Global
കുവൈത്തിൽ ഭൂചലനം; 3.5 തീവ്രത രേഖപ്പെടുത്തി

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഭൂചലനം അനുഭവപ്പെട്ടു. വടക്ക് കിഴക്കൻ കുവൈത്തില്‍ ബുധനാഴ്ച വൈകിട്ടാണ് റിക്ടര്‍ സ്കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയത്.
കുവൈത്ത് നാഷണല്‍ സീസ്മിക് നെറ്റ്‍വര്‍ക്ക് ഫോർ സയന്‍റിഫിക് റിസര്‍ച്ച് ഈ വിവരം സ്ഥിരീകരിച്ചു. കുവൈത്ത് പ്രാദേശിക സമയം വൈകിട്ട് 4.46 നാണ് ഭൂമിക്കടിയില്‍ ആറ് കിലോമീറ്റര്‍ ആഴത്തില്‍ ഭൂചലനമുണ്ടായത്. ഇതിന് ശേഷം വൈകിട്ട് 6.33 ന് റിക്ടര്‍ സ്കെയിലില്‍ 2. 2 തീവ്രത രേഖപ്പെടുത്തിയ തുടര്‍ ചലനവുമുണ്ടായി. സംഭവത്തിൽ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Kuwait
ഒഐസിസി കുവൈറ്റ് ആലപ്പുഴ ജില്ലാ കമ്മറ്റിക്ക് പുതിയ നേതൃത്വം

കുവൈറ്റ് സിറ്റി : ഒഐസിസി സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഒഐസിസി നാഷണൽ കമ്മറ്റിയുടെ മേല്‍നോട്ടത്തില്‍ ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ കുവൈറ്റിന്റെ ചാർജുള്ള കെപിസിസി ജനറൽ സെക്രട്ടറി അഡ്വ ബി എ അബ്ദുൽ മുത്തലിബിന്റെ സാന്നിധ്യത്തില്‍ പ്രഖ്യാപിച്ചു. മനോജ് റോയ് (പ്രസിഡന്റ്), കലേഷ് ബി പിള്ളൈ (ജനറൽ സെക്രട്ടറി), വിജോ പി തോമസ് (ട്രഷറർ) എന്നിവർ നേതൃത്വം നൽകുന്ന പുതിയ ജില്ലാ കമ്മിറ്റി നിലവിൽ വന്നു. ഷിബു ചെറിയാൻ (വൈസ് പ്രസിഡന്റ്)ജോൺസി സി സാമുവേൽ (വൈസ് പ്രസിഡന്റ്) എ ഐ കുര്യൻ (വൈസ് പ്രസിഡന്റ്), ബിജി പള്ളിക്കൽ (സെക്രട്ടറി), റോഷൻ ജേക്കബ് (സെക്രട്ടറി), അജി കുട്ടപ്പൻ (സെക്രട്ടറി), ബിജു പാറയിൽ(സെക്രട്ടറി) സാം മാത്യു (കൾച്ചറൽ സെക്രട്ടറി) ഷംജിത് എസ് (സ്പോർട്സ് സെക്രട്ടറി) നഹാസ് സൈനുദീൻ (വെൽഫെയർ സെക്രട്ടറി) സിബി ഈപ്പൻ (ജോയിന്റ് ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
അലക്സാണ്ടർ ദാസ് ,ജോൺ വര്ഗീസ് ,ബിനു യോഹന്നാൻ, സാബു തോമസ്, പ്രദീപ് കുമാർ, നിബിൻ ദേവസ്യ, ശ്രീജിത്ത് ശശിധരൻ പിള്ളൈ, ഗോൾഡി മാത്യൂസ് എൻ ഉമ്മൻ, സുജിത് സുതൻ, സാജൻ ഭാസ്കരൻ, ഷംനാദ് ശാഹുൽ, ഹരിലാൽ പി ടി, അജിത് കല്ലൂരാൻ, ലനീസ് ലത്തീഫ്, ഷിജു മോഹനൻ,ജോമോൻ ജോർജ് ,ഷിബു ജോണി ,അജിൽ ഡാനിയൽ, സിബി പുരുഷോത്തമൻ എന്നിവർ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളാണ്. വര്ഗീസ് പുതുക്കുളങ്ങര, സാമുവേൽ ചാക്കോ,ബി എസ് പിള്ളൈ, ബിനു ചേമ്പാലയം,വിപിൻ മങ്ങാട്ട്, ബിനോയ് ചന്ദ്രൻ, കോശി ബോസ്, തോമസ് പള്ളിക്കൽ,വിജോ പി തോമസ് എന്നിവർ ആലപ്പുഴ ജില്ലാ കമ്മിറ്റിയിൽ നിന്നും ദേശീയ കമ്മിറ്റി പ്രതിനിധികളായിരിക്കും.
അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യോഗത്തിൽ ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര,വൈസ് പ്രസിഡന്റ് സാമുവേൽ ചാക്കോ, ജനറൽ സെക്രട്ടറി ബി എസ് പിള്ളൈ ,ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ചാർജ് ഉള്ള ജനറൽ സെക്രട്ടറി വര്ഗീസ് ജോസഫ് മാരാമൺ,സെക്രട്ടറി സുരേഷ് മാത്തൂർ, ബിനു ചേമ്പാലയം ,ജോയ് കരുവാളൂർ,എം എ നിസാം,ജില്ലാ കമ്മിറ്റി മുൻ പ്രസിഡന്റ് വിപിൻ മങ്ങാട്ട്, മുൻ ജനറൽ സെക്രട്ടറി ബിനോയ് ചന്ദ്രൻ, മുൻ ട്രഷറർ അലക്സാണ്ടർ ദാസ് എന്നിവർ സന്നിഹിതരായിരുന്നു.
Kuwait
ഒഐസിസി കുവൈറ്റ് പുതിയ കണ്ണൂർ ജില്ലാ കമ്മിറ്റി നിലവിൽ വന്നു

