ചാണകം കഴിക്കുന്നത് ആരോ​ഗ്യത്തിന് ഉത്തമം ; വൈറലായി വീഡിയോ

ഡോക്ടർ ആണെന്ന് അവകാശപ്പെട്ട് ഒരാൾ ചാണകം കഴിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
മനോജ് മിത്തൽ എന്ന വ്യക്തിയാണ് ചാണകം കഴിക്കുന്നത്. ഇയാൾ തന്നെയാണ് ഇതിന്റെ ദ്യശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. ചാണകം കഴിക്കുക മാത്രമല്ല, ഇതിന്റെ ഗുണങ്ങളെ പറ്റി ഇയാൾ വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. കുട്ടികളുടെ ഡോക്ടർ എന്നവകാശപ്പെടുന്ന ഇയാൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം ഉയർന്ന് കഴിഞ്ഞു.

‘മനുഷ്യന് പല രീതിയിൽ ഗുണമാകുന്ന ഒന്നാണ് ചാണകം. നമ്മളിത് കഴിക്കുമ്പോൾ നമ്മുടെ ശരീരവും മനസും ഒരുപോലെ ശുദ്ധമാകുന്നു. ആത്മാവ് പോലും ശുദ്ധീകരിക്കപ്പെടുന്നു. ഒരിക്കൽ ഇത് ശരീരത്തിനകത്ത് പെട്ടുകഴിഞ്ഞാൽ പിന്നെ ശരീരം ശുദ്ധീകരിക്കപ്പെടുകയായി…’- വീഡിയോയിൽ മനോജ് മിത്തൽ പറയുന്നു.എംബിബിഎസ്, എംഡി വിദ്യഭ്യാസമുള്ള ഒരാൾ ഇത്രയും വലിയ മണ്ടത്തരം പറയില്ലെന്നാണ് വീഡിയോയ്ക്ക് പ്രതികരിച്ചിരിക്കുന്നത്. ഡോക്ടർമാർ തന്നെയാണ് മനോജ് മിത്തലിനെതിരായ ക്യാംപയിനിൽ കൂടുതലും സംസാരിക്കുന്നതും. അതിനാൽ തന്നെ കുട്ടികളുടെ ജീവൻ സംരക്ഷിക്കുന്നതിനായി മനോജ് മിത്തലിന്റെ പശ്ചാത്തലം അന്വേഷിക്കപ്പെടണമെന്നാണ് അധിക പേരും അഭിപ്രായപ്പെടുന്നത്.

Related posts

Leave a Comment