Connect with us
48 birthday
top banner (1)

Kerala

പാനൂരില്‍ പിടിയിലായവരിൽ ഭാരവാഹികൾ ഉണ്ടെന്ന് ഡിവൈഎഫ്ഐ

Avatar

Published

on

പാനൂർ സ്ഫോടന കേസിൽ പിടിയിലായവരിൽ ഡിവൈഎഫ്ഐ ഭാരവാഹികൾ ഉണ്ടെന്ന് സമ്മതിച്ച് സംസ്ഥാന സെക്രട്ടറി വി കെ സനോജ്. കുറ്റമാണ് ചെയ്തിട്ടുണ്ടെന്ന് തെളിഞ്ഞാൽ അവരെ ഡിവൈഎഫ്ഐ സംരക്ഷിക്കില്ലെന്നും സംഘടനാ തലത്തിൽ പരിശോധന നടത്തുമെന്നും സനോജ് വി കെ സനോജ് പറഞ്ഞു.

സ്ഫോടനത്തിൽ ഡിവൈഎഫ്ഐയ്ക്ക് പങ്കില്ല. ഡിവൈഎഫ്ഐ നേതാക്കൾ സംഭവം എത്തിയവരാണ്. ഏതെങ്കിലും തരത്തിൽ ഡിവൈഎഫ്ഐ നേതാക്കൾക്ക് പങ്കുണ്ടെങ്കിൽ അവർക്കെതിരെ നടപടി ഉണ്ടാകുമെന്നും സനോജ് പറഞ്ഞു. ‌സംഭവം നടന്നതറിഞ്ഞു ഓടിയെത്തിയവരെയാണ് അറസ്റ്റ് ചെയ്തത്. ഡിവൈഎഫ്ഐ നേതാക്കൾക്ക് പങ്കുണ്ടെങ്കിൽ അവരെ ആരെയും സംരക്ഷിക്കില്ലെന്നും വി കെ സനോജ്.

Advertisement
inner ad

ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റത് സിപിഎമ്മുകാര്‍ക്കാണ്. മരിച്ചയാളുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തത് സിപിഎമ്മുകാരാണ്. എന്നിട്ട് എങ്ങനെ ഇതിൽ നിന്നൊക്കെ ഒഴിഞ്ഞുമാറാന്‍ സാധിക്കുന്നുവെന്നും ആഭ്യന്തരമന്ത്രി കസേരയിൽ ഇരുന്നുകൊണ്ട് ഇത്തരം വൃത്തികേടുകളെ പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും വി ഡി സതീശൻ പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

കുസാറ്റ് ദുരന്തത്തിൽ കുറ്റപത്രം സമർപ്പിച്ചു: മുൻ പ്രിൻസിപ്പല്‍ ഉൾപ്പെടെ മൂന്ന് പ്രതികൾ

Published

on

കൊച്ചി: കളമശ്ശേരി കുസാറ്റ് ക്യാംപസില്‍ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് പേർ മരിച്ച സംഭവത്തില്‍ കുറ്റപത്രം സമർപ്പിച്ചു.കുറ്റപത്രത്തില്‍ മുൻ പ്രിൻസിപ്പല്‍ ദീപക് കുമാർ സാഹു അടക്കം മൂന്നു പ്രതികളാണുള്ളത്. അധ്യാപകരായ ഗിരീഷ് കുമാർ തമ്ബി, എൻ. ബിജു എന്നിവരാണ് മറ്റ് പ്രതികള്‍. മനപ്പൂർവമല്ലാത്ത നരഹത്യയാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ മുൻ രജിസ്ട്രാറെ പ്രതി ചേർക്കേണ്ട സാഹചര്യമില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. പോലീസ് സുരക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് കൈമാറുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപണം കോളേജ് അധികൃതർക്കെതിരേ ഉയർന്നിരുന്നു.

2023 നവംബർ 25നാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്. കുസാറ്റിലെ ഓപ്പണ്‍ എയർ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി. മഴ പെയ്തതോടെ പുറത്തുനിന്നുള്ളവർ ഓഡിറ്റോറിയത്തിലേക്ക് ഇരച്ചുകയറിയതാണ് അപകടത്തിന് കാരണമായത്. ആളുകള്‍ കൂട്ടമായി എത്തിയതോടെ പടിക്കെട്ടിന് മുകളിലുണ്ടായിരുന്നവർ താഴെയുണ്ടായിരുന്നവർക്ക് മുകളിലേക്ക് വീഴുകയായിരുന്നു.

