എടപ്പാള്‍ ഏലിയാത്തുതറ അനുഗ്രഹയുടെ ചിത്രം ഇന്ത്യ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സില്‍

എടപ്പാള്‍: ഹംസവും ദമയന്തിയുടെയും ഏറ്റവും വലിയ ചുമര്‍ചിത്രം തീര്‍ത്ത് ഇന്ത്യ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സില്‍ ഇടം നേടിയിരിക്കുകയാണ്
വലിയപാലം ഏലിയാത്തുതറ സ്വദേശി അനുഗ്രഹ എന്ന 16 കാരി. രാജ രവിവര്‍മ്മയിലൂടെ ലോകത്തിന്റെ ആരാധന പിടിച്ചുപറ്റിയ മഹാഭാരതത്തിലെ കഥാപാത്രങ്ങളായ ഹംസത്തിന്റെയും ദമയന്തിയുടെയും ചിത്രമാണ് അനുഗ്രഹ തന്റെ വീട്ടു ചുമരില്‍ സന്നിവേശിപ്പിച്ച് റിക്കോര്‍ഡ് നേടിയിരിക്കുന്നത്. ഏഴ് ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. പരീക്ഷയുടെയും പഠനത്തിന്റെയും ഇടവേളകളില്‍ അനുഗ്രഹ ഇന്ത്യ ബുക്ക് ഓഫ് റിക്കോര്‍ഡ്‌സ് അധികൃതര്‍ നല്‍കിയ സമയ പരിധിയില്‍ തന്നെ ചിത്രം പൂര്‍ത്തിയാക്കി രേഖകള്‍ സമര്‍പ്പിച്ചഏതാനും ദിവസം മുന്‍മ്പ് അതിന്റെ രേഖകള്‍ ക്വറിയറില്‍ അനുഗ്രഹക്ക് ലഭിക്കുകയും ചെയ്തു. നിരവധി മത്സരങ്ങളില്‍ സമ്മാനം നേടിയിട്ടുണ്ട്. അനുഗ്രഹയെഎടപ്പാള്‍ മണ്ഡലം കോണ്‍ഗ്രസ്റ്റ് കമ്മിറ്റി അനുമോദിച്ചു. ബ്ലോക്ക് പ്രസിസണ്ട് സി രവീന്ദ്രന്‍, മണ്ഡലം പ്രസിഡന്റ് എസ്, സുധീര്‍, കെ രാജീവ്,ബാവ കണ്ണയില്‍, കെ.പി, അച്ചുതന്‍, മുരളി മേലേപ്പാട്ട് , കൃഷ്ണ്ണന്‍ കുട്ടി, സത്യന്‍ എലിയത്തറ,ഷാജു തുയ്യം, പ്രശാന്ത് പാലം
സഹല്‍ കെ, വിശ്വന്‍ തുയ്യം, സജീര്‍ പൊറുക്കര എന്നിവര്‍ പങ്കെടുത്തു,

Related posts

Leave a Comment