കുവൈറ്റ് സിറ്റി : ഒഐസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റി പുനസംഘടിപ്പിച്ചു. പുതിയ കണ്ണൂർ ജില്ലാ പ്രസിഡന്റ് ആയി ലിപിൻ മുഴക്കുന്ന്, ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി, ട്രഷറർ ജോബിൻ അലക്കോട് എന്നിവരെ കുവൈറ്റിൽ എത്തിയ കെപിസിസി ജനറൽ സെക്രട്ടറി അഡ്വ അബ്ദുൽ മുത്തലിബ് ഒഐസിസി കുവൈറ്റ് നാഷണൽ പ്രസിഡന്റ് വർഗീസ് പുതുകുളങ്ങര അടക്കം ഉള്ള നാഷണൽ കമ്മിറ്റിഭാരവാഹികളുടെ സാന്നിധ്യത്തിൽ പ്രഖ്യാപിച്ചു. മുൻ കണ്ണൂർ ജില്ലാ പ്രസിഡണ്ട് സിദ്ധിഖ് അപ്പകൻ, ജനറൽ സെക്രട്ടറി ഷോബിൻ സണ്ണി, ട്രഷറർ രവി ചന്ദ്രൻ എന്നിവർ ചുമതല പുതിയ ഭാരവാഹികൾക്ക് കൈമാറി. വൈസ് പ്രസിഡണ്ട്‌മാരായി സനിൽ തയ്യിൽ, ശരൺ കോമത്ത്, സെക്രട്ടറിമാരായി ജോബി കോളയാട്, സുമേഷ് പി, ജയേഷ് ചന്ദ്രോത്, മുഹമ്മദ് റിയാസ്, വെൽഫെയർ സെക്രട്ടറി സുജിത് കായലോട്, സ്പോർട്സ് സെക്രട്ടറി ബൈജു തോമസ് , ജോയിൻ ട്രഷറർ വിനോയ് കരിമ്പിൽ, സിദ്ധിഖ് അപ്പകൻ, ഷോബിൻ സണ്ണി, രവിചന്ദ്രൻ, ഇല്യാസ് പൊതുവാച്ചേരി, ജോസഫ് മാത്യു, ജിംസൺ ചെറുപുഴ എന്നിവരെ നാഷണൽ കൗൺസിൽ മെമ്പർമാർ ആയും തെരഞ്ഞെടുത്തിട്ടുണ്ട്. ജില്ലാ എക്സിക്യൂട്ടീവ് മെമ്പർമാരായി ഷെറിൻ കൊട്ടാരത്തിൽ, രജിത്ത് തൊടികളം, ഹസീബ് കീപ്പാട്ട്,ബിജു കൊട്ടാരത്തിൽ, സജീർ മുണ്ടേരി, ടിബിൻ, ഷംസീർ രയരോത്ത് ഷിന്റോ പി ർ, ഷാജി മാത്യു, പ്രീജിത്ത് കൊയ്യോട്, അഷ്‌റഫ് പൊതുവാച്ചേരി, സിദ്ധിഖ് സി പി, സാദിഖ് പിലാക്കിൽ,മുഹമ്മദ് പെരുമ്പ, സജിൽ പി കെ മുനീർ മഠത്തിൽ എന്നിവരെയും നിയോഗിച്ചിട്ടുണ്ട്.