Advertisement
inner ad

സിവില്‍ എൻജിനിയറിങ് രണ്ടാംവർഷ വിദ്യാർഥി കൂത്താട്ടുകുളം കിഴകൊമ്ബ് കൊച്ചുപാറയില്‍ അതുല്‍ തമ്ബി (24), രണ്ടാംവർഷ ഇലക്‌ട്രോണിക് എൻജിനിയറിങ് വിദ്യാർഥിനിയായ പറവൂർ ചേന്ദമംഗലം കുറുമ്പത്തുരുത്ത് സ്വദേശിനി ആൻ റിഫ്റ്റ (20), ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ മൂന്നാം സെമസ്റ്റർ വിദ്യാർഥിയും കോഴിക്കോട് താമരശ്ശേരി കോരങ്ങാട് തൂവക്കുന്നുമ്മല്‍ സ്വദേശിയുമായ സാറ തോമസ് (20), പാലക്കാട് മുണ്ടൂർ എഴക്കാട് കോട്ടപ്പള്ള തൈപറമ്ബില്‍ വീട്ടില്‍ ആല്‍ബിൻ ജോസഫ് (23) എന്നിവരാണ് മരിച്ചത്. 60-ല്‍ അധികം പേർക്ക് പരിക്കേറ്റു.ദുരന്തം നടന്ന് ഒരു വർഷവും രണ്ടുമാസവും പിന്നിടുമ്ബോഴാണ് കുറ്റപത്രം സമർപ്പിക്കുന്നത്.

Advertisement
inner ad
Continue Reading

Kerala

മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തി; ശബരിമലയില്‍ ഇന്ന് വലിയ ഗുരുതി

Published

on

പമ്പ:മകരവിളക്ക് ഉത്സവത്തിന് പരിസമാപ്തി കുറിച്ച്‌ ശബരിമലയില്‍ ഇന്ന് വലിയ ഗുരുതി നടക്കും. ഇന്ന് അത്താഴപൂജയ്ക്കു ശേഷം മണിമണ്ഡപത്തിന് മുന്നില്‍ നടക്കുന്ന ഗുരുതിയോടെ മകരവിളക്ക് തീര്‍ഥാടനം സമാപിക്കും. രാത്രി 11ന് നട അടച്ചശേഷം മാളികപ്പുറം മണിമണ്ഡപത്തിന് മുന്നില്‍ പന്തളം രാജപ്രതിനിധി തൃക്കേട്ടനാള്‍ രാജരാജ വര്‍മ്മയുടെ സാന്നിധ്യത്തിലാകും വലിയ ഗുരുതി. അതേസമയം സന്നിധാനത്ത് ഇന്ന് രാത്രി 10 വരെ മാത്രമാണ് ദര്‍ശനം. വൈകുന്നേരം ആറുവരെ പമ്പയില്‍ നിന്ന് ഭക്തരെ കടത്തിവിടും.

തിങ്കളാഴ്ച രാവിലെ പന്തളം രാജപ്രതിനിധി രാജരാജ വര്‍മയ്ക്കു മാത്രമാണ് ദര്‍ശനം. പുലര്‍ച്ചെ 5.30ന് ഗണപതിഹോമത്തിനു ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പുറപ്പെടും. രാജപ്രതിനിധിയുടെ ദര്‍ശനത്തിനു ശേഷം 6.30ന് മേല്‍ശാന്തി അയ്യപ്പവിഗ്രഹത്തില്‍ വിഭൂതിയഭിഷേകം നടത്തി ഹരിവരാസനം ചൊല്ലി നട അടയ്ക്കും. തുടര്‍ന്ന് താക്കോല്‍ക്കൂട്ടവും പണക്കിഴിയുമായി പതിനെട്ടാം പടിയിറങ്ങി താഴെ തിരുമുറ്റത്ത് കാത്തുനില്‍ക്കുന്ന രാജപ്രതിനിധിക്ക് കൈമാറും. ഇവ സ്വീകരിച്ച ശേഷം മേല്‍ശാന്തിക്ക് തിരികെ നല്‍കും. അടുത്ത ഒരു വര്‍ഷത്തെ പൂജകള്‍ നടത്താന്‍ അദ്ദേഹം നിര്‍ദ്ദേശിക്കും. തുടര്‍ന്ന് രാജപ്രതിനിധി തിരുവാഭരണത്തോടൊപ്പം പന്തളത്തേക്ക് മടക്കയാത്ര ആരംഭിക്കും.

Advertisement
inner ad
Continue Reading

Kerala

നാടിനെ നടുക്കിയ അരുംകൊല; മകന്റെ വെട്ടേറ്റ് കൊല്ലപ്പെട്ട സുബൈദയുടെ പോസ്റ്റ്‌മോർട്ടം ഇന്ന്

Published

on

കോഴിക്കോട്: ലഹരിക്കടിമയായ മകൻ പെറ്റമ്മയെ വെട്ടിക്കൊലപ്പെടുത്തിയതിന്റെ നടുക്കത്തിലാണ് ചോയിയോട്ടെ നാട്ടുകാർ. താമരശേരി പുതുപ്പാടി ചോയിയോടിലാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. അടിവാരം മുപ്പതേക്ര സുബൈദ (53)യെയാണ് ഏക മകൻ ആഷിക് (24) വെട്ടിക്കൊലപ്പെടുത്തിയത്. സുബൈദയുടെ മകൻ ആഷിഖിനെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മകന്റെ വെട്ടേറ്റ് കൊല്ലപ്പെട്ട സുബൈദയുടെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് പോസ്റ്റ്‌മോർട്ടം നടക്കുക

