മുട്ടില്‍ മരംമുറിഃ രേഖകള്‍ ആവശ്യപ്പെട്ട് ഇഡി

കൊച്ചി:മുട്ടില്‍ മരംമുറി കേസില്‍ അന്വേഷണ രേഖകള്‍ കൈമാറണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സമെന്‍റ് അധികൃതര്‍ ക്രൈം ബ്രാഞ്ചിനു കത്തു നല്‍കി. മീനങ്ങാടി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ അന്വേഷണ രേഖകളാണ് ഇഡി ആവശ്യപ്പെട്ടിരിക്കുന്നത്. അഗസ്റ്റിന്‍ സഹോദരങ്ങളട‌ക്കം 40 പ്രതികളാണു‌ കേസില്‍. ഏകദേശം പതിനാറ് കോടിയുടെ വനസമ്പത്ത് കൊള്ളയടിച്ചു എന്നാണ് പോലീസ് പറയുന്നതെങ്കിലും ഇതിന്‍റെ അനേകമിരട്ടി മൂല്യമുള്ള തടികളാണു പ്രതികള്‍ മുറിച്ചു കടത്തിയത്. ഇതേക്കുറിച്ചാണ് ഇഡി അന്വേഷണം. പ്രതികള്‍ക്കു വേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു എന്നതടക്കമുള്ള ആരോപണങ്ങളും അന്വേഷണ പരിധിയില്‍ വരും. ധര്‍മടം സ്വദേശികളായ മാധ്യമ പ്രവര്‍ത്തകന്‍റെയും വനം വകുപ്പ് ഉദ്യോഗസ്ഥന്‍റെയും പങ്കുകളും അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും..

Related posts

Leave a Comment