ബാലുശേരി ആൾക്കൂട്ട ആക്രമണത്തിനു വഴിത്തിരിവ്, പുറത്തു വരുന്നത് ഡിവൈഎഫ്ഐയുടെ പങ്ക്

കൊഴിക്കോട്: ബാലുശേരിയിലെ ആൾക്കൂട്ടാക്രമണം ഡിവൈഎഫ് പ്രവർത്തകർ തമ്മിൽ നടന്ന ചേരിപ്പോരാണെന്ന് വ്യക്തമായി. ഡിവൈഎഫ്ഐയും എസ്ഡിപിഐയും തമ്മിൽ നിലനിന്നു പോന്ന ചില അഡ്ജസ്റ്റ്മെന്റ് രാഷ്‌ട്രീയത്തിൽ വിള്ളൽ വീണതാണ് ജിഷ്ണു എന്ന ഡിവൈഎഫ്ഐ പ്രവർത്തകനു ക്രൂര മർദനമേൽക്കാൻ കാരണമെന്ന് അറിയുന്നു. മർദനമേറ്റ ജിഷ്ണുവിനെതിരെ പരാതി നൽകിയത് ഡിവൈഎഫ്ഐ പ്രവർത്തകൻ നജാഫ് ഫാരിസാണെന്നു പൊലീസ്. അതോടെ ജിഷ്ണുവിനു മർദനമേല്ക്കുമ്പോൾ നജാഫും സ്ഥലത്തുണ്ടായിരുന്നു എന്നു വ്യക്തം. എസ്ഡിപിഐയുടെ കൊടി നശിപ്പിച്ചു എന്നു പറഞ്ഞാണ് ജിഷ്ണു ആക്രമിക്കപ്പെട്ടത്. എസ്ഡിപിഐയുടെ കൊടി നശിപ്പിച്ചതിനു ഡിവൈഎഫ്ഐക്ക് എന്തു കാര്യമെന്ന ചോദ്യത്തിനാണ് ഉത്തരമില്ലാത്തത്. ഇതു തന്നെയാണ് ആൾക്കൂട്ട ആക്രമണത്തിനു പിന്നിൽ ഡിവൈഎഫ്ഐ-എസ്ഡിപിഐ സാധ്യത തെളിയുന്നത്.
ഡിവൈഎഫ്ഐ പ്രവർത്തകൻ നജാഫ് ഫാരിസ് പൊലീസ് കസ്റ്റഡിയിലാണ്. നജാഫിൻറെ മൊഴിയിലാണ് ജിഷ്ണുവിനെതിരെ പൊലീസ് കേസെടുത്തത്. പിന്നാലെയാണ് ജിഷ്ണുവിനെതിരെ ആൾക്കൂട്ട ആക്രമണം ഉണ്ടായി എന്ന തരത്തിൽ പരാതി വന്നത്. അതേസമയം, ഡിവൈഎഫ്ഐ പ്രവർത്തകനെ കേസിൽ നിന്നൊഴിവാക്കാൻ പൊലീസിന് മേൽ സമ്മർദം നടക്കുന്നുണ്ട്. എന്നാൽ, നാജാഫ് ഡിവൈഎഫ്ഐ സജീവ പ്രവർത്തകൻ അല്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻറ് വസീഫ് പറയുന്നു. ഇയാൾക്ക് എസ്ഡിപിഐ ബന്ധമുണ്ടെന്നും പറയപ്പെടുന്നു. അതുതന്നെ ഡിവൈഎഫ്ഐ -എസ്ഡിപിഐ ബന്ധത്തിനു തെളിവാണ്.
മൊഴി കൊടുത്ത സാഹചര്യം പരിശോധിക്കും. ആൾക്കൂട്ട ആക്രമണമല്ല ബോധപൂർവം ആളുകളെ വിളിച്ചു കൂട്ടിയുള്ള കലാപം ആയിരുന്നു നടന്നതെന്നും വസീഫ് പറയുന്നു.
അതേസമയം, കേസിൽ കസ്റ്റഡിയിലായവരുടെ എണ്ണം അഞ്ചായി. തിരുവോട് സ്വദേശികളായ മുഹമ്മദ്‌സാലി, മുഹമ്മദ്‌ ഇജാസ് തുടങ്ങിയവരെയാണ് ബാലുശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ 29 പേർക്കെതിരെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കസ്റ്റഡിയിലുള്ളവരുടെ രാഷ്ട്രീയ ബന്ധം തൽക്കാലം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. മറ്റുള്ളവർക്കായി അന്വേഷണം ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു. നജാഫിനെ കേസിൽ നിന്നൊഴിവാക്കണമെന്ന സിപിഎം ആവശ്യം പൊലീസിനു വലിയ തലവേദനയുണ്ടാക്കുന്നു. ഉന്നത പോലീസിനു മേൽ സിപിഎം ജില്ലാ നേതൃത്വമാണ് സമ്മർദം ചെലുത്തുന്നത്.
എസ്ഡിപിഐയുടെ പോസ്റ്റർ നശിപ്പിച്ചെന്ന പേരിലാണ് ബാലുശേരിയിൽ കഴിഞ്ഞ ദിവസം ഡിവൈഎഫ്ഐ പ്രവർത്തകനായ യുവാവിനെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ചത്. സംഭവത്തിൽ 29 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. രാഷ്ടീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നത്. ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും വെള്ളത്തിൽ മുക്കികൊല്ലാൻ ശ്രമിച്ചുവെന്നും എഫ്ഐആറിലുണ്ട്.

Related posts

Leave a Comment