Connect with us
head

Kerala

ഡിവൈഎസ്പിയുടെ ഭാര്യ, അഭിഭാഷക ചമഞ്ഞ് കോടികള്‍ തട്ടിപ്പ് നടത്തിയതായി പരാതി

മണികണ്ഠൻ കെ പേരലി

Published

on

മലപ്പുറം: ഡിവൈഎസ്പിയുടെ ഭാര്യ അഭിഭാഷക ചമഞ്ഞ് പലരില്‍ നിന്നായി കോടികള്‍ തട്ടിപ്പ് നടത്തിയെന്ന് പരാതി. തൃശൂര്‍ കോ-ഓപ്പറേറ്റീവ് വിജിലന്‍സ് ഡിവൈഎസ്പി സുരേഷ് ബാബുവിന്‍റെ ഭാര്യ കണ്ണൂര്‍ സ്വദേശിനി നുസ്രത്ത് വി.പി കോടികള്‍ തട്ടിച്ചെന്നാണ് ആരോപണം. പ്രതിക്കെതിരെ അറസ്റ്റ് വാറന്‍റ് ഉണ്ടായിട്ടും നടപടിയെടുക്കാത്തത് ഡിവൈഎസ് പിയുടെ ഭാര്യയായതുകൊണ്ടും ഉന്നതരുമായുള്ള ബന്ധം കൊണ്ടുമാണെന്നും തട്ടിപ്പിനിരയായവര്‍ ആരോപിക്കുന്നു.ഹൈക്കോടതി അഭിഭാഷക എന്ന വ്യാജേന നിരവധിപേരില്‍ നിന്നും കേസ് നടത്തിപ്പിന്‍റെ പേരിലും ജോലി വാഗ്ദാനം ചെയ്തും സ്വര്‍ണ്ണവും പണവും ഉള്‍പ്പടെ കൈക്കലാക്കിയെന്നാണ് നുസ്രത്ത് വി.പിക്കെതിരെ ഇരകള്‍ പരാതിപ്പെട്ടിരിക്കുന്നത്. ഇവരുടെ പല തട്ടിപ്പുകള്‍ക്കും ഈ ഡിവൈഎസ്പിയുടെ സഹായമുണ്ടെന്നും ആരോപണമുണ്ട്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി പതിനഞ്ചിലധികം എഫ്ഐആര്‍ ഇവര്‍ക്കെതിരെ നിലവിലുണ്ട്. ചില കേസുകളില്‍ ഉപാധികളോടെ ജാമ്യം ലഭിച്ചെങ്കിലും വ്യവസ്ഥകള്‍ പാലിക്കാത്തതിനാല്‍ ജാമ്യം റദ്ദ് ചെയ്യുകയും അറസ്റ്റ് ചെയ്യാന്‍ കോടതി ആവശ്യപ്പെടുകയും ചെയ്തിരുന്നു. കാടാമ്പുഴ പോലീസ്, താനൂര്‍ ഡിവൈഎസ്പി, മലപ്പുറം എസ്പി എന്നിവര്‍ക്കൊക്കെ കോടതി നോട്ടീസ് അയച്ചിട്ടും പ്രതിയെ പിടിക്കാന്‍ കഴിയാത്തത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ഇവര്‍ക്കുള്ള ബന്ധം കൊണ്ടാണെന്ന് പരാതിക്കാര്‍ പറയുന്നു.ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തല്‍ പൂര്‍ത്തിയാകാത്ത സ്ത്രീയെയാണ് ഉന്നത പോലീസുദ്യോഗസ്ഥന്‍ വിവാഹം കഴിച്ചിട്ടുള്ളതെന്നും തട്ടിപ്പ് പണം ഈ ഉദ്യോഗസ്ഥന് കൈമാറുകയാണ് നുസ്രത്ത് ചെയ്യുന്നതെന്നും ആരോപണമുണ്ട്. പലര്‍ക്കും 10 ലക്ഷവും അധിലധികവും നഷ്ടമായി. ഡിവൈഎസ്പിയുടെ ഭാര്യയായതിനാല്‍, പ്രതിയെ കാണാനില്ലെന്ന റിപ്പോര്‍ട്ടാണ് പോലീസ് കോടതിയില്‍ നല്‍കുന്നത്. ഇപ്പോഴും ഇവര്‍ വിവിധ സ്ഥലങ്ങളില്‍ സമാന തട്ടിപ്പുകള്‍ നടത്തി ജീവിക്കുന്നുണ്ടെന്നും ഉടന്‍ അറസ്റ്റ് ചെയ്ത് നീതി നടപ്പാക്കണമെന്നും ഇരകളുടെ കൂട്ടായ്മ ആവശ്യപ്പെടുന്നു.

