ഇടപ്പള്ളിയിൽ വാഹനാപകടം, 20 പേർക്ക് പരുക്ക്

കൊച്ചി: ഇടപ്പള്ളിയിൽ വാഹനാപകടം, 20 പേർക്ക് പരുക്ക്. കെഎസ്ആർടിസി ബസും ട്രാവലറും കുട്ടിയിടച്ചാണ് അപകടം. കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണം. ഇടപ്പള്ളി ജംഗ്ഷനിൽ നിന്ന് എറണാകുളം ഡിപ്പോയിലേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ്.ആദ്യം ബസ് ഒരു മിനി ലോറിയിലാണ് ഇടിച്ചത്. ഈ മിനിലോറി ശബരിമല തീർത്ഥാടകരുടെ ട്രാവലറിലേക്ക് ചെന്നിടിക്കുകയായിരുന്നു. ഈ വാഹനം മുന്നോട്ട് ചെന്ന് ബൈക്കിലും ഇടിച്ചു. വലിയ അപകടമാണ് തലനാരിഴയ്ക്ക് ഒഴിവായത്. അടുത്ത് സർവീസ് കഴിഞ്ഞ വണ്ടിയാണ് അപകടത്തിൽപ്പെട്ടതെന്ന് കെഎസ്ആ‌‍ർടിസി ജീവനക്കാർ പറയുന്നു. സ്ഥിരമായി ഈ റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ്.

Related posts

Leave a Comment