Thiruvananthapuram
സര്‍ക്കാര്‍ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം മറച്ച് ഡി വൈ എഫ് ഐ യുടെ മനുഷ്യ ചങ്ങലയുടെ പ്രചാരണം
ഊരുട്ടമ്പലം : വലിയറത്തല ജംഗ്ഷനിൽ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം മറച്ച് ഡി വൈ എഫ് ഐ യുടെ മനുഷ്യ ചങ്ങലയുടെ പ്രചാരണാര്‍ത്ഥം ഷെഡ് കെട്ടിയത് ബസ് കാത്ത് നില്‍ക്കുന്നവര്‍ക്ക് വെയില്‍ കൊള്ളാതെ കയറി നില്‍ക്കാനോ, കൈക്കുഞ്ഞുമായി വരുന്നവര്‍ക്ക് ഒന്ന് കയറി ഇരിക്കാനോ സാധിക്കാത്ത രീതിയില്‍ കാത്തിരുപ്പ് കേന്ദ്രത്തെ മറച്ച് മനുഷ്യചങ്ങലയ്ക്ക് പ്രചാരണം നടത്തുന്നത് യാത്രക്കാർക്ക് ബുദ്ധി മുട്ടുണ്ടാക്കുന്നതായി പരാതി . ഇത്രയും മനുഷ്യത്വരഹിതമായ പ്രവര്‍ത്തനം ചെയ്യാന്‍ ഒരു ഭരണ കക്ഷിയുടെ യുവജന സംഘാടനയായ ഡി വൈ എഫ് ഐ ക്ക് മാത്രമേ സാധിക്കൂ. അതിന് ഇവിടത്തെ എംഎല്‍എയും കൂട്ടുനില്‍ക്കുന്നത് പ്രതിഷേധാര്‍ഹമാണ്. ഇത് അടിയന്തരമായി നീക്കം ചെയ്തു ജനങ്ങൾക്ക് ഉപയോഗിക്കാൻ സാഹചര്യം ഒരുക്കണമെന്ന് വിളപ്പില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ജനങ്ങളെ കൂട്ടി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് ബ്ലോക്ക് പ്രസിഡന്റ് മലവിള ബൈജു പറഞ്ഞു.
Kerala
സിപിഎം സമ്മേളനത്തിനായി വഴി തടഞ്ഞ് സ്റ്റേജ് കെട്ടി; കേസെടുക്കുമെന്ന് പൊലീസ്
തിരുവനന്തപുരം: വഞ്ചിയൂരില്‍ സിപിഎം ഏരിയ സമ്മേളനത്തിനായി വഴി തടഞ്ഞ് സ്റ്റേജ് കെട്ടിയതില്‍ കേസെടുക്കുമെന്ന് പൊലീസ്. സമ്മേളനപരിപാടികള്‍ നടത്താൻ മാത്രമാണ് സിപിഎം അനുമതി വാങ്ങിയത്. നടുറോഡില്‍ സ്റ്റേജ് കെട്ടാൻ അനുമതി ഇല്ലെന്നും പൊലീസ് വ്യക്തമാക്കി. വഞ്ചിയൂർ കോടതിയുടെ സമീപത്താണ് റോഡില്‍ വേദി കെട്ടിയത്. സ്കൂള്‍ വാഹനങ്ങളടക്കം ഗതാഗതക്കുരുക്കില്‍പ്പെട്ടിരുന്നു.അതേസമയം, സ്റ്റേജ് കെട്ടാൻ അനുമതി ലഭിച്ചിരുന്നുവെന്ന് സിപിഎം പാളയം ഏരിയ സെക്രട്ടറി പറഞ്ഞു.