മസ്തിഷ്‌കാർബുദം ബാധിച്ച സുബൈദ ശസ്ത്രക്രിയക്ക് ശേഷം പുതുപ്പാടി ചോയിയോടുള്ള സഹോദരി ഷക്കീലയുടെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ഇവിടെയെത്തിയാണ് ആഷിഖ് സുബൈദയെ കൊലപ്പെടുത്തിയത്. ശനായാഴ്ച അമ്മയെ കാണാനെത്തിയപ്പോഴാണ് കൊലപാതകം. ലഹരിയ്ക്ക് അടിമയായ ആഷിഖ് ആറ് മാസത്തിലധികമായി ബാഗ്ലൂരിലെ ഡി അഡിഷൻ സെൻ്ററില്‍ ചികിത്സയിലായിരുന്നു. അയല്‍വാസിയുടെ വീട്ടില്‍നിന്ന് വെട്ടുകത്തി വാങ്ങിയാണ് ആഷിഖ് ഉമ്മയെ വെട്ടിയത്. തേങ്ങപൊളിക്കാനാണ് എന്നു പറഞ്ഞാണ് ആഷിഖ് വെട്ടുകത്തി വാങ്ങിയത്. വീട്ടില്‍ നിന്ന് നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി. വാതിലടച്ച്‌ ഇരുന്ന ആഷിഖ് നാട്ടുകാര്‍ എത്തിയപ്പോള്‍ ആര്‍ക്കാടാ കത്തിവേണ്ടതെന്ന് ചോദിച്ച്‌ ആക്രോശിച്ചു. ഇതിന് ശേഷം വീടിന് പുറത്തിറങ്ങി വെട്ടുകത്തി കഴുകി വെച്ച്‌ വീടിനുള്ളില്‍ കയറി വാതിലടച്ചു. സക്കീന എത്തിയപ്പോഴാണ് ആഷിഖ് വാതില്‍ തുറന്നത്. ഈ സമയം നാട്ടുകാര്‍ പിടികൂടി കെട്ടിയിടുകയും തുടര്‍ന്ന് പൊലീസില്‍ ഏല്‍പിക്കുകയുമായിരുന്നു. താമരശ്ശേരിയിലെ ആശുപത്രിയിലെത്തിക്കുമ്പോള്‍ സുബൈദയുടെ കഴുത്ത് ഏറെക്കുറെ അറ്റനിലയിലായിരുന്നു.

Advertisement
inner ad

അമ്മയെ കൊലപ്പെടുത്തിയ ആഷിഖ് മുന്‍പ് വീട്ടില്‍ പ്രശ്‌നമുണ്ടാക്കിരുന്നതായി വിവരം. ഇത്തരത്തില്‍ വീട്ടില്‍ പ്രശ്‌നമുണ്ടാക്കിയപ്പോള്‍ നാട്ടുകാര്‍ പിടിച്ച്‌ ആഷിഖിനെ പൊലീസില്‍ ഏല്‍പിച്ചിരുന്നു. പിന്നീട് ഡീ അഡിക്ഷന്‍ സെന്ററുകളില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരാഴ്ച മുന്‍പാണ് ഇയാള്‍ ബെംഗളൂരുവില്‍ നിന്ന് നാട്ടിലെത്തിയത്. ഇതിനിടെ പലതവണകളിലായി കൂട്ടുകാര്‍ക്കൊപ്പം പുറത്തുപോയിരുന്നു. വെള്ളിയാഴ്ചയാണ് തിരികെ എത്തിയത്. ഇതിന് ശേഷം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് കൊല്ലപ്പെട്ട സുബൈദയുടെ സഹോദരി സക്കീന പറഞ്ഞു.

പ്ലസ്ടുവിന് ശേഷം ഓട്ടോ മൊബൈല്‍ കോഴ്‌സിന് പഠിക്കാന്‍ ആഷിഖ് ചേര്‍ന്നിരുന്നു. ഈ കാലഘട്ടത്തിലാണ് ആഷിഖ് ലഹരിക്ക് അടിമയാകുന്നത്. കഴിഞ്ഞ കുറേ നാളുകളായി സുബൈദയും ആഷിഖും സക്കീനക്കൊപ്പമായിരുന്നു താമസിച്ചിരുന്നത്. ലഹരി ഉപയോഗം രൂക്ഷമായതോടെ ഡീ അഡിക്ഷന്‍ സെന്ററിലാക്കുകയായിരുന്നു. അടുത്തിടെയായിരുന്നു സുബൈദയ്ക്ക് മസ്തിഷ്‌കാർബുദത്തിന് ശസ്ത്രക്രിയ നടത്തിയത്. ഇതിന് ശേഷം സുബൈദ പൂര്‍ണ വിശ്രമത്തിലായിരുന്നു. ജോലിയുടെ ഭാഗമായി സക്കീന പുറത്തുപോയ സമയത്താണ് ആഷിഖ് അരുംകൊല നടത്തിയത്. ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം നടന്നത്.
.

Advertisement
inner ad
Continue Reading

Featured