Global
ജപ്പാനിൽ ഭൂചലനം

ജപ്പാന്റെ കിഴക്കൻ തീരമായ ഹോൻഷുവിൽ ഭൂചലനം. വ്യാഴാഴ്ചയാണ് റിക്ടർ സ്കെയിലിൽ 6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്ററാണ് ഭൂചലന വിവരം പുറത്തുവിട്ടത്. അയൽ രാജ്യമായ തായ്വാനിൽ ഭൂചലനം നേരിട്ടതിന്റെ തൊട്ടടുത്ത ദിവസമാണ് ജപ്പാനിലും ഭൂചലനം ഉണ്ടായത്. ഭൂകമ്പം 32 കിലോമീറ്റർ (19.88 മൈൽ) ആഴത്തിലായിരുന്നുവെന്നാണ് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ പുറത്തുവിടുന്ന വിവരം.
2011 മാർച്ചിൽ റിക്ടർ സ്കെയിലിൽ 9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ജപ്പാനെ ഏറ്റവുമധികം ബാധിച്ച ചലനങ്ങളിലൊന്ന്. ഇതിന് പിന്നാലെ ഉണ്ടായ സുനാമിയിൽ 18500ഓളം പേരെ കാണാതാവുകയോ കൊല്ലപ്പെടുകയോ ചെയ്തത്. ബുധനാഴ്ച തായ്വാനിലുണ്ടായ 7.4 തീവ്രതയുള്ള ഭൂചലനത്തിൽ 9 പേർ കൊല്ലപ്പെടുകയും ആയിരത്തിൽ അധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Kuwait
7-മത് ഷുഹൈബ് രക്തസാക്ഷിത്വ ദിനചരണം നടത്തി

കുവൈറ്റ് സിറ്റി : ഒഎസിസി കുവൈറ്റ് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധീര ശുഹൈബിന്റെ ഏഴാമത് രക്തസാക്ഷിത്വം ദിനാചരണം സംഘടിപ്പിച്ചു. പ്രസിഡണ്ട് ശ്രീ ലിപിൻ മുഴക്കുന്നിന്റെ അധ്യക്ഷതയിൽ നാഷണൽ പ്രസിഡണ്ട് ശ്രീ വർഗീസ് പുതുക്കുളങ്ങര ഉദ്ഘാടനം ചെയ്തു.
7 എന്നല്ല 70 വർഷം കഴിഞ്ഞാലും ഷുഹൈബിന്റെ ഓർമ്മ കോൺഗ്രസുകാരുടെ ഇടയിൽ ഉണ്ടായിരിക്കുമെന്ന് ഉദ്ഘാട നം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ഒഐസിസി നാഷണൽ കമ്മിറ്റി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി സ് പിള്ള അനുസ്മരണ പ്രഭാഷണം നടത്തി.
യൂത്ത് വിങ് പ്രസിഡന്റ് ജോബിൻ ജോസ്, കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ശരൺ കോമത്ത്, നാഷണൽ കൗൺസിൽ മെമ്പർ ഷോബിൻ സണ്ണി, വിവിധ ജില്ലാ ഭാരവാഹികളായ അക്‌ബർ വയനാട്, സുരേന്ദ്രൻ മോങ്ങത്ത്, അരുൺ ചന്ദ്രൻ കണയംകോട്, ഇസ്മായിൽ കൂനത്തിൽ, വിനീഷ് പാലക്, സാബു പോൾ, ബൈജു പോൾ, എബി അത്തിക്കയത്തിൽ, റോയി അബ്രഹാം, അനിൽ കുമാർ, ബത്തർ വൈക്കം, വിജോ ആലപ്പുഴ, സനിൽ തയ്യിൽ, സൂരജ് കണ്ണൻ, വിപിൻ മങ്ങാട്ട്, ഇല്യാസ് പൊതുവാച്ചേരി, നിബു ജേക്കബ്, ചിന്നു റോയി തുടങ്ങിയവർ അനുശോചനം നടത്തി തുടർന്ന് ശുഹൈബിന്റെ ഛായചിത്രത്തിൽ പുഷ്പാർച്ചന നടത്തി ഒഐസിസി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഇബ്രാഹിംകുട്ടി സ്വാഗതം ചെയ്ത പരിപാടിയിൽ ജോയിൻ ട്രഷറർ ബിനോയ് കരിമ്പിൽ നന്ദിയും രേഖപ്പെടുത്തി.
