Connect with us
inner ad

News

ഈസ്റ്റർ; ഇരുട്ടിൽ തിളങ്ങുന്ന പ്രതീക്ഷയുടെ ദീപസ്തംഭം

അവിടുന്നു തൻ്റെ കാരുണ്യാതിരേകത്താൽ യേശുക്രിസ്‌തുവിൻ്റെ മരിച്ചവരിൽ നിന്നുള്ള ഉത്ഥാനംവഴി., സജീവമായ പ്രത്യാശയിലേക്കും നിങ്ങൾക്കായി സ്വർഗത്തിൽ കാത്തുസൂക്ഷിക്കപ്പെടുന്ന അക്ഷയവും കളങ്കരഹിതവും ഒളിമങ്ങാത്തതുമായ അവകാശത്തിലേക്കും, നമ്മെ വീണ്ടും ജനിപ്പിച്ചിരിക്കുന്നു’ (1 പത്രോസ് 1:4).

ഈസ്റ്റർ എന്നും നമ്മുടെ വിശ്വാസത്തിന്റെ പ്രധാന അടിത്തറയായ യേശുക്രിസ്തുവിന്റെ പുനരുത്ഥാനത്തെക്കുറിച്ച് ഓർമിപ്പിക്കുന്ന സമയമാണ്. അത് പ്രത്യാശയുടെ ഒരു മഹോത്സവമാണ്. യേശുവിൽ വിശ്വസി ക്കുന്നവർക്ക് സ്വർഗം നൽകുന്ന ഏറ്റവും വലിയ ഉറപ്പ് യേശുവിൻ്റെ ഉയർപ്പിൽ നാം ആഘോഷിക്കുന്നു. യേശുവിൻ്റെ പുനരുത്ഥാനമാണ് നമ്മുടെ വിശ്വാസത്തിന്റെ മൂലക്കല്ല്. അത് പാപത്തിനും മരണത്തിനും മേലുള്ള ആത്യന്തിക വിജയമാണ്. ഈസ്റ്റർ പാപത്തിന്റെ ഇരുട്ടിനും മരണത്തിന്റെ നിരാശയ്ക്കും മേലുള്ള ദൈവത്തിന്റെ വിജയത്തെ സൂചിപ്പിക്കുന്നു. തൻ്റെ പുനരുത്ഥാനത്തിലൂടെ യേശു നിത്യജീവന്റെ വാഗ്ദാനവും രക്ഷയുടെ പ്രത്യാശയും നൽകുന്നു. ഈസ്റ്ററിനെക്കുറിച്ച് ചിന്തിക്കുമ്പോൾ, നമ്മോടുള്ള ദൈവത്തിൻ്റെ അചഞ്ചലമായ സ്നേഹമാണ് വെളിവാക്കപ്പെടുക. ഈസ്റ്റർ നാളിൽ ദൈവവുമായുള്ള ബന്ധം നമ്മുടെ വിശ്വാസം വഴി പുതുക്കാനാണ് നാം വിളിക്കപ്പെട്ടിരിക്കുന്നത്. നമ്മുടെ സാഹചര്യങ്ങൾ എത്ര ബുദ്ധിമുട്ടാണെങ്കിലും. ദൈവം എല്ലായ്പ്പോഴും നമ്മോടൊപ്പമുണ്ടെന്നും നമുക്ക് ശക്തിയും ആശ്വാസവും കൃപയും നൽകുന്നുവെന്നും ഓരോ ഈസ്റ്ററും നമ്മെ ഓർമിപ്പിക്കുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

‘നിരാശയിലേക്ക് നിങ്ങളെത്തന്നെ ഉപേക്ഷിക്കമൃത്, നാം ഈസ്റ്റർ ജനതയാണ്. ഹല്ലേലുയയാണ് നമ്മുടെ ഗാനം’ എന്ന് ഓർ രിപ്പിക്കുന്നത് വി.ജോൺ പോൾ രണ്ടാമൻ പാപ്പയാണ്. മരണത്തിനെതിരായ ക്രിസ്തു‌വിന്റെ വിജയം ഒരു ചരിത്ര സംഭവം മാത്രമല്ല, മറിച്ച് നമ്മുടെ ജീവിതത്തെയും വിശ്വാസത്തെയും ശക്തിപ്പെടുത്തുന്ന യാഥാർത്ഥ്യമാണ്.

