ഇ-ബുൾ ജെറ്റ് സഹോദരന്മാർക് ജാമ്യം; ജാമ്യം അനുവദിച്ചത് ഉപാധികളോടെ

കണ്ണൂർ: ഇ-ബുൾ ജെറ്റ് വ്‌ളോഗർമാർക്ക് ജാമ്യം. ഇരട്ട സഹോദരങ്ങളായ എബിനും ലിബിനും കണ്ണൂർ ഒന്നാം ക്ലാസ് ജുഡീഷൽ മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്.പൊതുമുതൽ നശിപ്പിച്ചതിന് 3500 രൂപ വീതം ഇരുവരും കെട്ടിവയ്ക്കണമെന്നാണ് കോടതി നിർദേശം.

25,000 രൂപയുടെ രണ്ട് ആൾ ജാമ്യവും നൽകണം. എബിനെയും, ലിബിനെയും പൊലീസ് ക്രൂരമായി മർദിച്ചുവെന്നും, ശരീരത്തിലെ പരിക്കുകളെക്കുറിച്ച്‌ ഡോക്ടറുടെ റിപ്പോർട്ടുണ്ടെന്നും ഇവരുടെ അഭിഭാഷകൻ പറഞ്ഞു.

Related posts

Leave a Comment