തൃശൂർ, പാലക്കാട് ജില്ലകളിൽ ഭൂചലനം

തൃശൂർ: തൃശൂർ, പാലക്കാട് ജില്ലകളിൽ നേരിയ അളവിൽ ഭൂചലനം അനുഭവപ്പെട്ടു. പാലക്കാട് കിഴക്കഞ്ചേരിയിലെ മലയോര മേഖലയിൽ ചില വീടുകൾക്ക് കേടുപാട് സംഭവിച്ചു. തൃശൂരിൽ പീച്ചി അണക്കെട്ടിൻറെ പരിസരങ്ങളിലായാണ് ഭൂചലനം അനുഭവപ്പെട്ടത്.തൃശൂർ പീച്ചി, പൊടിപ്പാറ, അമ്പലക്കുന്ന്, വിലങ്ങൂർ എന്നിവിടങ്ങളിലാണ് പ്രധാനമായും ഭൂചലനം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തില്ല.പാലക്കാട് ഉച്ചയോടുകൂടിയാണ് ഭൂചലനമുണ്ടായത്. രണ്ട് തവണയായി വലിയ ശബ്ദത്തോടെയാണ് ഭൂചലനമുണ്ടായതെന്ന് നാട്ടുകാർ പറയുന്നു. റവന്യൂ ഉദ്യോഗസ്ഥർ ഭൂചലനം സ്ഥിരീകരിച്ചു. ഏതാനും വീടുകളുടെ ചുവരുകൾ വിണ്ടുകീറിയതായും കണ്ടെത്തി.

Related posts

Leave a Comment