Kerala
നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന്; സർക്കാർ
തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സർക്കാർ. വെള്ളിയാഴ്ച സർക്കാർ ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കും.സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്റെ ഭാര്യ മഞ്ജുഷ നൽകിയ ഹർജിയിലാണ് സർക്കാർ നിലപാട് അറിയിക്കുക. കേസിൽ പോലീസ് അന്വേഷണം ശരിയായ ദിശയിലാണെന്നാണ് സർക്കാർ നിലപാട്. നവീൻ്റെ കുടുംബത്തോട് നീതി പുലർത്തുന്ന അന്വേഷണമാണ് പുരോഗമിക്കുന്നത്. എല്ലാവശവും പോലീസ് പരിശോധിക്കുന്നുണ്ട്. കൊലപാതകമാണോ എന്ന കുടുംബത്തിന്റെ സംശയത്തിലും അന്വേഷണം നടത്തും. കുടുംബത്തിന്റെ സകല ആശങ്കകളും പരിഹരിച്ചു കൊണ്ടാണ് മുന്നോട്ട് പോകുന്നത്. കേസിൽ സമഗ്രമായ അന്വേഷണമാണ് നടക്കുന്നതെന്നും ഈ സാഹചര്യത്തിൽ സിബിഐക്ക് അന്വേഷണം കൈമാറേണ്ട സാഹചര്യമില്ലെന്നും കോടതിയിൽ സമർപ്പിക്കാൻ വേണ്ടി തയാറാക്കിയ സത്യവാംന്മൂലത്തിൽ പറയുന്നു.
Kerala
മലപ്പുറം വിവാദം; വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി മുഖ്യമന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം: വീണ്ടും ഹഹഹ നിലപാട് തുടർന്ന് മുഖ്യമന്ത്രി. പി.ആർ. ഏജൻസി വിവാദത്തിൽ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങളിൽ നിന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഒഴിഞ്ഞുമാറി. വിവരാവകാശ നിയമത്തിൻ്റെ പരിധിയിൽ മലപ്പുറം വിരുദ്ധ പരാമർശം അടങ്ങിയ അഭിമുഖത്തേക്കുറിച്ചുള്ള ചോദ്യങ്ങൾ വരുന്നതല്ലെന്ന് മറുപടി. വാർത്താസമ്മേളനത്തിനിടെ കടന്നുവന്ന മൂന്നാമനേക്കുറിച്ചും അഭിമുഖത്തിന്റെ ഇടനിലക്കാരേക്കുറിച്ചും മൗനമാണ്.
അഭിമുഖത്തിന് ബന്ധപ്പെട്ടത് ഹരിപ്പാട് മുൻ എം.എൽ.എ ദേവകുമാറിൻ്റെ മകൻ സുബ്രഹ്മണ്യനാണെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. മൂന്നാമതൊരാൾ അഭിമുഖത്തിനിടെ കയറിവന്നെന്നും മുഖ്യമന്ത്രി സമ്മതിച്ചിരുന്നു. എന്നാൽ അതാരാണെന്ന് അന്വേഷിക്കുമോ എന്നതിലും ഉത്തരമില്ല. പി.ആർ.ഏജൻസി മുഖ്യമന്ത്രിയുടെ ഏതെങ്കിലും അഭിമുഖത്തിന് പിന്നിൽ ഉണ്ടോയെന്ന ചോദ്യത്തിന് മാത്രമാണ് മറുപടി. പി.ആർ ഏജൻസിയെ നിയോഗിച്ചിട്ടില്ല.മലപ്പുറം വിരുദ്ധ പരാമർശം അടങ്ങിയ മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് പിന്നിൽ പി.ആർ ഏജൻസിയെന്ന ദ് ഹിന്ദു പത്രത്തിന്റെ വിശദീകരണം ഈ അവകാശവാദങ്ങളെല്ലാം തകർക്കുന്നതായിരുന്നു. വാർത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രി ആരോപണം നിഷേധിച്ചെങ്കിലും പ്രധാന ചോദ്യങ്ങൾക്കെല്ലാം ഇതായിരുന്നു മറുപടി.
-
Kerala5 days ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News3 weeks ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured1 month ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala1 month ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News3 weeks ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
Education3 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
Education3 months ago
ഗേറ്റ് 2025 രജിസ്ട്രേഷൻ ആരംഭിച്ചു
-
Education3 months ago
ഓണപ്പരീക്ഷയ്ക്ക് ഇന്ന് തുടക്കം; യുപി വിഭാഗത്തിന് നാളെ മുതല്‍
You must be logged in to post a comment Login