ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് വീണ്ടും മലയാളി തന്നെ ; ദേശീയതലത്തിൽ ആളിക്കത്താനൊരുങ്ങി റഹീമും ജെയ്ക്കും

കൊച്ചി : ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനത്തുനിന്ന് മുഹമ്മദ് റിയാസ് സ്ഥാനമൊഴിഞ്ഞ് തൽസ്ഥാനത്തേക്ക് എ എ റഹീമോ ജെയ്ക്ക് സി തോമസോ ആയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നു.കനയ്യ കുമാർ സിപിഐ വിട്ടതോടെ ഇടതുപാർട്ടികൾക്ക് യുവ മുഖം നഷ്ടപ്പെട്ട സാഹചര്യമാണുള്ളത്.നിലവിൽ ഡിവൈഎഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയാണ് റഹീം.സംഘപരിവാറിനെതിരെ ഉള്ള സമരമുഖങ്ങളിൽ ഡിവൈഎഫ്ഐ യെ കാണാതെ പോയിട്ട് കാലങ്ങളേറെയാകുന്നു.കേരളത്തിലും ഒട്ടേറെ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഡിവൈഎഫ്ഐ നേതാക്കൾ ഉൾപ്പെട്ടത് സിപിഎം നേതൃത്വത്തിന് തലവേദനയായിരുന്നു.

Related posts

Leave a Comment