പതിമൂന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡിവെെഎഫ്ഐ പ്രവർത്തകൻ അറസ്റ്റിൽ

കുമളി:വീട്ടിനുള്ളിൽ അതിക്രമിച്ച് കയറി പതിമൂന്ന് വയസ്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച ഡിവൈഎഫ്ഐ പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു.

കുമളി അമരാവതി കാഞ്ഞിരത്തിങ്കൽ മനു മനോജ് (31) ആണ് അറസ്റ്റിലായത്.

വെള്ളിയാഴ്ച രാത്രി പതിനൊന്നു മണിയോടെ കുമളി ടൗണിനു സമീപം താമസിക്കുന്ന വീട്ടിലെ പെൺകുട്ടിയെയാണ് പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്.മദ്യപിച്ചെത്തിയ മനു പെൺകുട്ടി താമസിക്കുന്ന വീടിന്റെ വാതിൽ തള്ളിത്തുറന്ന് അകത്തു കയറി പെൺകുട്ടിയെ കടന്നു പിടിക്കാൻ ശ്രമിച്ചു.കുട്ടി അയൽവക്കത്തെ വീട്ടിലേയ്ക്ക് ഓടി രക്ഷപെട്ടു. ബഹളംകേട്ടെത്തിയ നാട്ടുകാർ മനുവിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.

കഞ്ചാവിനും മദ്യത്തിനും അടിമയായ മനു മുമ്പും സമാനമായ കേസിൽ പ്രതിയായിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഇയാൾ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.ഇരയായ പെൺകുട്ടിയെ ഇയാൾ വിവാഹം കഴിച്ചുവെങ്കിലും പെൺകുട്ടി ബന്ധം ഉപേക്ഷിച്ചിരുന്നു.

ഡിവെെഎഫ്ഐ സജീവ പ്രവർത്തകനായ മനു സിഐറ്റിയു ഡ്രെെേവേഴ്സ് യൂണിയൻ ടൗൺ കമ്മറ്റി അംഗമാണ്.പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ സിപിഎം സ്ഥാനാർഥികൾക്കായി സജീവ പ്രവർത്തനങ്ങൾ നടത്തിയിരുന്ന ഇയാൾക്ക് പാർട്ടിയുടെ സംരക്ഷണം ഉണ്ടെന്ന ധാർഷ്ട്യമാണ് കുറ്റകൃത്യങ്ങൾക്ക് പിന്തുണയാകുന്നതെന്ന് നാട്ടുകാർ പറഞ്ഞു.

Related posts

Leave a Comment