Advertisement
head
Continue Reading
Advertisement
head
Click to comment

You must be logged in to post a comment Login

Leave a Reply

Featured

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഞ്ഞ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചത്.

അടുത്ത മൂന്നു മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Advertisement
head

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമര്‍ദ്ദം ഇന്ന് രാവിലെ 3.30 നും 4.30 നും ഇടയില്‍ മണിക്കൂറില്‍ 45-55 കിലോമീറ്റര്‍ വേഗതയില്‍ ശ്രീലങ്കയില്‍ കരയില്‍ പ്രവേശിച്ചു.പടിഞ്ഞാറു തെക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന തീവ്രന്യൂനമര്‍ദ്ദം നാളെ (ഫെബ്രുവരി 3) രാവിലെയോടെ മാന്നാര്‍ കടലിടുക്കില്‍ പ്രവേശിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

ഇതിന്റെ ഫലമായി അടുത്ത മൂന്നു ദിവസം കേരളത്തില്‍ ഒറ്റപ്പെട്ട ഇടത്തരം മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

Advertisement
head
Continue Reading

Featured

ട്രഷറികളിൽ ‘സാങ്കേതിക തകരാർ’ ; സംസ്ഥാനത്ത് ശമ്പള വിതരണമടക്കം തടസ്സപ്പെട്ടു

Published

on

തിരുവനന്തപുരം : സംസ്ഥാനത്ത് ട്രഷറി സേവനങ്ങൾ തടസപെട്ടു. സാങ്കേതിക തകരാർ മൂലം രാവിലെ 11.30 മുതൽ ട്രഷറികളിൽ പ്രവർത്തനങ്ങൾ നടക്കുന്നില്ല. ശമ്പള വിതരണമടക്കം തടസ്സപ്പെട്ടു. ഡാറ്റ ബേസിലും സർവ്വറിലുമുള്ള തകരാറിനെ തുടർന്നാണ് സേനനങ്ങൾ തടസപ്പെട്ടതെന്നാണ് പ്രാഥമിക വിവരം. തകരാർ പരിഹരിക്കാൻ ശ്രമം തുടങ്ങിയതായി ട്രഷറി ഡയറക്ടറേറ്റ് അറിയിച്ചു. 

Continue Reading

Kerala

പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കണം:കെഎസ്‌യു

Published

on

ശാസ്താംകോട്ട: കേരളത്തിലെ സർവകലാശാലകളിൽ നടത്തുന്ന പിൻവാതിൽ നിയമനങ്ങൾ അവസാനിപ്പിക്കണമെന്ന് കെ.എസ്.എം.ഡി.ബി കോളെജ് കെഎസ്.യു യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. വിദേശരാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും കേരളത്തിലെ സർവകലാ ശാലകളിലെ പഠന സർട്ടിഫിക്കേറ്റുകൾക്കുള്ള നിലവാര തകർച്ചക്ക് ഇത് കാരണമാകുന്നുണ്ടെന്നുണ്ടെന്നും സമ്മേളനം മുന്നറിയിപ്പ് നൽകി.
സംസ്ഥാന വൈസ് പ്രസിഡന്റ് ആൻസെബാസ്‌റ്റ്യൻ ഉദ്ഘാടനം ചെയ്തു. യൂണീറ്റ് പ്രസിഡന്റ് റിജോ റെജി കല്ലട അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വൈ. ഷാജഹാൻ, കാഞ്ഞിരവിള അജയകുമാർ , ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്, കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ഹാഷിം സുലൈമാൻ , മുൻ ചെയർമാൻ ആസിഫ് മുഹമ്മദ്, ചെയർമാൻ എസ്.അബ്ദുള്ള, മുകുന്ദൻ , ആരോമൽ , സുഹാന പർവീൺ, മൗഷി മ , റിയാസ് പറമ്പിൽ , അൻവർ പാറപുറം തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി എ.അബ്ദുള്ള (പ്രസിഡന്റ്) ആർ. അജ്ഞന , ബി. ഗൗതം (വൈസ് പ്രസിഡന്റ് മാർ ) എ.മുനീർ (ജനറൽ സെക്രട്ടറി) അഭിഷേക്, കെ.പി. നിമിഷ, ആദിൽ, അൽ അമീൻ (സെക്രട്ടറിമാർ ) ധനുഷ് (ട്രഷർ ) എന്നിവരെ തെരെഞ്ഞെടുത്തു

Continue Reading

Featured