന്ന സംഗമം ഫാ. ജോമോൻ ചെറിയാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് കെ.സി ബിജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി റോയി പാപ്പച്ചൻ സ്വാഗതം ആശംസിച്ചു. സമീർ മുഹമ്മദ് കൊക്കൂർ റമ്ദാൻ സന്ദേശവും, വിബീഷ് തിക്കോടി മത സൗഹാർദ സന്ദേശംവും നല്കി. ഉപദേശക സമിതി ചെയർമാൻ ബിജോ പി. ബാബു,ഇഫ്താർ സംഗമം കൺവീനർ ഷഹീർ മൈദീൻ കുഞ്ഞ്, വനിത വിഭാഗം കൺവീനർ ആശ ശമുവേൽ,മാത്യൂസ് ഉമ്മൻ,അനു.പി.രാജൻ, ബിജു ഡാനിയേൽ എന്നിവർ പ്രസംഗിച്ചു. കായിക വിഭാഗം കൺവീനർ ബിനു ജോണി യോഗത്തിന് നന്ദി രേഖപ്പെടുത്തി.

Kuwait
ട്രിവാൻഡ്രം ക്ലബ് കുവൈറ്റ് ഇഫ്താർ സംഗമം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി : കാരുണ്യത്തിന്റെയും പരസ്പര സ്നേഹത്തിന്റെയും സന്ദേശം നല്‍കിക്കൊണ്ട് ട്രിവാന്‍ഡ്രം ക്ലബ്ബ് കുവൈത്ത് മാനവ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു. സാല്‍മിയ ആർ ഡി എ ഹാളിൽ പ്രസിഡന്റ് ശ്രീ. രാജേഷ് കൃഷ്ണ പാലക്കാടിന്റെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടി ലോക കേരളാ സഭ അംഗം ശ്രീ: ബാബു ഫ്രാൻസിസ് ഉല്‍ഘാടനം ചെയ്തു. പ്രമുഖ സാമൂഹ്യ പ്രവർത്തകൻ ഇസ്മായില്‍ വള്ളിയോത്ത് മുഖ്യ പ്രഭാഷണം നടത്തി. ക്ലബ് സ്ഥാപകനും ചെയർമാനുമായ രതീഷ് വർക്കല ട്രിവാന്‍ഡ്രം ക്ലബിനെ കുറിച്ചുള്ള വിവരണം നൽകി. പ്രവാസി ലീഗല്‍ സെല്‍ രക്ഷാധികാരിയും എൻ എസ് എസ് മുന്‍ പ്രസിഡന്റുമായ ജയകുമാർ, പ്രവാസി ലീഗല്‍ സെല്‍ പ്രസിഡന്റ് ശ്രീ. ബിജു സ്റ്റിഫൻ, പ്രമുഖ നടക – സിനിമാ പ്രവർത്തകനായ ഷെമേജ് കുമാർ, ഫ്ലയ് വേള്‍ഡ് ഇൻന്റ്ർനാഷണല്‍ ജനറല്‍ മാനേജർ നാഷ്, കലാ പ്രവർത്തകരായ മുഹമദ് സാലി, സജീവ് ഗോവിന്ദശാന്ത, ഡോ. എബ്രാഹാം, വെബ്ജിയോർ ടി വി പ്രവർത്തകരായ നിജാസ് കാസിം, ഷാജഹാൻ, ഫ്യുച്ചർ ഐ തീയേറ്റർ & ഫ്യുച്ചർ ഐ ഫിലിം ക്ലബ് പ്രസിഡന്റ് സന്തോഷ് കുട്ടത്ത്, തണല്‍ പ്രവാസി അസ്സോസിയേഷൻ പ്രസിഡന്റ് സുല്‍ഫിക്കർ, ഏഷ്യൻസ് ഇലവൻ ക്രിക്കറ്റ് ക്ലബ് ക്യാപ്റ്റൻ ഷിച്ചു എന്നിവർ ആശംസയറിച്ചു സംസാരിച്ചു. അംഗങ്ങളായ ശ്രീമതി ലിദിയ സ്റ്റിഫന്റെയും അശ്വതിയുടെയും നേതൃത്വത്തില്‍ നടന്ന പ്രോഗ്രാമിൽ ആശ രാജേഷ് സ്വാഗതവും ആതിര ജിബീഷ് കൃതജ്ഞതയും രേഖപ്പെടുത്തി.