Global
സിആര്‍പിഎഫ് ക്യാമ്പില്‍ സഹപ്രവര്‍ത്തകരെ വെടിവെച്ച് കൊന്ന് ജവാന്‍ ആത്മഹത്യ ചെയ്തു

ഇംഫാല്‍: മണിപ്പൂരിലെ സി.ആര്‍.പി.എഫ് ക്യാമ്പില്‍ സഹപ്രവര്‍ത്തകരെ വെടിവെച്ച് കൊന്ന് ജവാന്‍ ആത്മഹത്യ ചെയ്തു. വ്യക്തിപരമായ കാരണങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
രണ്ടു സഹപ്രവര്‍ത്തകരെയാണ് ജവാന്‍ വെടിവെച്ചു കൊന്നത്. എട്ടു പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ ലാംഫേല്‍ ക്യാംപില്‍ വ്യാഴാഴ്ച രാത്രി എട്ട് മണിക്കാണ് സംഭവം നടന്നത്.
ഹവില്‍ദാര്‍ സഞ്ജയ്കുമാര്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സബ് ഇന്‍സ്പെക്ടര്‍ക്കും കോണ്‍സ്റ്റബളിനും നേരെ വെടിവെക്കുകയായിരുന്നു. ഇരുവരും ഉടന്‍ തന്നെ മരിക്കുകയായിരുന്നു. പിന്നാലെ സഞ്ജയ്കുമാര്‍ സ്വയം വെടിവെച്ച് ജീവനൊടുക്കി. എഫ്-120 സി.ഒ.വൈ സി.ആര്‍.പി.എഫിലെ ഉദ്യോഗസ്ഥരാണ് ഇവര്‍.
Global
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൈനിക വ്യാപാരം വര്‍ധിപ്പിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

അമേരിക്ക: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സൈനിക വ്യാപാരം വര്‍ധിപ്പിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്. എഫ് 35 അടക്കമുള്ള വിമാനങ്ങള്‍ ഇന്ത്യയ്ക്കു നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.പുതിയ അമേരിക്കന്‍ ഭരണകൂടം യുഎസ് സൈനിക സമ്മാനങ്ങളില്‍ ഒന്നായ എഫ്-35 വില്‍ക്കാന്‍ തയ്യാറാണ്’ ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു. ‘ഈ വര്‍ഷം മുതല്‍, ഇന്ത്യയിലേക്കുള്ള സൈനിക വില്‍പ്പന ഞങ്ങള്‍ കോടിക്കണക്കിന് ഡോളറായി വര്‍ദ്ധിപ്പിക്കും’ എന്നും ട്രംപ് പ്രധാനമന്ത്രി മോദിയുമായുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
അനധികൃത കുടിയേറ്റക്കാരുടെ പ്രശ്‌നത്തെക്കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സംയുക്ത പത്രസമ്മേളനത്തില്‍ ചോദ്യത്തിന് മറുപടിയായി അമേരിക്കയില്‍ താമസിക്കുന്ന ‘യഥാര്‍ത്ഥ നിയമവിരുദ്ധരെ’ ഇന്ത്യ തിരിച്ചെടുക്കുമെന്ന് വ്യക്തമാക്കി. ‘മറ്റ് രാജ്യങ്ങളില്‍ നിയമവിരുദ്ധമായി താമസിക്കുന്നവര്‍ക്ക് അവിടെ താമസിക്കാന്‍ നിയമപരമായ അവകാശമില്ല. ഇന്ത്യയെയും യുഎസിനെയും സംബന്ധിച്ചിടത്തോളം ഇന്ത്യയിലെ പൗരന്മാരുമായവര്‍ യുഎസില്‍ നിയമവിരുദ്ധമായി താമസിക്കുന്നുണ്ടെങ്കില്‍ ഇന്ത്യ അവരെ തിരികെ സ്വീകരിക്കാന്‍ തയ്യാറാണെന്ന് ഞങ്ങള്‍ എല്ലായ്‌പ്പോഴും പറഞ്ഞിട്ടുണ്ട്’ മോദി പറഞ്ഞു.