Kuwait
ഒഐസിസി കുവൈറ്റ് ജില്ലാ കമ്മറ്റികൾക്ക് പുതിയ നേതൃത്വംനിലവിൽ വന്നു

കുവൈറ്റ് സിറ്റി: ഒഐസിസി കുവൈത്തിന്റെ 14 ജില്ലാ കമ്മറ്റികളെയും തെരെഞ്ഞെടുത്തു. കുവൈറ്റ് ചുമതലയുള്ള കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. ബി.എ. അബ്ദുൽ മുത്തലിബ് എത്തി കൂടിയാലോചനകൾക്കു ശേഷം ദേശീയ നിരീക്ഷകരുടെ നേതൃത്വത്തിൽ പുതുതായി തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾക്ക് ചുമതല കൈമാറുകയാണുണ്ടായത്. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് നടന്ന യോഗങ്ങളിൽ ഒഐസിസി നാഷണൽ കമ്മറ്റി പ്രസിഡന്റ് വര്ഗീസ് പുതുക്കുളങ്ങര അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ മുത്തലിബ് മുഖ്യാഥിതിയായിരുന്നു.
പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി വിവിധ മേഖലകളിൽ സജീവമായ ഇടപെടലുകൾ നടത്തുകയും സമൂഹത്തിന് കൂടുതൽ പ്രയോജനകരമായ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ പുതിയ കമ്മിറ്റി പ്രവർത്തനം നടത്തണമെന്ന് അഡ്വ. ബി എ അബ്ദുൾ മുത്തലിബ് പ്രവർത്തകരെ ഓർമ്മിപ്പിച്ചു. കുവൈറ്റിൽ മരണപ്പെട്ടവരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാൻ വേണ്ടി ഒഐസിസി കെയർ ടീം നടത്തുന്ന പ്രവർത്തനങ്ങളെയും അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. വൈസ് പ്രസിഡന്റ് സാമുവൽ ചാക്കോ, ജില്ലകളുടെ തെരെഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ച നാഷണൽ ജനറൽ സെക്രെട്ടറിമാരായ വർഗീസ് ജോസഫ് മാരാമൺ, ബിനു ചേമ്പാലയം, ജോയ് കരവാളൂർ,നിസ്സാം തിരുവനന്തപുരം എന്നിവർ സന്നിഹിതരായിരുന്നു. അഡ്വ. അബ്ദുൽ മുത്തലിബ് സ്ഥാനമൊഴിയുന്നവരും പുതുതായി തെരെഞ്ഞെടുക്കപ്പെട്ടവരുമായ ഓരോ ജില്ലകളിലെയും പ്രസിഡന്റ്, ജനറൽ സെക്രട്ടറി, ട്രഷറർ എന്നിവരുമായി പ്രതേകം കൂടിക്കാഴ്ച നടത്തി. സംഘടനാചുമതലയുള്ള നാഷണൽ ജനറൽ സെക്രട്ടറി ബി.സ്. പിള്ള സ്വാഗതവും സെക്രട്ടറി സുരേഷ് മാത്തൂർ നന്ദിയും പറഞ്ഞു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News2 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram2 days ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login