ദുബായിലും അബുദാബിയിലും നേരിയ ഭൂചലനം

ദുബായ് : തെക്കൻ ഇറാനെ നടുക്കിയ ഭൂചലനത്തിന് ശേഷം അബുദാബിയിലും ദുബായിലും ഭൂചലനം അനുഭവപ്പെട്ടു. ഞായറാഴ്ച്ച വൈകിട്ട് 4.07നാണ് തെക്കൻ ഇറാനിൽ റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്.
ഭൂകമ്പത്തെത്തുടർന്ന് ദുബായിലെ ഡൗണ്ടൗൺ, ദുബായ് മീഡിയ സിറ്റി, ദുബായ് സ്‌പോർട്‌സ് സിറ്റി എന്നിവിടങ്ങളിലെ കെട്ടിടങ്ങൾ കുലുങ്ങുന്നതായി റിപ്പോർട്ട് ചെയ്തു. 
ഭൂചലനത്തെ തുടർന്ന് ബന്ദർ അബ്ബാസ് പ്രദേശത്ത് “നിരവധി” വീടുകൾക്ക് നാശനഷ്ടം സംഭവിച്ചതായും ജെനോ പർവതത്തിൽ മണ്ണിടിച്ചിലുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായും I.S.N.A വാർത്താ ഏജൻസി വ്യക്തമാക്കി. അതേസമയം യു.എ.ഇയിൽ കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Related posts

Leave a Comment