ഇത്തരം അനധികൃതകുടിയേറ്റക്കാര്‍ വലിയ തട്ടിപ്പിന് ഇരയായിട്ടാണ് അമേരിക്കയിലേക്ക് എത്തിയതെന്നും മോദി വ്യക്തമാക്കി. ‘ഇവര്‍ സാധാരണ കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. അവരെ വലിയ പ്രലോഭനങ്ങള്‍ നല്‍കി ചിലര്‍ ഇവിടെ എത്തിക്കുകയാണ്. അതിനാല്‍, മനുഷ്യക്കടത്തിനെതിരെ നമ്മള്‍ വ്യക്തമായ നിലപാട് സ്വീകരിക്കണം. മനുഷ്യക്കടത്തിനെതിരെ അതിന്റെ വേരുകളില്‍ നിന്ന് നശിപ്പിക്കാന്‍ യുഎസും ഇന്ത്യയും ഒരുമിച്ച് ശ്രമിക്കണം.’ ഇന്ത്യന്‍ പ്രധാനമന്ത്രി വ്യക്തമാക്കി.
2030 ആകുമ്‌ബോഴേക്കും ഇന്ത്യ – യുഎസ് വ്യാപാരം ഇരട്ടിപ്പിച്ച് 500 ബില്യന്‍ ഡോളറില്‍ എത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞു.’ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിന്, എണ്ണ, വാതക വ്യാപാരത്തില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കും. പരസ്പരം പ്രയോജനകരമായ ഒരു വ്യാപാര കരാര്‍ വളരെ വേഗത്തില്‍ പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ഘട്ടത്തെക്കാള്‍ വേഗത്തില്‍ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു കൊണ്ടുപോകും. യുഎസും ഇന്ത്യയും സംയുക്തമായി ഭീകരവാദത്തെ നേരിടും. ബോസ്റ്റണില്‍ ഇന്ത്യ പുതിയ കോണ്‍സുലേറ്റ് തുടങ്ങും’ പ്രധാനമന്ത്രി മോദി പറഞ്ഞു.
മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറുമെന്നുള്ളതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. ഇന്ത്യ വര്‍ഷങ്ങളായി ആവശ്യപ്പെടുന്ന കാര്യമാണ് തഹാവൂര്‍ റാണയെ വിട്ടുകിട്ടണമെന്നുള്ളത്. ‘ 2017 ല്‍, എന്റെ ഭരണകൂടം ക്വാഡ് സുരക്ഷാ പങ്കാളിത്തം പുനരുജ്ജീവിപ്പിച്ചു, ഇന്നത്തെ ഞങ്ങളുടെ കൂടിക്കാഴ്ചയില്‍, യുഎസ്, ഇന്ത്യ, ഓസ്ട്രേലിയ, ജപ്പാന്‍ എന്നിവ തമ്മിലുള്ള ശക്തമായ സഹകരണം പ്രധാനമന്ത്രിയും ഞാനും വീണ്ടും ഉറപ്പിച്ചു. ഇന്തോ-പസഫിക്കില്‍ സമാധാനം, സമൃദ്ധി, ശാന്തത എന്നിവ നിലനിര്‍ത്തേണ്ടത് വളരെ നിര്‍ണായകമാണ്’ ട്രംപ് പറഞ്ഞു.
യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ വാള്‍ട്ട്‌സ്, ടെസ്ല മേധാവി എലോണ്‍ മസ്‌ക്, റിപ്പബ്ലിക്കന്‍ നേതാവും ഇന്ത്യന്‍ വംശജനുമായ വിവേക് രാമസ്വാമി എന്നിവരുമായും പ്രധാനമന്ത്രി നരേന്ദ്ര കൂടിക്കാഴ്ച നടത്തി. ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയില്‍ നരേന്ദ്ര മോദിയോടൊപ്പം വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരും പങ്കെടുത്തു.
-
Kerala3 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News3 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News4 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram1 week ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login