ത്രിപുരയിൽ ഡിവൈഎഫ്‌ഐ പ്രതിഷേധ സംഗമം ; ഉദ്ഘാടനം എ.എ റഹീം ,പങ്കെടുത്തത് പത്തിൽ താഴെ പേരെന്ന് സോഷ്യൽമീഡിയ

ന്യൂഡൽഹി: ത്രിപുരയിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ഡിവൈഎഫ്‌ഐ സെൻട്രൽ എക്‌സിക്യൂട്ടീവ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.ഡി.വൈ.എഫ്.ഐ ദേശീയ അദ്ധ്യക്ഷൻ എ.എ റഹീം സംഗമം ഉദ്ഘാടനം ചെയ്തു. ത്രിപുരയിൽ അക്രമങ്ങൾ അവസാനിപ്പിക്കാനും ജനാധിപത്യം പുന:സ്ഥാപിക്കാനും റഹിം ആവശ്യപ്പട്ടു. ത്രിപുരയിൽ ആക്രമങ്ങളിൽ ഇരയായ ജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടായിരുന്നു പരിപാടി.

എന്നാൽ ദേശീയ തലത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പത്തിൽ താഴെ പേർ ആണ് പങ്കെടുത്തത്. ഇത് സമൂഹമാദ്ധ്യമങ്ങളിൽ വലിയ പരിഹാസത്തിന് കാരണമായിട്ടുണ്ട്. ബംഗ്ലാദേശിൽ ഹൈന്ദവ ക്ഷേത്രങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ച്‌ വിഎച്ച്‌പി നടത്തിയ പ്രകടനത്തിൽ പളളി അഗ്‌നിക്കിരയാക്കിയെന്നും അക്രമം നടത്തിയെന്നുമായിരുന്നു വ്യാജ പ്രചാരണം. എന്നാൽ സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിച്ച ചിത്രങ്ങൾ വ്യാജാണെന്ന് പോലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

Related posts

Leave a Comment