സമ്മർദം കനക്കുന്നു ; ഘടകകക്ഷികൾ ഇടഞ്ഞു ; ഇ പി ജയരാജന്റെ വഴിയെ മന്ത്രി ബിന്ദുവും രാജിയിലേക്കോ…?

സംസ്ഥാനത്തെ രണ്ടാം പിണറായി സർക്കാരിലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയും വിവിധ നിയമങ്ങളുമായി ബന്ധപ്പെട്ട് വിവാദങ്ങളിലൂടെ കടന്നുപോവുകയാണ്. ആദ്യ പിണറായി സർക്കാരിൽ കെ ടി ജലീൽ ബന്ധു നിയമനം ഉൾപ്പെടെയുള്ള ഗുരുതരമായ ഒട്ടേറെ ക്രമക്കേടുകളിൽ പങ്കുചേർന്നത് ഉന്നത വിദ്യാഭ്യാസരംഗത്തിനേറ്റ കളങ്കമായിരുന്നു.ഇപ്പോൾ ഇതാ രണ്ടാം പിണറായി സർക്കാരിലിം ഉന്നത വിദ്യാഭ്യാസ വകുപ്പ് വിവാദങ്ങൾ വിട്ടൊഴിയാത്ത അവസ്ഥയിലാണ്.

കണ്ണൂർ വിസിയുടെ പുനർനിയമനം ഉൾപ്പെടെ വിവിധ സർവകലാശാലകളിൽ പാർട്ടി നേതാക്കൾക്കും അവരുടെ ബന്ധുക്കൾക്കും പിൻവാതിൽ നിയമനങ്ങൾ നടത്തിയതിൽ മന്ത്രി കൂട്ടുനിന്നതുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകൾ പുറത്തു വരികയാണ്.സംസ്ഥാനത്തിലെ ചരിത്രത്തിലാദ്യമായി ഗവർണർ പോലും സർവ്വകലാശാലകളിലെ ഗുരുതരമായ ചട്ട ലംഘനങ്ങൾ ചൂണ്ടിക്കാട്ടി തന്റെ ചാൻസലർ സ്ഥാനം പോലും ഒഴിയാൻ സന്നദ്ധത കാണിച്ചത് നാം കണ്ടതാണ്. അത്രത്തോളം ഗുരുതരമായ അവസ്ഥയിലൂടെ ഉന്നതവിദ്യാഭ്യാസരംഗം തകർച്ചയിലേക്ക് പോകുമ്പോൾ ഇടതുമുന്നണിയിലെ ഘടകകക്ഷികൾ പോലും ഉന്നത വിദ്യാഭ്യാസ മന്ത്രിയെ ഒഴിഞ്ഞ മട്ടിലാണ്. പ്രധാന ഘടകകക്ഷിയായ സിപിഐ പോലും പ്രതിഷേധവുമായി രംഗത്ത് വന്നു. മറ്റു ചെറു ഘടകകക്ഷികൾക്കും മുറുമുറുപ്പ് ഉണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. പാർട്ടിക്കുള്ളിൽ നിലനിൽക്കുന്ന വിഭാഗീയതയും മന്ത്രിയുടെ രാജി ആവശ്യപ്പെടുന്നതിൽ സിപിഎമ്മിനുള്ളിലെ തന്നെ ഒരു വിഭാഗത്തെ പ്രേരിപ്പിക്കുന്നു.വരുംദിവസങ്ങളിൽ പ്രതിഷേധം ശക്തമായാൽ ഇ പി ജയരാജന്റെ വഴിയെ ബിന്ദുവും അധികാര കസേരയിൽ നിന്നും താഴേക്കിറങ്ങും.

Related posts

Leave a Comment