Featured
കേന്ദ്രസര്‍ക്കാരിന് വൻ തിരിച്ചടി; ഇഡി ഡയറക്ടറുടെ കാലാവധി നീട്ടിയത്, സുപ്രീംകോടതി റദ്ദാക്കി
ന്യൂഡൽഹി: കേന്ദ്രസര്‍ക്കാരിന് വൻ തിരിച്ചടി. ഇഡി ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്രയുടെ കാലാവധി നീട്ടിയത് സുപ്രീംകോടതി റദ്ദാക്കി. കോടതി വിധിയുണ്ടായിട്ടും എസ്കെ മിശ്രക്ക് വീണ്ടും കാലാവധി നീട്ടി നൽകിയത് നിയമവിരുദ്ധമാണെന്നും സുപ്രീംകോടതി വിധിപ്രസ്താവത്തിൽ വ്യക്തമാക്കി. രാഷ്ട്രീയ എതിരാളികളെ നേരിടാൻ ഇഡിയെ ഉപയോഗിക്കുന്നെന്ന വ്യാപക വിമര്‍ശനങ്ങള്‍ക്കിടെയാണ് എസ്.കെ മിശ്രയുടെ കാലാവധി കേന്ദ്ര സർക്കാർ നീട്ടി നൽകിയത്.
എസ്.കെ മിശ്രയുടെ കാലാവധി മൂന്നാമതും നീട്ടുന്നതിരെ നല്‍കിയ ഒരു കൂട്ടം ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയില്‍ എത്തിയത്. 1984 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണ് സഞ്ജയ് മിശ്ര. 2018 ലാണ് ഇഡി ഡയറക്ടറായി അദ്ദേഹത്തെ ആദ്യം നിയമിക്കുന്നത്. 2020 നവംബറില്‍ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. തുടര്‍ന്ന് 2021 സെപ്റ്റംബറില്‍ രണ്ട് മാസത്തേക്ക് കൂടി കാലാവധി നീട്ടി. ശേഷം സെൻട്രല്‍ വിജിലൻസ് കമ്മീഷൻ ആക്‌ട് ഭേദഗതി ചെയ്ത് അദ്ദേഹത്തിന്റെ കാലാവധി അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി ഓര്‍ഡിനൻസും പുറപ്പെടുവിച്ചു. ഇത് ചോദ്യം ചെയ്താണ് സുപ്രീം കോടതിക്ക് മുന്നില്‍ ഹര്‍ജികളെത്തിയത്.ഇഡി ഡയറക്ടറുടെ കാലാവധി നീട്ടുന്നതില്‍ കേന്ദ്രത്തിനെതിരെ വാദം കേട്ട ഘട്ടത്തില്‍ തന്നെ രൂക്ഷവിമര്‍ശനം സുപ്രീംകോടതി ഉന്നയിച്ചിരുന്നു. ഈ പദവിയിലേക്ക് പരിഗണിക്കാന്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റില്‍ മറ്റ് ഉദ്യോഗസ്ഥരില്ലേ, ഒരു പ്രധാനമന്ത്രി കൊല്ലപ്പെട്ടിട്ട് കൂടി മുന്‍പോട്ട് പോയ രാജ്യമാണിതെന്ന് ഓര്‍ക്കണം, അത്ര അനിവാര്യനായ ഉദ്യോഗസ്ഥനാണോ സഞ്ജയ് മിശ്ര, ഇഡിയെ നയിക്കാന്‍ കഴിവും പ്രാപ്തിയുമുള്ള മറ്റ് ഉദ്യോഗസ്ഥരില്ലേ തുടങ്ങിയ വിമര്‍ശനവും കേന്ദ്രം കേസില്‍ നേരിട്ടിരുന്നു.സഞ്ജയ് മിശ്രയുടെ കാലാവധി നീട്ടിയതില്‍ വ്യക്തിപരമായ ഒരു താല്‍പര്യവുമല്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം ഭീകരര്‍ക്കെതിരെ ഇന്ത്യ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്യുന്നതിന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്‍റെ അവലോകന യോഗം ഉടന്‍ ചേരുകയാണ്. പത്ത് വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന യോഗത്തില്‍ ഇതുവരെയുള്ള നടപടികള്‍ അവലോകനം ചെയ്യാന്‍ സഞ്‍യ് മിശ്രയുടെ സേവനം ആവശ്യമാണെന്നും തുഷാര്‍ മേത്ത പറഞ്ഞിരുന്നു. എന്നാല്‍ അക്കാര്യം വിലയിരുത്താന്‍ കഴിവും അര്‍ഹതയുമുള്ള മറ്റാരുമില്ലേയെന്ന് കോടതി വീണ്ടും ചോദിച്ചു.
Featured
പാലക്കാട് മത്സരം കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലെന്ന് വി.ഡി.സതീശന്‍
പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ മത്സരം കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. രണ്ടാം സ്ഥാനംപോലും വേണ്ടെന്ന് സ്ഥാനാര്‍ഥിയെ നിര്‍ത്തിയതോടെ സി.പി.എം തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ ഉത്തരവാദിത്തം 100 ശതമാനം ഏറ്റെടുക്കും. ‘വിജയം എന്റേതു മാത്രമല്ല. കൂട്ടായ്മയുടെ വിജയമാണ്. അത്ര ഫലപ്രദമായാണ് മുഴുവന്‍ നേതാക്കളും പണിയെടുക്കുന്നത്. എന്തെങ്കിലും ക്ഷീണം വന്നാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം എനിക്കായിരിക്കും, എനിക്ക് മാത്രമായിരിക്കും.’ സതീശന്‍ പറഞ്ഞു
കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് കുത്തിയ ആളാണ് ബി.ജെ.പി നേതാവ് പദ്മജ. അവരുടെ ആരോപണങ്ങളെ തള്ളിക്കളയുന്നു. കോണ്‍ഗ്രസില്‍നിന്ന് എല്ലാ സൗഭാഗ്യങ്ങളും നേടിയശേഷം ബി.ജെ.പിയിലേക്ക് പോയതാണ് അവര്‍. കെ. മുരളീധരന്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണെന്നും അദ്ദേഹം പറഞ്ഞു.
