സ്വപ്നയെ ഇഡി ചോദ്യം ചെയ്യും, നാളെ ഹാജരാകാൻ നോട്ടീസ്

കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിൻറെ വിവാദ വെളിപ്പെടുത്തലിൽ കേന്ദ്ര ഏജൻസികൾ വീണ്ടും അന്വേഷണത്തിന്. നാളെ ചോദ്യംചെയ്യലിന് കൊച്ചി ഓഫീസിൽ ഹാജരാകാൻ സ്വപ്‍ന സുരേഷിന് ഇഡി സമൻസ് അയച്ചു. കസ്റ്റഡിയിൽ ഇരിക്കെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്‌ത് പുറത്തുവിട്ടതിലാണ് അന്വേഷണം. മുഖ്യമന്ത്രിയെ കുടുക്കാൻ ദേശീയ അന്വേഷണ ഏജൻസികൾ സമ്മർദം ചെലുത്തിയെന്ന തൻറെ ഓഡിയോ ശിവശങ്കറിൻറെ തിരക്കഥയെന്നായിരുന്നു സ്വപ്നയുടെ തുറന്ന് പറച്ചിൽ. ഈ ഫോൺ റെക്കോർഡിന് പിന്നിലെ ഗൂഢാലോചന ആരുടേതാണെന്നാണ് അന്വേഷിക്കുക.
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയെ വലിച്ചിഴക്കാൻ അന്വേഷണ ഏജൻസികൾക്ക് മേൽ സമ്മർദം ഉണ്ടായെന്നായിരുന്നു എം ശിവശങ്കർ ആത്മകഥയിൽ പറഞ്ഞത്. തന്നെ അറസ്റ്റ് ചെയ്താൽ മുഖ്യമന്ത്രിക്കെതിരെ മൊഴി കിട്ടുമെന്ന് ഏജൻസികൾ കരുതി. കേസിൽ താനാണ് കിംഗ് പിൻ എന്ന് അഡീഷനൽ സോളിസിറ്റർ ജനറൽ ഹൈക്കോടതിയിൽ കള്ളം പറഞ്ഞു. നയതന്ത്രബാഗേജ് കസ്റ്റംസ് തടഞ്ഞുവെച്ചപ്പോൾ സ്വപ്ന സഹായം ചോദിച്ചെങ്കിലും നൽകിയില്ലെന്നും ശിവശങ്കർ പുസ്തകത്തിൽ പറയുന്നു

Related posts

Leave a Comment