പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അറസ്റ്റില്‍

തിരുവനന്തപുരം : മാരായമുട്ടത്ത് പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഡിവൈഎഫ്ഐ പ്രാദേശിക നേതാവ് അറസ്റ്റില്‍. നെയ്യാറ്റിൻകര പൂവത്തൂർ സ്വദേശി 26 കാരന്‍ ജിജോയാണ് പിടിയിലായത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍്ഡ് ചെയ്തു. സമൂഹമാധ്യമം വഴി പരിചയപ്പെട്ട പ്രായപൂര്‍ത്തായാവാത്ത പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ച പ്രതിയാണ് അറസ്റ്റിലായ ജിജോ. പെണ്‍കുട്ടിയുടെ വീട്ടിലെത്തിയായിരുന്നു നിരന്തര ലൈംഗികചൂഷണം. പെണ്‍കുട്ടിക്ക് മാസികവും ശരീരികവുമായി ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെയാണ് പീഡനം മനസിലാവുന്നത്. രക്ഷിതാക്കള്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പീഡനം പുറത്തറിഞ്ഞത്.

‌ആശുപത്രിയധികൃതരുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. ജിജോ നിരവധി തവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

Related posts

Leave a Comment