ദൈവപുത്രനായ ഈശോ അവിടുത്തെ കുരിശുമരണത്തിലൂടെയും ഉയർപ്പിലൂടെയും നമുക്ക് നൽകുന്ന ഒരു ഉത്തരമുണ്ട്. ഇരുണ്ട രാത്രിക്ക് അപ്പുറം പുത്തൻ വെളിച്ചമായി എത്തുന്ന പകൽപോലെ, സങ്കടങ്ങൾക്കപ്പുറം സന്തോഷവും. മരണത്തിനപ്പുറം ഉയിർപ്പും ഈ കാണുന്ന ജീവിതത്തിനപ്പുറം നിത്യജീവൻ്റെ കൃപയും ഉണ്ടെന്ന പ്രത്യാശയാണ് ഉത്ഥിതനായ യേശുവിന്റെ സമ്മാനവും സന്ദേശവും. ഇരുളിൽ തിളങ്ങുന്ന പ്രതീക്ഷയാണ് ഈസ്റ്റർ.

Advertisement
1000x200 PX MALAYALI DCTR MDX-02-02

യേശുവിന്റെ പുനരുത്ഥാനം ദൈവത്തിന്റെ പരമ ശക്തിയുടെയും മനുഷ്യരോടുള്ള സ്നേഹത്തിന്റെയും ആത്യന്തിക പ്രകടനമാണ്. ഒരു തടസ്സവും മറികടക്കാൻ കഴിയാത്തതല്ലെന്നും ഒരു വേദനയും ശാശ്വതമല്ലെന്നും നമ്മെ ഓർമ്മിപ്പിച്ചുകൊണ്ട് ഇരുട്ടിൽ തിളങ്ങുന്ന പ്രതീക്ഷയുടെ ഒരു ദീപസ്തംഭമായി ഈസ്റ്റർ മാറുന്നുണ്ട്. തൻ്റെ പുനരുത്ഥാനത്തിലൂടെ യേശു പാപത്തെയും മരണത്തെയും കീഴടക്കി. നമുക്കായി നിത്യരക്ഷയുടെ ദാനവും നിത്യജീവന്റെ കൃപയും വാഗ്ദാനം ചെയ്യുന്നു. സ്നേഹം വിദ്വേഷത്തേക്കാൾ ശക്തമാണെന്നും വെളിച്ചം എല്ലായ്പ്പോഴും ഇരുട്ടിനെ മറികടക്കുമെന്നും ക്രിസ്‌തു തെളിയിച്ചു. ക്രിസ്‌തുവിൻ്റെ പുനരുത്ഥാനം ആഘോഷിക്കുമ്പോൾ. അത് നമ്മുടെ ജീവിതത്തിൽ ചെലുത്തുന്ന നന്മ നിറഞ്ഞ മാറ്റങ്ങളെക്കുറിച്ചും നമുക്ക് ചിന്തിക്കാം. നമ്മൾ ഉയിർത്തെഴുന്നേറ്റ രാജാവിന്റെ മക്കളാണെന്ന് അറിഞ്ഞുകൊണ്ട് ധൈര്യത്തോടും ദ്യഢനിശ്ചയത്തോടും കൂ
ടി ജീവിക്കാൻ ഈസ്റ്റർ നമ്മെ ക്ഷണിക്കുന്നു. നമ്മുടെ രക്ഷകൻ്റെ കാൽപ്പാടുകൾ പിന്തുടർന്ന് സ്നേഹത്തിന്റെയും ക്ഷമയുടെയും സേവനത്തിന്റെയും ജീവിതം സ്വീകരിക്കാനും ഈസ്റ്റർ നമ്മെ വെല്ലുവിളിക്കുന്നു.