ആളുകളെ തപ്പിതപ്പിനടന്ന് ഓരോ പാര്‍ട്ടിയില്‍ നിന്നും അടര്‍ത്തിയെടുത്ത് ആളെ കൂട്ടുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്. സന്ദീപ് വാര്യര്‍ വരുമ്പോള്‍ അതേക്കുറിച്ച് ആലോചിക്കാമെന്നും സതീശന്‍ പറഞ്ഞു.
Featured
യുഡിഎഫിന് കിട്ടേണ്ട വോട്ടുകള്‍ അസാധുവാക്കാനുളള ശ്രമങ്ങള്‍ക്കെതിരെ ഏതറ്റംവരെയും പോകും: വി ഡി സതീശൻ
ചേലക്കര: ചേലക്കര നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ നവംബര്‍ ആറ്, ഏഴ്, എട്ട്, ഒമ്പത് തിയതികളിലാണ് 85 വയസ്സ് കഴിഞ്ഞവരുടെയും ഭിന്നശേഷിക്കാരുടെയും വോട്ടുകള്‍ അവരുടെ വീടുകളില്‍ വന്ന് പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ രേഖപ്പെടുത്തുന്നത്. കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷനില്‍ ഇടതുപക്ഷ സംഘടനകളില്‍പ്പെട്ട ചില ഉദ്യോഗസ്ഥന്‍മാര്‍ ഇത് ദുരുപയോഗം ചെയ്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ വീടുകളില്‍പോയി വോട്ട് ചെയ്യുന്ന പ്രക്രിയ സുതാര്യമല്ലാതെ ചെയ്താല്‍ അവര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കും കൂടാതെ കൃത്യമായി വോട്ട് രേഖപ്പെടുത്തുകയും നിബന്ധനകള്‍ക്ക് അനുസരിച്ച് കവറില്‍ ഒട്ടിച്ച് ബാലറ്റ് ബോക്‌സില്‍ ഇടേണ്ടതാണ്. ഇത് അസാധുവാക്കാനുള്ള ശ്രമങ്ങള്‍ പല ഉദ്യോഗസ്ഥന്‍മാരും കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ നടത്തിയിട്ടുണ്ട്. യു.ഡി.എഫിന് കിട്ടേണ്ട വോട്ടുകള്‍ അസാധുവാക്കാനുളള ശ്രമങ്ങള്‍ പലരും നടത്തിയിട്ടുണ്ട്. അങ്ങനെ ഏതെങ്കിലും ഉദ്യോഗസ്ഥന്‍മാര്‍ സുതാര്യമല്ലാതെ ഈ വോട്ട് രേഖപ്പെടുത്തുകയും യു.ഡി.എഫിന് കിട്ടേണ്ട വോട്ടുകള്‍ അസാധുവാക്കാനും ശ്രമിച്ചാല്‍ അവര്‍ക്കെതിരെ ഏതറ്റം വരെയും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും പ്രതിപക്ഷനേതാവ് വി.ഡി.സതീന്‍ മുന്നറിയിപ്പ് നല്‍കി.
Featured
എല്ലാ മാലിന്യവും സ്വീകരിക്കുന്ന പാര്‍ട്ടിയായി സിപിഐഎം മാറി
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് രാഷ്ടീയമെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പാലക്കാട് പോരാട്ടമെന്നും മുല്ലപ്പള്ളി പറഞ്ഞു. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ആശയ പോരാട്ടമാണ് നടക്കേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.
സരിന്‍ രാഷ്ട്രീയവും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും പറയുന്നില്ല. എല്ലാ മാലിന്യവും സ്വീകരിക്കുന്ന പാര്‍ട്ടിയായി സിപിഐഎം മാറി. വരുന്നവരെ ഒക്കെ കൈ കഴുകി സ്വീകരിക്കുന്ന പാര്‍ട്ടി ആകാന്‍ കോണ്‍ഗ്രസിന് പറ്റില്ല. അതാണ് സരിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് പറ്റിയത്.
സരിനെ കോണ്‍ഗ്രസ് നടത്തിയിരുന്ന ഒരു പോരാട്ടത്തിലും കണ്ടിട്ടില്ല. സരിനെ ഒറ്റപ്പാലത്ത് നിര്‍ദേശിച്ചത് കെപിസിസി അല്ല. പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരല്ല പാര്‍ട്ടി വിട്ടവര്‍. സരിന്‍ പറയേണ്ടത് രാഷ്ട്രീയമാണ്, കൈ കൊടുക്കുന്നതല്ല പറയേണ്ടതെന്നും പാലക്കാട്ടെ കോണ്‍ഗ്രസില്‍ ഗൗരവമായ പ്രശ്നങ്ങളില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured2 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News2 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam3 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login