Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Kerala

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; ചോദ്യം ചെയ്യൽ ഇന്നും തുടരും

Avatar

Published

on

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ചോദ്യം ചെയ്യൽ ഇന്നും തുടരും. എ.സി മൊയ്‌തീന് വീണ്ടും നോട്ടീസ് നൽകാനും ഇഡി തീരുമാനിച്ചു. മുഖ്യപ്രതി സതീഷ് കുമാർ നടത്തിയ ബെനാമി നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ആണ് ശേഖരിക്കുന്നത്. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന എ സി മൊയ്‌തീൻ എംഎൽഎയ്ക്ക് വീണ്ടും നോട്ടീസ് നൽകും.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സഹകരണ ജീവനക്കാരുടെയും ഇടനിലക്കാരുടെയും ചോദ്യം ചെയ്യൽ ഇന്നും തുടരും. ഇന്നലെ തൃശൂർ കോപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി ബിനു അടക്കമുള്ളവരെ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. മുഖ്യപ്രതി സതീഷ് കുമാർ നടത്തിയ ബെനാമി നിക്ഷേപങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ആണ് ശേഖരിക്കുന്നത്. ഇന്നലെ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന എ സി മൊയ്‌തീൻ എംഎൽഎയ്ക്ക് വീണ്ടും നോട്ടീസ് നൽകും.

Advertisement
inner ad

കഴിഞ്ഞ ദിവസം തൃശ്ശൂരിലും എറണാകുളത്തും നടത്തിയ റെയ്ഡിൽ മുഖ്യപ്രതി സതീഷ് കുമാറിന്റെ ബെനാമി ഭൂമി ഇടപാടിന്റെ രേഖകൾ അടക്കം ഇഡി പിടിച്ചെടുത്തിട്ടുണ്ട്. അതേസമയം, കരുവന്നൂർ ബാങ്കിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയുടെ വിവരങ്ങൾ ഇഡി പുറത്ത് വിട്ടു. പ്രതികൾ നടത്തിയ ബെനാമി രേഖകളുടെ തെളിവുകൾ പരിശോധനയിൽ ഇ ഡി സംഘത്തിന് ലഭിച്ചു. മുഖ്യപ്രതിയായ സതീഷ് കുമാർ നടത്തിയ ബെനാമി ഇടപാടിന്റെ രേഖകളാണ് ഇഡി കണ്ടെത്തിയത്. ആധാരം എഴുത്തുകാരുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് 25 ബെനാമി രേഖകൾ പിടികൂടിയത്. മൂന്ന് ആധാരം എഴുത്തുകാരുടെ വീട്ടിൽ ഇന്നലെ പരിശോധന നടത്തിയിരുന്നു. സതീഷ് കുമാറിനായി തയ്യാറാക്കിയ 25 വ്യാജ പ്രമാണനങ്ങളും പിടികൂടി. ആധാരം എഴുത്തുകാരുടെ വീട്ടിൽ നിന്നാണ് ഇവയെല്ലാം കണ്ടെത്തിയത്.

ഇന്നലെ നടത്തിയ ഇഡി റെയിഡിൽ എസ് ടി ജ്വല്ലറി ഉടമയുടെ വീട്ടിൽ നിന്ന് സ്വർണവും പണവും പിടിച്ചെടുത്തു. 800 സ്വർണവും 5.5 ലക്ഷം രൂപയുമാണ് ഇ ഡി പിടിച്ചെടുത്തത്. കരുവന്നൂ‍‍ർ കേസിലെ പ്രതിയായ ഒളിവിലുള്ള അനിൽ കുമാറിന്റെ വീട്ടിൽ നിന്ന് 15 കോടി മൂല്യമുള്ള 5 രേഖകകളും കണ്ടെത്തി. എറണാകുളത്തെ വ്യവസായി ദീപക് സത്യപാലിന്റെ വീട്ടിൽ നിന്ന് 5 കോടി വിലമതിക്കുന്ന 19 രേഖകളും പിടികൂടിയിട്ടുണ്ട്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

മഴ മുന്നറിയിപ്പിൽ മാറ്റം; ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത, ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആറ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട് എന്നീ ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയ്‍ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്.

Continue Reading

Kerala

പ്രതിപക്ഷ പ്രതിഷേധത്തിനിടെ മന്ത്രി ശിവൻകുട്ടിക്ക് കൈ തരിപ്പ്, തിരിച്ചയച്ച് മുഖ്യമന്ത്രി

Published

on

തിരുവനന്തപുരം: നിയമസഭയിലെ പഴയകാല സ്‌മരണകൾ വീണ്ടും ഓത്തെടുത്ത് വിദ്യാഭ്യാസമന്ത്രി വി ശിവൻ കുട്ടി. ഇന്ന് പ്രതിപക്ഷ പ്രതിഷേധത്തിനിടെ പ്രതിപക്ഷ നിരയിലേക്ക് രോക്ഷാകുലനായി നീങ്ങിയ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ മുഖ്യമന്ത്രി പിണറായി വിജയൻ തടയുന്ന വീഡിയോ വൈറലാവുകയാണ്. പ്രസംഗിക്കുന്നതിനിടെ തന്റെ സീറ്റിന് സമീപത്ത് കൂടെ പ്രതിപക്ഷനിരയിലേക്ക് കടക്കാൻ ശ്രമിക്കവെ ഇത് ശ്രദ്ധയിൽപ്പെട്ട മുഖ്യമന്ത്രി, തന്റെ പ്രസംഗം നിർത്താതെ തന്ത്രപൂർവ്വം ശിവൻകുട്ടിയുടെ കൈ പിടിക്കുകയായിരുന്നു. താക്കീത് മനസിലാക്കിയെന്നോണം അനുസരണയോടെ ശിവൻകുട്ടി സ്വന്തം സീറ്റിലേക്ക് തിരികെ പോയി.