Kuwait
ഫെഡറേഷൻ ഓഫ് ഇന്ത്യൻ രെജിസ്ട്രേഡ് അസോസിയേഷൻ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു

കുവൈറ്റ് സിറ്റി : കുവൈറ്റിലെ ഇന്ത്യൻ എംബസി രജിസ്ട്രേഡ് സംഘടനകളുടെ പൊതു കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ രെജിസ്ട്രേഡ് അസോസിയേഷൻ (ഫിറ കുവൈറ്റ്) ഇഫ്താർ സംഗമം സംഘടിപ്പിച്ചു. ഫിറ ജോയിന്റ് കൺവീനർ ഷൈജിത്തിന്റെ അധ്യക്ഷതയിൽ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് നടന്ന ഇഫ്‌താർ സംഗമം ഫിറ കൺവീനറൂം ലോക കേരളസഭ പ്രതിനിധിയുമായ ശ്രീ.ബാബു ഫ്രാൻസീസ് ഉദ്‌ഘാടനം ചെയ്തു. പൊതുപ്രവർത്തകൻ ശ്രീ.അൻവർ സഈദ് റമദാൻ പ്രഭാഷണം നടത്തി. കേവലം ഭക്ഷണ പാനീയങ്ങൾ ഒഴിവാക്കിയത് കൊണ്ട് ഒരാൾ വിശുദ്ധനാവുന്നില്ല. ചുറ്റുമുള്ളവരെ കാണുമ്പോഴേ അവരുടെ പ്രയാസങ്ങൾ മനസ്സിലാക്കി റമദാൻ അനുഷ്ഠിക്കുമ്പോൾ മാത്രമാണ് നാം ദൈവത്തോട് കൂടുതൽ അടുക്കുന്നത് . തന്റെ റമദാൻ സന്ദേശത്തിൽ അൻവർ സായിദ് പറഞ്ഞു.
കുവൈറ്റിലെ സാമൂഹ്യ, സാംസ്‌കാരിക, മാധ്യമ രംഗങ്ങളിലെ പ്രമുഖർ ഇഫ്‌താർ സംഗമത്തിൽ പങ്കുചേർന്നു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ബത്താർ വൈക്കം (എം.ഡി ഡ്യൂഡ്രോപ്‌സ്), ചെസ്സിൽ രാമപുരം (കോട്ടം ജില്ല അസോസിയേഷൻ), അലക്സ് മാത്യു (കൊല്ലം ജില്ല പ്രവാസി സമാജം), ഓമനക്കുട്ടൻ ( ഫ്രണ്ട്സ് ഓഫ് കണ്ണൂർ), എം.എ. നിസ്സാം (തിരുവനന്തപുരം ജില്ല അസോസിയേഷൻ), രാഗേഷ് പറമ്പത്ത് (കെഡിഎ- -കോഴിക്കോട് ജില്ല അസോസിയേഷൻ), ഷൈനി ഫ്രാങ്ക് ( പ്രവാസി ലീഗൽ സെൽ), റാഷിദ് (കെ ഇ എ – കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ), ഷൈല മാർട്ടിൻ (മലപ്പുറം ജില്ല അസോസിയേഷൻ), വിജോ പി തോമസ് (കെകെസിഒ), ഷൈജു (കോഡ്പാക്- കോട്ടയം), തമ്പി ലൂക്കോസ് (ഫോക്കസ്), ജെറാൾഡ് ജോസ്, ഷിജൊ എം ജോസ് (ഫോക്കസ്), ബിജോ പി ബാബു (അടൂർ എൻ ആർ ഐ), വത്സരാജ് (കർമ്മ), ജിമ്മി ആന്റണി(അങ്കമാലി അസോസിയേഷൻ), പ്രിൻസ് കൊല്ലപ്പിള്ളിൽ, രതീഷ് വർക്കല (ഓവർസീസ് എൻ സി പി ) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജെയിംസ് വി കൊട്ടാരം (തിരുവല്ല ) ജിനേഷ് (വയനാട് ജില്ലാ അസോസിയേഷൻ)ഷൈറ്റസ്റ്റ് തോമസ് (പത്തനം തിട്ട ജില്ല അസോസിയേഷൻ) സക്കീർ (പാലക്കാട് പൽപക് ) ജെറാൾഡ് ജോസ് (വേൾഡ് മലയാളി കൗൺസിൽ) എന്നിവരും പങ്കെടുത്തു. ഫിറ ജനറൽ സെക്രട്ടറി ചാൾസ് പി ജോർജ് സ്വാഗതവും. പ്രോഗ്രാം കൺവീനർ ബിജു സ്റ്റീഫൻ നന്ദിയും രേഖപ്പെടുത്തി.
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
-
Kuwait1 week ago
ഈദ് അൽ ഫിത്തർ അവധി ദിവസങ്ങൾ മുൻകൂട്ടി പ്രഖ്യാപിച്ചു
-
Featured2 months ago
ടി പി ചന്ദ്രശേഖരന്റെയും കെ കെ രമയുടെയും മകൻ അഭിനന്ദ് വിവാഹിതനായി
You must be logged in to post a comment Login