എടപ്പാള്‍ മേല്‍പ്പാലം ഉദ്ഘാടനത്തില്‍ പങ്കെടുത്ത ഏഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

മലപ്പുറം: എടപ്പാള്‍ മേല്‍പ്പാലം ഉദ്ഘാടനത്തില്‍ പങ്കെടുത്ത ഏഴ് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പാലത്തിന്റെ ഉദ്ഘാടനം.കൊറോണ നിയന്ത്രണങ്ങള്‍ കാറ്റില്‍പറത്തി വന്‍ ജനക്കൂട്ടമായിരുന്നു പാലം ഉദ്ഘാടനത്തിന് എത്തിയത്.സാമൂഹ്യ അകലമോ മറ്റ് നിയന്ത്രണ മാനദണ്ഡങ്ങളോ പാലിക്കാതെ പാലത്തിലൂടെ നടക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും സമൂഹമാദ്ധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു.

പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസാണ് പാലം ഉദ്ഘാടനം ചെയ്തത്. എടപ്പാളിലെ ഗതാഗത കുരുക്ക് ഇല്ലാതാക്കാനാണ് മേല്‍പ്പാലം നിര്‍മ്മിച്ചത്. തൃശൂര്‍ റോഡില്‍ നിന്ന് മന്ത്രി നാട മുറിച്ചാണ് പാലം ഉദ്ഘാടനം ചെയ്തത്. ഇതിന് പിന്നാലെ ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്ന് പാലത്തിലൂടെ നടക്കുകയും ചെയ്തു.

Related posts

Leave a Comment