കരുവന്നൂർ ബാങ്ക് തട്ടിപ്പ്: പ്രതികളുടെ വീടുകളിൽ ഇഡി റെയ്ഡ്

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതികളുടെ വീട്ടിൽ എൻഫോഴ്സ്മെൻ്റ് അധികൃതർ ഇന്നു രാവിലെ റെയ്ഡ് തുടങ്ങി. മുഖ്യപ്രതി ബിജോയി, സുനിൽ കുമാർ ,ജിൽസ്, ബിജു കരീം എന്നിവരുടെ വീട്ടിലാണ് പരിശോധന. കൊച്ചിയിൽ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. അഞ്ച് പ്രതികളുടെ വീടുകളിലും ഒരേ സമയത്താണു പരിശോധന. 2021 ജൂലൈ 14 ലാണ് കരുവന്നൂർ ഗ്രാമത്തിൽ നിന്ന് ഞെട്ടിക്കുന്ന തട്ടിപ്പ് വാർത്ത പുറത്തുവന്നത്. നീണ്ട പ്രവാസ ജീവിതത്തിൽ നിന്ന് മിച്ചം പിടിച്ച പണം, റിട്ടയർ ആയവരുടെ പെൻഷൻ കാശ്, മകളുടെ കല്യാണം, വിദ്യാഭ്യാസം അങ്ങനെ പല ആവശ്യങ്ങൾക്കായി ബാങ്കിൽ നിക്ഷേപിച്ച 312 കോടിയിലധികം രൂപയാണ് ജീവനക്കാരും ഇടതു ഭരണസമിതിയിലെ ചിലരും ചേർന്ന് മുക്കിയത്. ഉന്നതതല സമിതി നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു.
ലോക്കൽ പോലീസ്, ക്രൈബ്രാഞ്ച് എന്നിവർ നടത്തിയ അന്വേഷണം ഫലം കണ്ടില്ല. സിപിഎം അം​ഗങ്ങളായ പ്രതികളെ സംരക്ഷിക്കുന്ന നിലയിലാണ് അന്വേഷണങ്ങൾ പുരോ​ഗമിച്ചത്. ഈ സാഹചര്യത്തിൽ സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നു കോൺ​ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നു.

Related posts

Leave a Comment