അങ്ങനെ, അവൻ്റെ മരണത്തോടു നമ്മെ ഐക്യപ്പെടുത്തിയ ജ്ഞാനസ്നാത്താൽ നാം അവനോടൊത്തു സംസ്കരിക്കപ്പെട്ടു. ക്രിസ്തു മരിച്ചതിനുശേഷം പിതാവിന്റെ മഹത്വത്തിൽ ഉയിർത്തെഴുന്നേറ്റപോലെ, നാമും പുതിയ ജീവിതം നയിക്കേണ്ടതിനാണ് അവനോടൊത്തു സംസ്കരിക്കപ്പെട്ടത് (റോമ 11:4).

Advertisement
1000x200 PX MALAYALI DCTR MDX-02-02

Kerala

ഏപ്രിൽ 26 വരെ കേരളത്തിൽ ഉയർന്ന ചൂട് അനുഭവപ്പെടും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കഠിനമായ ചൂട് തുടരുന്നു. ഏപ്രിൽ 26 വരെ തുടരുമെന്നാണ് റിപ്പോർട്ട്. പാലക്കാട് താപനില 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. കൊല്ലം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി സെൽഷ്യസും പത്തനംതിട്ട, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ 37 ഡിഗ്രിയുമാണ് താപനില. അതേസമയം ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. ഇടിമിന്നൽ ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

Continue Reading

Choonduviral

തെരഞ്ഞെടുപ്പിന് അന്നും തലേന്നും നൽകുന്ന പരസ്യങ്ങൾക്ക് മുൻ‌കൂർ അനുമതി വേണം

Published

on

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് അന്നും തലേന്നും സ്ഥാനാർത്ഥികൾ നൽകുന്ന അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങൾക്ക് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) യുടെ മുൻകൂർ അനുമതി വേണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു. രാഷ്ട്രീയ പാർട്ടിയോ സ്ഥാനാർത്ഥിയോ മറ്റേതെങ്കിലും സംഘടനയോ വ്യക്തിയോ രാഷ്ട്രീയ പരസ്യങ്ങളുടെ ഉള്ളടക്കം എം.സി.എം.സി മുൻകൂട്ടി സാക്ഷ്യപ്പെടുത്തിയിട്ടില്ലെങ്കിൽ അച്ചടി മാധ്യമങ്ങളിൽ പരസ്യം പ്രസിദ്ധീകരിക്കരുതെന്നും കമ്മീഷൻ നിർദ്ദേശിച്ചു.

കഴിഞ്ഞ കാലങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങൾ പ്രസിദ്ധീകരിച്ചത് ശ്രദ്ധയിൽപ്പെട്ടതുകൊണ്ടും, പ്രകോപനപരവും തെറ്റിദ്ധരിപ്പിക്കുന്നതും വിദ്വേഷപരവുമായ പരസ്യങ്ങൾ കാരണം അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കുന്നതിനുമാണ് മുൻകൂർ അനുമതി ആവശ്യപ്പെടുന്നത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

News

യുവതി യുവാക്കൾക്ക് അബുദാബിയിൽ സെക്യൂരിറ്റി ഓഫീസറാകാം

Published

on

കൊച്ചി: യുവതി യുവാക്കൾക്ക് അബുദാബിയിൽ സെക്യൂരിറ്റി ഓഫീസർ ആകാം. ഇംഗ്ലീഷ് ഭാഷയിൽ പ്രാവീണ്യമുള്ള പ്രവർത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്. 22 വയസ്സു മുതൽ 40 വയസ്സു വരെയുള്ള പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കുവാൻ കഴിയുക. 65,000 രൂപ പ്രതിമാസ ശമ്പളം ലഭിക്കും. താമസവും ഗതാഗതസൗകര്യവും കമ്പനി ഉറപ്പ് നൽകുന്നുണ്ട്. ഏപ്രിൽ 25ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിന് 6282767017, 6238762784 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Continue Reading

Featured