Connect with us
48 birthday
top banner (1)

Featured

എൻ.വി വൈശാഖനെ നേരെയാക്കാനൊരുങ്ങി സിപിഎം; ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കും

Avatar

Published

on

തൃശൂർ: ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നു എൻ.വി വൈശാഖനെ നീക്കാൻ തീരുമാനമെടുത്തു. പാർട്ടി‍യിൽ മുതിർന്ന നേതാവിന്റെയടക്കം പിന്തുണയുണ്ടായിരുന്ന വൈശാഖൻ നടപടിയുണ്ടായേക്കില്ലെന്ന് കരുതിയിരുന്നുവെങ്കിലും ജില്ലാ സെക്രട്ടേറിയറ്റിൻറെ ഭൂരിപക്ഷാഭിപ്രായത്തിന് മുന്നിൽ മുതിർന്ന നേതാവിനും അനുകൂലിക്കേണ്ടി വന്നുവെന്നാണ് പറയുന്നത്.

പാർട്ടി സംസ്ഥാന സെക്രട്ടറി പങ്കെടുത്ത യോഗത്തിൽ പരിശോധിച്ച പരാതിയെ തുടർന്ന് നിർബന്ധിത അവധി നൽകിയിരുന്നു. ആഗസ്റ്റ് 15ന് നടക്കുന്ന ഫ്രീഡം സ്ട്രീറ്റിനോടനുബന്ധിച്ചുള്ള ജില്ലാ കാൽനടജാഥയുടെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും നീക്കിയിരിക്കെ ജാഥയുടെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തത് ഗൗരവകരമായ വീഴ്ചയായും യോഗത്തിൽ അഭിപ്രായമുയർന്നു.

Advertisement
inner ad

നിലവിൽ നാലിന് ജില്ലാ ജാഥകളുടെ സമാപനം തൃശൂരിൽ നടക്കുകയാണ്. സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ആണ് ജാഥ സമാപനത്തിൽ പങ്കെടുക്കുന്നത്. അടുത്ത ദിവസം ജില്ലാ കമ്മിറ്റി ചേർന്ന് പുതിയ ജില്ലാ സെക്രട്ടറിയെ നിയോഗിക്കും. വിഭാഗിയതയിൽ നിലവിൽ അച്ചടക്ക നടപടി നേരിടുന്ന ഡിവൈഎഫ്ഐമുൻ ജില്ലാ സെക്രട്ടറി അടക്കമുള്ളവർക്കും പാർട്ടി ജില്ലാ നേതാക്കളിൽ ചിലർക്കുമെതിരേയും നടപടിയുണ്ടാകും.

Advertisement
inner ad

Featured

ഭാരത് ജോഡോ ന്യായ് യാത്ര ആഗ്രയിൽ, കൈകോർത്ത് അഖിലേഷ് യാദവ്

Published

on

ആഗ്ര: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കാളിയായി സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഉത്തർപ്രദേശിലെ ആഗ്രയിൽ വച്ചാണ് അഖിലേഷ് രാഹുൽഗാന്ധിക്കൊപ്പം യാത്രയിൽ പങ്കാളിയായത്. കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും യാത്രയിൽ രാഹുൽ ഗാന്ധി അനുഗമിക്കുന്നുണ്ട്. ആയിരക്കണക്കിന് സമാജ് വാദി പാർട്ടി പ്രവർത്തകരും രാഹുൽഗാന്ധിയുടെ യാത്രയ്ക്ക് അഭിവാദ്യം അർപ്പിച്ച് ആഗ്രയിൽ എത്തിച്ചേർന്നിട്ടുണ്ട്.

Continue Reading

Cinema

വിഖ്യാത സംവിധായകൻ കുമാർ സാഹ്‌നി അന്തരിച്ചു

Published

on

മുംബൈ: വിഖ്യാത സംവിധായകനും തിരക്കഥാകൃത്തുമായ കുമാർ സാഹ്‌നി അന്തരിച്ചു. 83 വയസ് ആയിരുന്നു. അധ്യാപകൻ, എഴുത്തുകാരൻ എന്നീ നിലകളിലും കുമാർ സാഹ്നി വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു.മായാ ദർപണ്‍, ഖയാല്‍ ഗാഥാ, തരംഗ്, കസ്ബ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍.1972ല്‍ കുമാര്‍ സാഹ്‌നി ഒരുക്കിയ ‘മായാ ദര്‍പണ്‍’ മികച്ച ഹിന്ദി ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടി. 1989-ല്‍ ഖായല്‍ ഗാഥയും 1991-ല്‍ ഭവനതരണയും സാഹ്നി ഒരുക്കി. 1997ല്‍ രബീന്ദ്രനാഥ ടാഗോറിന്റെ ഛാർ അധ്യായ് എന്ന നോവലിനെ കുമാർ സാഹ്‌നി ചലച്ചിത്രമാക്കി.

Continue Reading

Delhi

ലോക്കോ പൈലറ്റില്ലാതെ ട്രെയിൻ ഓടിയത് 80 കിലോമീറ്റർ; വൻ സുരക്ഷാ വീഴ്ച

Published

on

ന്യൂഡൽഹി: ജമ്മുകശ്മീരിൽ നിർത്തിയിട്ടിരുന്ന ചരക്ക് ട്രെയിൻ ലോക്കോ പൈലറ്റ് ഇല്ലാതെ ഓടിയത് 80 കിലോമീറ്റർ. കത്വവ സ്റ്റേ​ഷ​നി​ല്‍ നി​ർ​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​ൻ ഇ​വി​ടെ നി​ന്നും പഞ്ചാബിലെ മുഖേരിയാൻ വരെയാണ് തനിയെ ഓടിയത്. സുരക്ഷാ വീഴ്ചയിൽ റെയിൽവേ അന്വേഷണം തുടങ്ങി. അതിവേഗത്തിൽ പാഞ്ഞ ട്രെയിൻ 80 കിലോമീറ്റർ ദൂരം സഞ്ചരിച്ചു. പ​ത്താ​ൻ​കോ​ട്ട് ഭാ​ഗ​ത്തേ​ക്കു​ള്ള ഭൂ​മി​യു​ടെ ച​രി​വ് കാ​ര​ണ​മാ​ണ് ട്രെ​യി​ന്‍ ത​നി​യെ ഓ​ടി​യ​ത് എ​ന്നാ​ണ്

Continue Reading

Featured