സ്പ‌ീക്കർ എ.എൻ ഷംസീർ കാര്യോപദേശക സമിതിയുടെ റിപ്പോർട്ട് മേശപ്പുറത്തുവയ്ക്കാൻ മുഖ്യമന്ത്രിയെ ക്ഷണിച്ചപ്പോഴാണ് സംഭവം. റിപ്പോർട്ടിൽ ഭേദഗതി നിർദേശിച്ച് മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മന്ത്രി വി ശിവൻകുട്ടി മുഖ്യമന്ത്രിയുടെ ഇടതു വശത്തു കൂടി പ്രതിഷേധം നടക്കുന്ന ഭാഗത്തേക്കു നീങ്ങി. അതും മുഷ്ടിടി ചുരുട്ടിക്കൊണ്ട്. ഇതു ശ്രദ്ധയിൽപെട്ട മുഖ്യമന്ത്രി പ്രസംഗം നിർത്താതെ തന്നെ ശിവൻകുട്ടിയുടെ കയ്യിൽ പിടിച്ച് പിന്നോട്ടു വലിക്കുകയായിരുന്നു.

Advertisement
inner ad

പണ്ട് നിയമസഭയിലെ പ്രകടനം ഒരു നിമിഷം വിദ്യാഭ്യാസ മന്ത്രിയുടെ മനസിലൂടെ കടന്നുപോയോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

Advertisement
inner ad
Continue Reading

Delhi

എഡിജിപി അജിത് കുമാറിനെ മാറ്റിയത് ആർഎ​സ്എ​സ് ചു​മ​ത​ല​യി​ൽ നി​ന്ന്; ഷാ​ഫി പ​റ​മ്പി​ൽ എം​പി

Published

on

ന്യൂ​ഡ​ൽ​ഹി: എ​ഡി​ജി​പി എം.​ആ​ർ. അ​ജി​ത്ത് കു​മാ​റി​നെ ആ​ർ​എ​സ്എ​സ് ചു​മ​ത​ല​യി​ൽ നി​ന്നാ​ണ് ഗ​തി​കെ​ട്ട് മാ​റ്റി​യ​തെ​ന്ന് ഷാ​ഫി പ​റ​മ്പി​ൽ എം​പി. പോ​ലീ​സ് യോ​ഗ​ങ്ങ​ളി​ൽ ഇ​പ്പോ​ഴും അ​ജി​ത് കു​മാ​റി​ന് പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​രു സെ​ക്ക​ന്‍റ് പോ​ലും വൈ​കാ​തെ ന​ട​പ​ടി എ​ടു​ക്കേ​ണ്ട വി​ഷ​യ​ത്തി​ൽ ആ​ർ​എ​സ്എ​സി​ന്‍റെ തീ​രു​മാ​നം കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു സം​സ്ഥാ​ന സ​ർ​ക്കാ​ർ. അ​തു​കൊ​ണ്ടാ​ണ് ന​ട​പ​ടി വൈ​കി​യ​തെ​ന്നും ഷാ​ഫി കു​റ്റ​പ്പെ​ടു​ത്തി.

Advertisement
inner ad

അ​ജി​ത്ത് കു​മാ​റി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി വേ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. മു​ഖ്യ​മ​ന്ത്രി​ക്ക് വേ​ണ്ടി വാ​ർ​ത്താ​കു​റി​പ്പ് വി​ത​ര​ണം ചെ​യ്ത​ത് ക്രൂ​ര​മാ​യ ന​ട​പ​ടി​യാ​ണ്. മ​ല​പ്പു​റ​ത്തെ മാ​ത്ര​മ​ല്ല ഒ​രു സം​സ്ഥാ​ന​ത്തെ ത​ന്നെ​യാ​ണ് ഇ​തി​ലൂ​ടെ ഒ​റ്റു​കൊ​ടു​ത്ത​ത്.

മ​ല​പ്പു​റ​ത്തെ നി​രോ​ധി​ക്ക​പ്പെ​ട്ട സം​ഘ​ട​ന​ക​ളു​ടെ കേ​ന്ദ്ര​മാ​ക്കി മു​ദ്ര​കു​ത്തി​യ​തി​നു പി​ന്നി​ൽ ആ​ർ​എ​സ്‌​എ​സ് അ​ജ​ണ്ട​യാ​ണ്. സീ​താ​റാം യെ​ച്ചൂ​രി മ​രി​ച്ചു കി​ട​ക്കു​ന്ന ദി​വ​സം മു​ഖ്യ​മ​ന്ത്രി​ക്ക് വേ​ണ്ടി ഇ​തു​പോ​ലൊ​രു വാ​ർ​ത്താ​കു​റി​പ്പ് വി​ത​ര​ണം ചെ​യ്ത​ത് എ​ന്തി​നാ​ണെ​ന്നും ഷാ​ഫി ചോ​ദി​ച്ചു.

Advertisement
inner ad
Continue Reading

Featured